ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
നിങ്ങൾ ഭൂമിയുടെ ഉപ്പാണ്,ഉറകെട്ടുപോയാൽ ഉപ്പിനു എങ്ങനെ വീണ്ടും ഉറ കൂട്ടും? പുറത്തേയ്ക്കു വലിച്ചെറിഞ്ഞു മനുഷ്യരാൽ ചവിട്ടപെടാനല്ലാതെ മറ്റൊന്നിനും അത് കൊള്ളുകയില്ല. നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്ക് കൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ്…
പ്രിയപ്പെട്ടവരേ ഒരു പുതിയ കല്പനയാണ് ഞാൻ നിങ്ങള്ക്ക് എഴുതുന്നത്,ആരംഭം മുതൽ നിങ്ങള്ക്ക് നൽകപ്പെട്ട പഴയ കല്പന തന്നെ. ആ പഴയ കല്പനയാകട്ടെ നിങ്ങൾ ശ്രവിച്ച വചനം തന്നെയാണ്. എങ്കിലും ഞാൻ നിങ്ങള്ക്ക് എഴുതുന്നത് ഒരു പുതിയ കല്പനയെകുറിച്ചാണ്. അത് അവനിലും നിങ്ങളിലും…
മകളെ, നിത്യമായ കാര്യങ്ങൾക്കായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. ബാക്കിയുള്ളതെല്ലാം മാറ്റിവയ്ക്കുക. എന്റെ മകനോട് സ്നേഹമുള്ളവരായിരിക്കണം എന്നതാണ് മിക്കവരുടെയും ആഗ്രഹം. എന്നാൽ, ഏതെങ്കിലും ഒരു അത്യാപത് അവരുടെമേൽ നിപതിക്കുമ്പോൾ അവർ പെട്ടെന്ന് വഴിവിട്ടുപോകുന്നു. ഏറ്റം സങ്കടകരമായ ഒരു കാഴ്ച. അവർ അൽപ്പം ക്ഷമയുള്ളവരാണെങ്കിൽ…
"ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധാരം സംസാരിക്കുന്നതു. നല്ല മനുഷ്യൻ നന്മയുടെ ഭണ്ഡാരത്തിൽ നിന്ന് നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ട്ടനാകട്ടെ തിന്മയുടെ ഭണ്ഡാരത്തിൽ നിന്ന് തിന്മ പുറപ്പെടുവിക്കുന്നു. ഞാൻ നിങ്ങളോടു പറയുന്നു: 'മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥ വാക്കിനും വിധിദിവസത്തിൽ കണക്കു കൊടുക്കേണ്ടിവരും. നിന്റെ…
കുഞ്ഞേ, എന്നോട് ഇത്രമാത്രം അടുത്തായിരിക്കാൻ ആഗ്രഹിച്ചിട്ടുള്ളവർ അനേകരാണ്. എന്നാൽ, നിനക്കാണ് ഈ കൃപ അനുവദിച്ചു തന്നിട്ടുള്ളത്. ഇക്കാരണത്താൽ കൂടുതൽ കൃപകൾ നിനക്കായി ഞാൻ നേടിയെടുത്തിട്ടുണ്ട്. നിന്റെ ആത്മാവിൽ ആവിഷ്‌കരിക്കുന്ന ഈ ചെറിയ പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ ഇനിയും കൂടുതൽ കൃപകൾ ഞാൻ സമ്പാദിച്ചുകൊണ്ടിരിക്കുകയാണ്.…
വിശുദ്ധിയുടെ വിജയവീഥിയിൽ മുന്നേറുന്നതിനു ദൈവസ്വരം ശ്രവിച്ചു, അത് പിൻചെല്ലണം. ഓരോ വ്യക്തിയെക്കുറിച്ചും ദൈവത്തിനു വ്യക്തമായ പദ്ധതിയുണ്ട് (ജെറ. 29:11). അവനെ അവിടുന്ന് സ്വന്തമാക്കുന്നത് പ്രത്യേക അനുഭവത്തിലൂടെ നടത്തിയാണ്. ചിലർക്ക് കുഞ്ഞുനാൾ തന്നെ അവിടുന്ന് പുണ്യപാതയിൽ പരിശീലനം നൽകുന്നു, ദൈവജ്ഞാനത്തിൽ വളർത്തുന്നു. മറ്റുചിലരെയോ,…
കുഞ്ഞേ നിനക്ക് എന്റെ കൃപ മാത്രം മതി. എന്റെ കൂടെ ആയിരിക്കാനുള്ള താത്പര്യം എനിക്കായി വെളിപ്പെടുത്തുക. എന്നിലൂടെ നിന്നെ അവനിലേക്ക് നയിക്കുവാൻ എന്നെ അധികാരപ്പെടുത്തിയ എന്റെ മകനെ നിനക്ക് ഞാൻ കാണിച്ചു തരാം. ഈ പുതിയ പാതയിൽ, നീ എന്തുചെയ്യുന്നതിനും മുൻപ്…
എല്ലാം അനുവദനീയം, സ്വാഭാവികം, മാനുഷികം എന്നിങ്ങനെയുള്ള പിശാചിന്റെ വാദമുഖങ്ങൾക്കു ചെവികൊടുക്കാൻ ഒരു വിശുദ്ധനും തയ്യാറല്ലായിരുന്നു. സ്വാതന്ദ്ര്യത്തിന്റെ ലോകം, ശരീരം ഇവയൊന്നും ആസ്വദിക്കാൻ അവർ കൂട്ടാക്കിയില്ല. ദൈവത്തിൽ കണ്ണും കാതും കൈയുംകാലും നാവും മനസ്സും ഉറപ്പിക്കാൻ അവർ പരിശീലിച്ചു. തങ്ങളുടെ ശത്രുവായ പിശാചിന്റെ…
വി. ഡോൺ ബോസ്‌കോയുടെ ജീവിതത്തിൽ നിന്ന് സ്വയം പരിത്യജിക്കലിൽന്റെ ഒരു മാതൃക രേഖപെടുത്താം. ഒരിക്കൽ ഷേവ് ചെയ്യിക്കാൻ വേണ്ടി അദ്ദേഹം ഒരു ബാർബർ ഷോപ്പിൽ കയറി ഇരുന്നു. ഒരു ബാലൻ വന്നു അദ്ദേഹത്തിന്റെ മുഖത്ത് സോപ്പ് തേച്ചു. അവന്റെ പരിചയക്കുറവു വിശുദ്ധൻ…
ആത്മീയ ജീവിതം യാഥാർഥ്യങ്ങളുടെ യാഥാർഥ്യമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ പരിത്യാഗപൂര്ണമായ ജീവിത സാക്ഷ്യങ്ങൾ കൂടിയേ തീരു. "കണ്ണുകൾ താഴ്ത്തുക, ഹൃദയം സ്വർഗത്തിലേക്ക് ഉയർത്തുക" ഇതാണ് വി. ബെർണാർഡിന്റെ ഉപദേശം. "എവിടെ ക്രിസ്തു തന്റെ സ്നേഹത്തോടെ വസിക്കുന്നുവോ, അവിടെ ആന്തരിക മൗനം വാഴുന്നു", ഗ്രിഗറി…
പ്രിയ കുഞ്ഞേ,ഓരോ ദിവസവും ഈശോ നിനക്ക് അനുവദിച്ചു തരുന്നതാണ് സഹനം. അതുതേടി നീ അലയേണ്ടതില്ല. നല്ല ദൈവവും ഞാനും നിന്റെ സഹനം അറിയുന്നു (ജനു. 21).പ്രിയ കുഞ്ഞേ, അതുകൊണ്ടു ശ്രവിക്കുകയും പ്രാർത്ഥിക്കുകയും ചെയുക.ഞാൻ നിന്നെ വീണ്ടും വിളിക്കുകയാണ്. നിന്റെ ജീവിതം വീണ്ടും…
അർത്ഥികൾ സർവ സ്വതന്ത്രമായി തിരഞ്ഞെടുക്കേണ്ട ജീവിതാന്തസുകളാണ് സന്യാസവും പൗരോഹിത്യവും. ഇതിനു അവരെ സഹായിക്കാനും പരിശീലിപ്പിക്കാനും പരിശീലകർക്കു കഴിയും, കഴിയണം. രണ്ടാം വത്തിക്കാൻ കൌൺസിൽ പിതാക്കന്മാർ പറയുന്നതുപോലെ "തന്റെ വൃതവാഗ്ദാനത്തിലൂടെ സന്യാസി പാപത്തിനു മരിച്ചു ദൈവത്തിനായി എന്നും ജീവിക്കാനുള്ള വിശുദ്ധമായ വിളിക്കു പ്രത്യുത്തരം…
സഭയൊരു തരു തളിരിലകളും ഫലങ്ങളുമുള്ളൊരു തരുസഭയാം തരുതൻ ഇലകൾ നാം.തരുതൻ വേരിൽ നിന്ന് നാംശക്തിയാര്ജിച്ചുപൂക്കുന്നു തളിർക്കുന്നു കായ്ക്കുന്നു. സഭാതരുവിനെ ജീവജാലത്താൽപരിപോഷിപ്പിച്ചത് മിശിഹായാല്ലോസഭ തൻ ശക്തികേന്ദ്രം മിശിഹാ.ഫലങ്ങൾ പ്രതീക്ഷിച്ചുതാതൻ തൻ പ്രിയ തരുവെട്ടിയൊരുക്കി ക്രമപ്പെടുത്തീടുന്നു. ആത്മത്യാഗം ചെയ്ത രക്തസാക്ഷികൾതരുതൻ ഫലങ്ങൾ, അവരോതോട്ടക്കാരനാം മിശിഹായിക്കു…
സന്യാസവിളിയുടെ പ്രാരംഭലക്ഷണങ്ങൾ 1) എളിമ, ഉപവി, ചൊൽവിളി , സദുദ്ദേശ്യം 2) തിരുത്തലുകൾ നല്കപ്പെടുമ്പോൾ ന്യായികരണം കൂടാതെ സ്വീകരിക്കാനുള്ള സന്നദ്ധത. 3) പുണ്യസമ്പാദനത്തിനുള്ള ആഗ്രഹം 4) ലോകം, പിശാച്, ശരീരം ഇവയെ ഉത്സാഹപൂർവ്വം പരിത്യജിക്കുക. 5) സ്വയം പരിത്യാഗം "എന്നെ അനുഗമിക്കാൻ…
കത്തോലിക്ക സഭാഗാത്രത്തിന്റെ ഹൃദയാന്തർ ഭാഗത്തു നിലകൊള്ളുന്ന ഒരു സ്ഥാപനമാണ് സന്യാസം. ഇതിന്റെ അടിസ്ഥാനം പിതാവായ ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിന്റെ വിളിയാണ്. ക്രിസ്തുവിൽ, ക്രിസ്തുവിലൂടെ, പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിലാണ് ഈ വിളി യാഥാർഥ്യമാവുക.സർവ്വതന്ത്രസ്വതന്ത്രവും തികച്ചും വ്യക്തിപരവുമായ ഒരു തിരഞ്ഞെടുപ്പുമാണ് ഇത്. സുവിശേഷോപദേശങ്ങൾക്കനുസൃതമായ ജീവിതം, സമർപ്പിതജീവിതം,…
Sign in to your account