ഈശോ നിനക്ക് അനുവദിച്ചു തരുന്നതാണ് സഹനം

പ്രിയ കുഞ്ഞേ,
ഓരോ ദിവസവും ഈശോ നിനക്ക് അനുവദിച്ചു തരുന്നതാണ് സഹനം. അതുതേടി നീ അലയേണ്ടതില്ല. നല്ല  ദൈവവും ഞാനും നിന്റെ സഹനം അറിയുന്നു (ജനു. 21).

പ്രിയ കുഞ്ഞേ, അതുകൊണ്ടു ശ്രവിക്കുകയും പ്രാർത്ഥിക്കുകയും ചെയുക.ഞാൻ നിന്നെ വീണ്ടും വിളിക്കുകയാണ്. നിന്റെ ജീവിതം വീണ്ടും നവീകരിക്കുന്നതിനുള്ളതാണ് ഈ വിളി. ഓരോ നിമിഷവും നിന്റെ പ്രവർത്തികൾ എന്റെ പദ്ധതിക്കനുസൃതം ക്രമീകരിക്കുക. ഓരോന്നിനും പുതിയ തുടക്കം! നിന്റെ യഥാർത്ഥ പാവനമായ സ്വർഗത്തിലേക്കുള്ള വഴിയേ സുരക്ഷിതമായി നിന്നെ നയിക്കാൻ എന്നെ അനുവദിക്കുക. എല്ലാം ദൈവ ശുശ്രൂക്ഷയ്ക്കായിരിക്കട്ടെ. എല്ലാം ദൈവമഹത്വത്തിനും ദൈവമക്കളുടെ  നന്മയ്ക്കും വേണ്ടി മാത്രം ചെയുക. നിന്റെ ആത്മാവിന്റെ അമ്മയാകാൻ എന്നെ അനുവദിക്കുക. അങ്ങനെ എന്നോട് പ്രത്യുത്തരിക്കുക.(ജനു 22) .