മറിയത്തിൽ

Fr Joseph Vattakalam
3 Min Read

എല്ലാ പ്രവൃത്തികളും നാം മറിയത്തിൽ ചെയ്യണം. ഈ അഭ്യാസം യഥാതഥം മനസ്സിലാക്കുവാൻ, പുതിയ ആദത്തിന്റെ യഥാർത്ഥമായ ഭൗമിക പറുദീസയാണു മറിയമെന്നു ഒന്നാമതായി ഗ്രഹിച്ചിരിക്കണം. ഏദേൻതോട്ടം അവളുടെ ഒരു പ്രതിരൂപം മാത്രമാണ്. ഈ ഭൗമിക പറുദീസായിൽ സമൃദ്ധിയും സുന്ദരവസ്തുക്കളും ദുർല്ലഭ വിഭവങ്ങളും അവർണ്ണനീയാനന്ദങ്ങളും ധാരാളമുണ്ട്. പുതിയ ആദമായ ഈശോ യാണ് അവ അവിടെ നിക്ഷേപിച്ചത്. ഒമ്പതുമാസം അവിടുന്ന് ഈ പറു ദീസായിൽ സാനന്ദം വസിച്ചു. അവിടെ അദ്ഭുതങ്ങൾ പ്രവർത്തിച്ചു. ദൈവത്തിന്റെ ഐശ്വര്യസമൃദ്ധിക്ക് അനുഗുണമായി തന്റെ സമ്പന്നതകൾ വാരിവിതറി. ആ അമലോദ്ഭവയും കന്യകയുമായ മണ്ണിൽ നിന്നാണ് അവിടെ വാസം ഉറപ്പിച്ചിരുന്ന പരിശുദ്ധാത്മാവ് കറയോ കളങ്കമോ കൂടാതെ പുതിയ ആദത്തിനു രൂപംകൊടുത്തതും അവിടുത്തേ പരിപുഷ്ടമാക്കിയതും. ജീവദായക ഫലമായ ഈശോയെ വഹിച്ച ജീവന്റെ വൃക്ഷം വളരുന്നത് ഈ ഭൗമിക പറുദീസായിലാണ്. ലോകത്തിനു വെളിച്ചം നല്കിയ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷവും അവിടെത്തന്നെയാണ്. ആ ദൈവികഭൂമിയിൽ ദൈവം നട്ടുവളർത്തി യതും ദൈവാഭിഷേകത്താൽ നനയ്ക്കപ്പെട്ടതുമായ വൃക്ഷങ്ങളുണ്ട്. ദൈവത്തിന്റെ അഭിരുചിക്ക് അനുഗുണമായി അവ ഫലം പുറപ്പെടുവിക്കുന്നു. പുണ്യങ്ങളാകുന്ന മനോഹരങ്ങളും വിവിധങ്ങളുമായ കുസുമങ്ങൾ നിറഞ്ഞ പുൽത്തകിടികൾ അവിടെയുണ്ട്. മാലാഖമാർക്കുപോലും ആനന്ദം പകരുന്ന സുഗന്ധച്ചാർത്താണ് അവയിൽനിന്ന് എപ്പോഴും പുറപ്പെടുക. പ്രത്യാശയാൽ ഹരിതനിറമാർന്ന മൈതാനങ്ങളും അജയ്യവും ബലവത്തുമായ കോട്ടകളും ധൈര്യം പകരുന്ന വശ്യതയാർന്ന രമ്യ ഹർമ്മ്യങ്ങളും അവിടെയുണ്ട്. ഈ പ്രതിരൂപങ്ങൾക്കൊണ്ടു സൂചിപ്പി ക്കുന്നത് എന്തെല്ലാം സത്യങ്ങളെന്നു വ്യക്തമാക്കുവാൻ പരിശുദ്ധാത്മാവിനു മാത്രമേ കഴിയൂ. തീർത്തും പരിശുദ്ധമായ അന്തരീക്ഷമാണ് ഈ രമ്യഹർമ്മ്യത്തിലുള്ളത്. ദൈവികതയുടെ ഒളിമങ്ങാതെ പ്രകാശിച്ചു നില്ക്കുന്നു സൂര്യൻ. അവിടെ നിഴൽ ഇല്ലേ ഇല്ല. പരിശുദ്ധമായ മനുഷ്യാവതാരത്തിന്റെ പ്രകാശം നിറഞ്ഞ ദിവസം, അവിടെ രാത്രിയില്ല. സ്നേഹത്തിന്റെ നിരന്തരമായി ജ്വലിക്കുന്ന തീച്ചൂള, അതിലേക്ക് എറിയപ്പെടുന്ന ഏത് ഇരുമ്പും സ്വർണ്ണമായി രൂപാന്തരം പ്രാപിക്കും. അത്രയ്ക്ക് ഉഗ്രമാണതിന്റെ ചൂട്. ഭൂമിയിൽനിന്ന് പൊട്ടിപ്പുറപ്പെടുന്ന വിനയത്തിന്റെ അരുവി അവിടെയുണ്ട്. അത് നാലു ശാഖകളായി ഒഴുകി, പരിസരപ്രദേശങ്ങളെ ആഹ്ളാദിപ്പിക്കുന്നു. നാലു സാന്മാർഗ്ഗിക പുണ്യ ങ്ങളാണ് ആ കൈവഴികൾ,

പൂർവ്വപിതാക്കന്മാരുടെ അധരങ്ങൾ വഴി പരിശുദ്ധാത്മാവു മറിയത്തെ വിവിധനാമങ്ങളിൽ വിളിക്കുന്നു. കിഴക്കേ പടിപ്പുര’ (എസെ . 44:2-3)- അതിലൂടെയാണ് ഈശോമിശിഹായാകുന്ന പുരോഹിത ശ്രേഷ്ഠൻ ഈ ലോകത്തേക്കു വരുന്നതും ഈ ലോകത്തുനിന്ന് പോകു ന്നതും. ഈ പടിവാതിലിലൂടെയാണ് അവിടുന്ന് ആദ്യം പ്രവേശിച്ചത്; രണ്ടാമത്തെ പ്രവേശനത്തിനും ഇതുതന്നെ അവിടുന്ന് ഉപയോഗിക്കും. പരിശുദ്ധ ത്രിത്വത്തിന്റെ വാസസ്ഥലം, ദൈവത്തിന്റെ സിംഹാസനം, ദൈവത്തിന്റെ നഗരം, ദൈവത്തിന്റെ ബലിപീഠം, ദൈവത്തിന്റെ ആലയം, ദൈവത്തിന്റെ ലോകം-ഇങ്ങനെ പല പേരുകളുമുണ്ട് മറിയത്തിന്. അത്യുന്നതൻ മറിയത്തിൽ പ്രവർത്തിച്ച് വിവിധങ്ങളായ അദ്ഭുതങ്ങ അനുഗ്രഹ ങ്ങളെയും പരിഗണിക്കു മ്പോൾ ഈ

സ്ഥാനപ്പേരുകളും വിശേഷണങ്ങളും വളരെ അനുയോജ്യമെന്നു വ്യക്തമാകും. ഓ! എത്രവലിയ സമൃദ്ധി! എത്ര ഉന്നതമായ മഹത്വം! എത്ര വലിയ ആഹ്ളാദം അത്യുന്നതൻ തന്റെ അത്യുന്നത മഹത്വത്തിന്റെ സിംഹാസനം ഉറപ്പിച്ചിരിക്കുന്ന മറിയത്തിൽ വാസമുറപ്പിക്കാനുമാകുക എത്ര ആനന്ദ പ്രദം!

എന്നാൽ ഇത് പരിശുദ്ധവും ഉത്കൃഷ്ടവുമായ ഈ സ്ഥലത്തു പ്രവേശിക്കുവാൻ ആവശ്യമായ പ്രകാശവും കഴിവും പാപികളായ നമുക്കു ലഭിക്കുക എത്ര ദുഷ്കരം! ആദ്യത്തെ ഭൗമിക പറുദീസായെ കാക്കുവാൻ ഒരു ക്രോവേ മാലാഖയെ ഉണ്ടായിരുന്നുള്ളു (ഉത്പ. 3:24). പക്ഷേ, ഈ പറുദീസായെ കാത്തുരക്ഷിക്കുന്നതു പരിശുദ്ധാത്മാവു തന്നെയാണ്. അവിടുന്നാണ് അതിന്റെ പരമാധികാരി. മറിയത്തെക്കുറിച്ചു പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു. അടച്ചു പൂട്ടിയ ഉദ്യാനനമാണ് എന്റെ സോദരി ;എന്റെ മണവാട്ടി അടച്ച ഉദ്യാനമാണ്. മുദ്ര വച്ച നീരുറവ (ഉത്ത. 4:12), മറിയം അടച്ചുപൂട്ടിയതാണ്. മുദിതയുമാണ്. ആദത്തിന്റെയും ഹവ്വായുടെയും ദുർഭഗരായ മക്കൾ ഭൗമിക പറുദീസായിൽനിന്നു ബഹിഷ്ക്കരിക്കപ്പെട്ടു. പരിശുദ്ധാതമാവിന്റെ പ്രത്യേകാനുഗ്രഹത്താൽ മാത്രമേ അവർക്ക് ഈ പറുദീസായിൽ പ്രവേശനം ലഭിക്കുകയുള്ളു. ആ അനുഗ്രഹത്തിന് അവർ അർഹരാകണം.

നമ്മുടെ വിശ്വസ്തതകൊണ്ട് ആ അസാധാരണാനുഗ്രഹം സമ്പാദിക്കണം, എന്നിട്ട്, മറിയത്തിന്റെ അന്തരാത്മാവിൽ സ്നേഹത്തോടു കൂടി വസിക്കാം. സമാധാനത്തോടെ വിശ്രമിക്കാം. നമ്മുടെ ഭാരങ്ങൾ വിശ്വാസപൂർവ്വം ഏല്പിക്കാം. അവിടെ ധൈര്യമായി നമുക്ക് ഒളിക്കാം. ഒന്നും മാറ്റിവയ്ക്കാതെ അവൾക്കു വിട്ടുകൊടുക്കാം. അങ്ങനെ ആ കന്യകാവക്ഷസ്സിൽ (1) കൃപാവരമാകുന്ന പാലും മാതൃസഹജമായ കാരുണ്യവും വഴി ആത്മാവ് പോഷിപ്പിക്കപ്പെടും. (2) അത് എല്ലാവിധ പ്രശ്നങ്ങളിൽനിന്നും ഭയങ്ങളിൽനിന്നും സംശയങ്ങളിൽനിന്നും രക്ഷിക്കപ്പെടും (3) അതു എല്ലാ ശത്രുക്കളിൽ നിന്നും സംരക്ഷിക്കപ്പെടും. ലോകം, പിശാച്, പാപം ഇവയ്ക്ക് അവിടെ പ്രവേശനം ഇല്ല. അതു കൊണ്ടാണ് മറിയം പറയുന്നത്, ആരെല്ലാം അവളിൽ ജോലി ചെയ്യുന്നുവോ അവൻ പാപം ചെയ്യുകയില്ല (പ്രഭാ, 24:30) എന്ന്. എന്നുവച്ചാൽ മറിയത്തിൽ വസിക്കുന്നവർ കാര്യപ്പെട്ട തെറ്റുകളിൽ വീഴുകയില്ല എന്നതുതന്നെ. അവസാനമായി (4) നാം ഈശോമിശിഹായിലും ഈശോ മിശിഹാ നമ്മിലും രൂപംകൊള്ളും. എന്തുകൊണ്ടെന്നാൽ പൂർവ്വപിതാ ക്കന്മാർ പറയുന്നതുപോലെ, അവളുടെ വക്ഷസ്സ് ദൈവിക കൂദാശകളുടെ ആലയമാണ്. അവിടെയാണ് ഈശോയും തെരഞ്ഞെടുക്കപ്പെട്ടവരും രൂപംപ്രാപിച്ചത്. “ഈ മനുഷ്യനും ആ മനുഷ്യനും അവിടെ ജനിച്ചു” (സങ്കീ. 86:5)

Share This Article
error: Content is protected !!