‘അമലമനോഹാരി’

Fr Joseph Vattakalam
2 Min Read

സുഹൃത്തുക്കളെ,

‘അമലമനോഹാരി’ ആയ പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുനാളിന്റെ സകലമംഗളങ്ങളും ആശംസിക്കുകയും അമ്മയുടെ അനുഗ്രഹവര്ഷം എല്ലാവര്ക്കും പ്രാർത്ഥിക്കുകയും ചെയുന്നു.

അമലോത്ഭവം എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ് ആദ്യം സ്ഥിരപ്രതിഷ്ട്ട നേടിയത്. പൗരസ്ത്യ സഭകൾ മറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ആചരിച്ചുതുടങ്ങി. പിന്നീട് പാശ്ചാത്യ സഭകളും അതിൽ അണിചേർന്നു.

ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ആനന്ദത്തിന്റെ മഹോത്സവമാണ്. പരിശുദ്ധ മാതാവിന്റെ നിറചൈതന്യം മനുഷ്യരൂപമെടുത്തു മണ്ണിൽ അവതരിക്കാൻ ദൈവം തിരുമാനസായ രക്ഷാപദ്ധതിയുടെ മുന്നൊരുക്ക ഭാഗമായിരുന്നല്ലോ മറിയത്തിന്റെ അമലോത്ഭവം. അതോടെ രക്ഷകനെ കാംക്ഷിച്ചുള്ള യുഗങ്ങളുടെ നെടുവീർപ്പാർന്ന കാത്തിരിപ്പിനു തിരശീല വീഴുകയും രക്ഷകന്റെ വരവിനു വസന്തം കുറിച്ച് കാലസമ്പൂര്ണതയുടെ രംഗകർട്ടൻ ഉയരുകയും ചെയ്തു.

മറിയത്തിന്റെ അമലോത്ഭവത്തെകുറിച്ചു വിശുദ്ധ ലിഖിതങ്ങളിൽ തെളിവുകൾ തേടി അലയുന്നവരുണ്ട്. മംഗള വാർത്തയിൽ മാറിയത്തോടുള്ള ഗബ്രിയേൽ മാലാഖയുടെ അഭിസംബോധനയിൽത്തന്നെ പ്രസ്തുത തെളിവ് അന്തർലീനമായിരിക്കുന്ന.

‘ദൈവകൃപ നിറഞ്ഞവളെ’ എന്നാണല്ലോ അഭിസംബോധന. സാധാരണയായി യഹൂദ സംബുദ്ധി ഹെബ്രായ ഭാഷയിൽ ‘ശാലോം’ എന്നാണ്. ‘സമാധാനം നിന്നോടുകൂടെ’ എന്നർത്ഥം.

എന്നാൽ ‘കയറെ’ എന്ന ഗ്രീക്കു വാക്കു കൊണ്ടാണ് ദൈവ ദൂതൻ മറിയത്തെ അഭിസംബോധന ചെയ്യുന്നത്. ‘സ്വസ്തി’ എന്ന പദം കൊണ്ട് ‘കയറെ’ യെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. എന്നാൽ ആനന്ദിച്ചാലും എന്നതാണ് ‘കയറെ’ യുടെ കൂടുതൽ അർത്ഥ ഭംഗിയുള്ള പരിഭാഷ. വലിയ ആനന്ദത്തിന്റെ സദ്വാർത്തയാണ് ദൈവദൂതൻ ദൈവപക്കൽ നിന്ന് കൊണ്ടുവന്നത്. ഹർഷോന്മാദത്തോടെയാണ് അത് മറിയത്തെ അറിയിച്ചതും. കാരണം അതോടു കൂടി പുതിയ നിയമ സദ്വാർത്തയുടെ – സുവിശേഷാനന്ദത്തിന്റെ – ആരംഭം കുറിക്കുകയാണ്.

മറിയമാകട്ടെ അത് അപ്പോൾ തന്നെ തിരിച്ചറിഞ്ഞു എന്നതാണ് അവളുടെ കൃപാവരം.

മറിയം അനന്യമായ കൃപകളാലും വരദാനങ്ങളാലും അമലോത്ഭവയാണ്. ദൈവപുത്രന് വസിക്കാൻ തെരഞ്ഞെടുക്കപ്പെട്ട അതിശ്രേഷ്ഠ വ്യക്തി എന്ന നിലയിൽ അവൾ അമലോത്ഭവയാണ്. മാലാഖയുടെ അഭിസംബോധനയിൽ മറിയം ‘കൃപ നിറഞ്ഞവൾ’ ആണല്ലോ. അവളിൽ കൃപ നിറഞ്ഞതു അവളുടെ ഉത്ഭവത്തിന്റെ ആദ്യ നിമിഷം തന്നെയാണ്.

അതിനാൽ അവൾ അമലോത്ഭവയാണ്. അതല്ല അവൾ ഉത്ഭവ പാപത്തിൽ ആണ് ജനിച്ചിരുന്നതെങ്കിൽ, തന്റെ അടിമയായി ഉത്ഭവപാപത്തിൽ പിറന്ന ഒരു സാധാരണ സ്ത്രീയിൽ നിന്നാണ് യേശു ജനിച്ചതെന്ന് സാത്താന് പിൽക്കാലത്തു വമ്പു പറയാൻ അവസരം കിട്ടുമായിരുന്നു. എങ്കിൽ മരുഭൂമിയിലെ പരീക്ഷണത്തിൽ യേശുവിനു നേരെ സാത്താൻ പ്രസ്തുത തൊടുന്യായം കൂടി എടുത്തു വാളുപോലെ വീശുമായിരുന്നു എന്നതിൽ തർക്കമില്ല.’തന്റെ സന്തതി സാത്താനെയും അവന്റെ സന്തതികളുടെയും തല തകർക്കുമെന്ന്’ (ഉൽ. 3:15). സൃഷ്ട്ടിയുടെ സംരംഭത്തിൽ പ്രവചിക്കപെട്ട ദൗത്യ നിർവഹണത്തിന് ദൈവം തിരഞ്ഞെടുത്ത മാറിയതിനു ഉത്ഭവപാപത്തിൽ ജനിച്ച സാത്താന് വിധേയയാകുവാൻ സാധിക്കുമായിരുന്നുവോ? ഉത്ഭവപാപത്തിൽ ഉരുവായ ഒരാളിൽ നിന്ന് പരമപരിശുദ്ധയുടെ ദൈവപുത്രന് ജന്മമെടുക്കുക എന്നത് അചിന്തനീയവും അനുചിതവും അസംഭ്യവുമായ വൈരുധ്യമാണ്.

ഫ്രാൻസിസ്ക്കൻ ദൈവശാസ്ത്രജ്ഞൻ ഡോണെസ്കോട് മറിയത്തിന്റെ അമലോത്ഭവത്തിനു അതിശക്തമായ ഒരു യുക്തി അവതരിപ്പിച്ചിട്ടുണ്ട്. സർവശക്തനായ, എന്ത് നന്മയും ഏതു സമയത്തും ചെയ്യാൻ ശക്തനായ ദൈവത്തിന് അവിടുത്തെ തിരുകുമാരന്റെ രക്ഷാകരകർമ്മത്തിൽ ശക്തി മുൻകൂട്ടി ആർക്കു എപ്പോൾ വേണമെങ്കിലും നല്കാൻ സാധിക്കും. അത്ഭുദമെന്തിന്, അഖിലേശ്വരൻ മറിയത്തെ അമലോൽത്ഭവയായി സൃഷ്ട്ടിച്ചു. അതുകൊണ്ടാണ് അവൾ ‘കൃപ’ നിറഞ്ഞവൾ’ ആയതു. പരമപരിശുദ്ധയായ പുത്രൻതമ്പുരാന്റെ പരമപരിശുദ്ധ മാതാവായതു. She is our tainted nature’s solitary boast’ (Wordsworth). ഈ സത്യത്തെ അരക്കിട്ടുറപ്പിച്ചു ലൂർദിൽ ബർണാധീഞ്ജയ്ക്കു പ്രത്യക്ഷപെട്ടു അവളോട് സ്പഷ്ടമായി പറഞ്ഞു: “ഞാൻ അമലോത്ഭവയാണ്.’

ആന്തരികവും ബാഹ്യവുമായ വിശുദ്ധിയിൽ വളരാൻ ‘അമ്മ നമ്മെ സഹായിക്കട്ടെ.

Share This Article
error: Content is protected !!