ഈശോമിശിഹായുടെആത്മബോധം താൻ ദൈവമാണ് എന്നതാണ്.പലവിധത്തിൽ അവിടുന്ന് അത് പ്രകടമാക്കുന്നുണ്ട്. താൻ ദൈവത്തിൽ നിന്ന് വന്നവനും ദൈവത്തിലേക്ക് മടങ്ങി പോകുന്നവനും ആണെന്ന് അവിടുന്ന് അർത്ഥ ശങ്കയ്ക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുന്നു. യോഹ.8:42 അവിടുന്ന് സ്പഷ്ടമായി പറയുന്നു" ഞാൻ ദൈവത്തിൽ നിന്നാണ് വന്നിരിക്കുന്നത്". യോഹ.7:33ൽ അവിടുന്ന് ആധികാരികതയോടെ പറയുന്നു : 'എന്നെ അയച്ചവന്റെ അടുത്തേക്ക് ഞാൻ പോകും". യോഹ.16: 15 ഈ വസ്തുത തന്നെ വർത്തമാനകാലത്തിൽ പറയുന്നു: " ഞാൻ എന്നെ അയച്ചവന്റെ അടുത്തേക്ക് പോവുകയാണ്". യോഹ.16: 17 പറയുന്നു :"ഞാൻ പിതാവിന്റെ അടുത്തേക്ക് പോകുന്നു". ആഗമനവും മടങ്ങിപ്പോക്കും ഒരുമിച്ച് അവിടുന്ന് പ്രഖ്യാപിക്കുന്ന വചനമാണ് യോഹ. 16: 28 " ഞാൻ പിതാവിൽ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക് വന്നു. ഇപ്പോൾ വീണ്ടും ലോകം വിട്ട് പിതാവിന്റെ അടുത്തേക്ക് പോകുന്നു ". ഇങ്ങനെ നിരവധി പ്രഖ്യാപനങ്ങൾ നടത്തി ഈശോമിശിഹാ തന്റെ ദൈവപുത്രത്വം, ദൈവത്വം വെളിപ്പെടുത്തുന്നുണ്ട്.…
ചരിത്രത്തിലെ അനന്യ സംഭവമാണ് ഒരുവൻ,തന്നെ ക്രൂരമായി പീഡിപ്പിച്ചു കുരിശിൽ തറച്ചു കൊന്നവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു എന്നത്. " പിതാവേ ഇവരോട് ക്ഷമിക്കണമേ" എന്തെന്നാൽ ഇവർ ചെയ്യുന്നതെന്തെന്ന്,…
സദുപദേശങ്ങൾ നൽകി കടന്നുപോയ വെറുമൊരു ഗുരു മാത്രമായിരുന്നില്ല ഈശോ. അവിടുന്ന് പ്രസംഗിച്ചതെല്ലാം പ്രവർത്തിപഥത്തിൽ കൊണ്ടുവന്നു. അവിടുന്ന് പറഞ്ഞിരുന്നതൊക്കെയും ചെയ്തു. ചെയ്തത് മാത്രം പറഞ്ഞു. അവിടുന്ന് നന്മയായിരുന്നു, നന്മയുടെ…
പ്രതികൂലമായ പ്രത്യുത്തരം സ്വജനത്തിൽ നിന്നുതന്നെ ഉണ്ടായപ്പോഴും, ഈശോ വെളിപ്പെടുത്തിയ സത്യ ദൈവത്തെ ഹൃദയപൂർവ്വം സ്വീകരിച്ച ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു. മൂന്ന് വിധത്തിലാണ് അനുകൂലമായ പ്രതികരണം സുവിശേഷകൻ…
ജസീന്ത വളരെ നല്ല കുട്ടിയാണ്. കുഞ്ഞിലെമുതൽ അവൾ വിനയം, സ്നേഹം, അനുസരണം, കൃത്യനിഷ്ട, ഉത്സാഹം അച്ചടക്കം തുടങ്ങിയ പുണ്യങ്ങൾ അഭ്യസിച്ചു ഏവർക്കും പ്രിയങ്കരിയായി വളർന്നു വന്നു. നഴ്സറിയും…
മരണത്തിനും അപ്പുറത്തേയ്ക്ക് കാണാൻ കഴിവുള്ളവനെ ക്രിസ്തീയ ജീവിതത്തിന്റെ മഹത്വം അറിയാനൊക്കു. സ്വർഗ്ഗവും നരകവും നിത്യതയുമെല്ലാം ദർശിക്കാനുള്ള കഴിവില്ലാതാകുമ്പോൾ നാം ഈ ലോകത്തിന്റെ മക്കളായി മാറുകയാണ് ചെയുന്നത്. ജീവിതത്തിൽ…
Sign in to your account