ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ് ഈശോ. തന്റെ അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പ് ബലിയുടെ (പരിശുദ്ധ കുർബാനയെന്ന ബലി) പുരോഹിതനും (കാർമ്മികനും) സത്യത്തിന്റെ പ്രബോധകനും അവിടുന്ന് തന്നെ. തിരുപ്പട്ടകൂദാശയുടെ ശക്തിയാൽ, പുരോഹിതൻ, ശിരസ്സായ ഈശോയുടെ വ്യക്തിത്വത്തിൽ (In Persona Christi Capitis) പ്രവർത്തിക്കുന്നു…
സുഹൃത്തുക്കളെ, ഏവർക്കും പുതുവത്സരപ്പിറവിയുടെ അനുമോദനങ്ങളും ആശംസകളും പ്രാത്ഥനകളും. ജെറമിയ പ്രവാചകനിലൂടെ കർത്താവു നമ്മോടു പറയുന്നത് പരമ പ്രധാനം തന്നെ. പഴയ പാതകൾ ഉപേക്ഷിക്കുക. നേരായ പാത തേടി അതിലൂടെ സഞ്ചരിക്കുക. അപ്പോൾ നിങ്ങൾ വിശ്രാന്തിയടയും (ജെറമിയ 6:16). ഈ പാത ദൈവം…
സുഹൃത്തുക്കളെ, 'ലോകത്തിനുവേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം' ഒരു അമൂല്യ നിധിയാണ്. ഇതിനു ആമുഖം എഴുതിയിരിക്കുന്നത് നമുക്കെല്ലാവർക്കും പ്രിയങ്കരനായ ഷെവ. ബെന്നി പുന്നത്തറയാണ്. ഇതിലെ സന്ദേശങ്ങൾ ഒന്നൊന്നായി നമുക്ക് വായിച്ചു അനുഭവിക്കാം. അവ വായിക്കുന്നതിനു ബെന്നിയുടെ ആമുഖം വായിച്ചിരിക്കണം. 'തികച്ചും വ്യത്യസ്തമായൊരു…
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും വിഖ്യാതനായ എഴുത്തുകാരനുമാണ് സർ വിൻസ്റ്റൺ ചർച്ചിൽ. ക്രിസ്മസിനെ കുറിച് അദ്ദേഹം സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ക്രിസ്‌മസ് ഒരു ആഘോഷമോ ഒരു പ്രത്യേക കാലഘട്ടത്തിന്റെ സന്തോഷമോ മാത്രമല്ല. ഓരോരുത്തരുടെയും ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണത്.ക്രിസ്മസിനെ കുറിച് നമ്മുടെ പരിശുദ്ധ…
മഹാപുരോഹിതനും ഏക മധ്യസ്ഥനുമാണ് ഈശോ. തന്റെ സഭയെ, അവിടുന്ന് പിതാവായ ദൈവത്തിന് ഒരു പുരോഹിത രാജ്യമാക്കിയിരിക്കുന്നു. നമ്മെ സ്നേഹിക്കുകയും സ്വന്തം രക്തത്താൽ നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും സ്വപിതാവായാ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവന് മഹത്വവും പ്രതാപവും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ…
ലോകം വച്ചുനീട്ടുന്ന സുഖസൗകര്യങ്ങൾ സംത്യജിക്കുന്നതിനു മധ്യസ്‌ഥമൂല്യമുണ്ട്. സ്വമനസാ സ്വീകരിക്കുന്ന ഇത്തരം ത്യാഗങ്ങൾ ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിക്കുമ്പോൾ വലിയ വിലയുള്ളതായി തീരുന്നു. ആത്മാർത്ഥതയുടെ തികവിൽ ഈശോയ്ക്ക് അർപിതരായിരിക്കുന്ന സമർപ്പിതാത്മാക്കൾ (ഈ രംഗത്ത് കള്ളനാണയങ്ങൾ കയറിപറ്റിയിട്ടുണ്ടെന്നു തോന്നാതില്ല) ലൗകിക സമ്പത്തിനോടും സുഖഭോഗങ്ങളോടും ചങ്കൂറ്റത്തോടെ no…
കുഞ്ഞിലെ പെറ്റമ്മയെ നഷ്ട്ടപെട്ട ഓമനത്തിങ്കൽ കിടാവാണ് അന്നക്കുട്ടി. പക്ഷെ, പരമകാരുണ്യകൻ, തന്റെ കുഞ്ഞിനെ, അമ്മയെപ്പോലെ ഓമനിച്ചു വളർത്താൻ മനസും ധനവുമുള്ള ഒരു പേരമ്മയെ നൽകി. പേരമ്മ അവളെ പൊന്നുപോലെ വളർത്തി. അമ്മയുടെ കുറവൊന്നും അവൾ അറിഞ്ഞേയില്ല.സുന്ദരിയായ ഈ മകളെ അനുരൂപനായ മരുമകന്…
വലിയൊരു കുബേര കുടുംബത്തിലെ അഞ്ചു മക്കളിൽ (2 പെൺമക്കളും 3 ആണ്മക്കളും) മൂത്ത മകളാണ് റോസാ. സമ്പത്തിന്റെ സ്വാധീനമൊന്നും അവളിൽ ഉണ്ടായിരുന്നില്ല. ലളിത സുന്ദരവും അതീവ വിനയാന്വിതവും ആഴമേറിയ ക്രിസ്തുസ്നേഹവും അവൾക്കു കൈമുതലായിരുന്നു. സുന്ദരിയും സുശീലയുമായിരുന്ന ഈ പെൺകുട്ടി എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു.…
അഹരോന്റെ പൗരോഹിത്യം, ലെവായരുടെ ശുശ്രൂക്ഷ ഇവയൊക്കെ ഈശോയുടെ പൗരോഹിത്യത്തിന്റെ പ്രതിരൂപങ്ങൾ മാത്രം! ഈ പ്രതിരൂപങ്ങളുടെയെല്ലാം പൂർത്തീകരണം ക്രിസ്തുവിന്റെ പൗരോഹിത്യത്തിലാണ്. കാരണം അവിടുന്ന് ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യേയുള്ള ഏക മധ്യസ്ഥനാണ്. "എന്തെന്നാൽ, ഒരു ദൈവമേയുള്ളു. ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനേയുള്ളു -മനുഷ്യനായ ഈശോമിശിഹാ.…
ആത്മപരിത്യാഗത്തിന്റെ മറ്റൊരു മഹോന്നത മാതൃകയാണ് വി. മദർ തെരേസ. സന്യാസിനിയാകാനുള്ള തീരുമാനം ഓമനമകൾ അമ്മയെ അറിയിക്കുന്നു. തന്റെ മുറിയിൽ കയറി കതകടച്ചു 24 മണിക്കൂർ ആ വന്ദ്യ മാതാവ്, ആ ധന്യ മാതാവ് ദൈവഹിതം വിവേചിച്ചറിയാൻവേണ്ടി പ്രാർത്ഥിക്കുന്നു. അനന്തരം ആ നല്ല…
ക്രൈസ്തവന്റെ ഒരു പ്രധാനപ്പെട്ട കടമ കതകു തുറക്കുക എന്നതാണ്. ക്രിസ്മസിനോട് അനുബന്ധമായ ചിന്തയാണോ ഇതെന്നു പോലും അനുവാചകർക്ക് സംശയം തോന്നാം. പക്ഷെ, അതെ. ഉണീശോയ്ക്കു പിറക്കാൻ ഒരു ഇടം തേടി മാതാവും ഔസേപ്പിതാവും എത്രയോ ഭവനങ്ങളുടെ കതകുകളിൽ മുട്ടി. സത്രങ്ങളുടെ കതകുകളിലും…
രക്ഷാകര ചരിത്രത്തിൽ ഒരു നിമിഷങ്ങളുടെ നിമിഷമുണ്ട്. സ്വർഗ്ഗവും ഭൂമിയും മുൾമുനയിൽ ആയിരുന്ന ഒരു നിമിഷം! ആദം, പൂർവ്വപിതാക്കൾ, മോശ, ജോഷ്വാ, ന്യാധിപന്മാർ, ദാവീദ് മുതലായ രാജാക്കന്മാർ, പ്രവാചകന്മാർ - എല്ലാവരെയും കുടികിട വിറപ്പിച്ച നിമിഷം ആയിരുന്നു അത്. ഈ നിമിഷത്തെക്കുറിച്ചു വി.…
തോമസ് പിറന്നത് ഒരു പ്രഭുകുടുംബത്തിലാണ്. ലോകസുഖങ്ങൾ പരിത്യജിച്ചു അവൻ ഡൊമിനിക്കൻ സഭയിൽ ചേർന്നു. അദ്ദേഹം ഒരു ഭിക്ഷാടക സന്യാസിയായി. പ്രഭുക്കളായ കുടുംബാംഗങ്ങൾക്ക് ഇത് വലിയ അപമാനമായി തോന്നി. തിരിച്ചു വരൻ അവർ അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ, സ്വമാതാവിന്റെ പ്രേരണയാൽത്തന്നെ സഹോദരന്മാർ അദ്ദേഹത്തെ…
ഗോണ്സാഗ കുടുംബത്തിൽ ഒരു അസാധാരണ പൊതുസമ്മേളനം! മൂത്ത മകൻ അലോഷ്യസ് ഇങ്ങനെ പ്രസ്താവിച്ചു: "മാർക്വിസ് ഫെർഡിനൻഡോയുടെയും ഡോണ മർത്തയുടെയും മൂത്തമകനായ ഞാൻ അലോഷ്യസ് ഗോണ്സാഗ തലമുറയായി കൈമാറിവരുന്ന മാന്തുവായിലെ മാടമ്പി സ്ഥാനവും കാസ്റ്റിഗ്ലിയോൺ കൊട്ടാരത്തിന്റെ പേരിലുള്ള സകലവിധ സ്ഥാവകാജംഗമ വസ്തുക്കളും പൂര്ണമനസോടും…
യശ്ശശരീരനായ ഷെവ. ഐ.സി. ചാക്കോ ഈശോയ്ക്ക് സഹസ്രനാമങ്ങൾ നൽകിയിരുന്നു. പ്രവാചകന്മാർ കണ്ട ക്രിസ്തുവിനു ഏശയ്യാ നൽകിയ നാമം ദൈവശാസ്ത്രപരവും അർത്ഥസമ്പുഷ്ട്ടവും അനന്യവും അതിസുന്ദരവുമാണ് -ഇമ്മാനുവേൽ (ദൈവം നമ്മോടുകൂടെ ആകുന്നു) (ഏശയ്യാ 7:14). ക്രിസ്മസിന് ഒരുങ്ങുന്ന നമ്മൾ പ്രത്യേകം ഓർക്കേണ്ട നാമമാണ്. ഓർമയിൽ…
Sign in to your account