പഞ്ചേന്ദ്രിയങ്ങൾ ദൈവത്തിലുറപ്പിച്

എല്ലാം അനുവദനീയം, സ്വാഭാവികം, മാനുഷികം എന്നിങ്ങനെയുള്ള പിശാചിന്റെ വാദമുഖങ്ങൾക്കു ചെവികൊടുക്കാൻ ഒരു വിശുദ്ധനും തയ്യാറല്ലായിരുന്നു. സ്വാതന്ദ്ര്യത്തിന്റെ ലോകം, ശരീരം ഇവയൊന്നും ആസ്വദിക്കാൻ അവർ കൂട്ടാക്കിയില്ല. ദൈവത്തിൽ കണ്ണും കാതും കൈയുംകാലും നാവും മനസ്സും ഉറപ്പിക്കാൻ അവർ പരിശീലിച്ചു. തങ്ങളുടെ ശത്രുവായ പിശാചിന്റെ പരിപാടികൾ വിവേചിച്ചറിയാനുള്ള വരം ദൈവം അവർക്കു നൽകിയിട്ടുണ്ട്. “അവൻ അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്നു ആലോചിച്ചു ചുറ്റിനടക്കുന്നതിനാൽ, അവർ വിശ്വാസത്തിൽ ഉറച്ചു നിന്ന് അവനെ നഖശിഖാന്തം എതിർക്കുന്നു” (1  പീറ്റർ 5:8,9).


ദൈവദാസി മദർ പേത്രയുടെ ജീവിതത്തിലെ ഒരു സംഭവം ഇത്തരുണത്തിൽ ഏറെ സംഗതമാണ്. ഒരിക്കൽ അവർ വളരെയേറെ ജോലി ചെയ്തു മടുത്താണ് മഠത്തിൽ മടങ്ങിവന്നത്. മദറിന്റെ ആ വലിയ ക്ഷീണം മാറ്റാൻ മറ്റുള്ളവർകൂടി ഒരു ഏത്തപ്പഴവും ഒരു മുട്ടയും പുഴുങ്ങി കൊടുത്തു. മദർ ആകട്ടെ ആ ഏത്തപ്പഴം 9 കഷ്ണങ്ങളാക്കി സന്നിഹിതർക്കെല്ലാം നൽകി, മുട്ട മുറിച്ചു സമൂഹത്തിനായി ഒരുക്കിയിരുന്ന കറിയിലിട്ടു. അതിനു ശേഷം ശിക്ഷയായി ഇനിയൊരിക്കലും മദറിന് പ്രത്യേക ഭക്ഷണം ഉണ്ടാക്കുകയില്ലെന്നു 25 പ്രാവശ്യം, സംഭവത്തോട് ബന്ധപ്പെട്ട എല്ലാവരെകൊണ്ടും എഴുതിച്ചു. യഥാർത്ഥ ലാളിത്യവും പരിത്യാഗം മനോഭാവവും ഒരിക്കലും പ്രത്യേക പരിഗണന അർഹിക്കുന്നില്ല.