വി. ലൂസി

Fr Joseph Vattakalam
2 Min Read

സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസിൽ ഒരു കുലീന കുടും ബത്തിൽ ലൂസി ജനിച്ചു; ശിശുവായിരിക്കുമ്പോൾത്തന്നെ പിതാവു മരിച്ചു. അമ്മ അവർക്കുവേണ്ട വിദ്യാഭ്യാസം നല്‌കി ശ്രദ്‌ധാപൂർവ്വം വളർത്തി ക്കൊണ്ടുപോന്നു. മകളെ വിവാഹം കഴിപ്പിക്കണമെന്നായിരുന്നു അമ്മയുടെ ഉദ്ദേശ്യം: എന്നാൽ മകൾ ഈശോയെ മണവാളനായി സ്വീകരിക്കാനാണു നിശ്ചയിച്ചിരുന്നത്. അങ്ങനെയിരിക്കെ അമ്മ രോഗബാധിതയായി. ഒരു ദിവസം ലൂസി കഷ്ട‌പ്പെട്ടുകൊണ്ടിരുന്ന അമ്മയോടു പറഞ്ഞു: “അമ്മേ, നമുക്ക് അഗത്താ പുണ്യവതിയുടെ ശവകൂടീരത്തിൽ പോയി പ്രാർത്ഥിക്കാം.*

അമ്മയും മകളുംകൂടി കറ്റാനിയായിൽ അഗത്തായുടെ ശവകുടീരത്തിങ്ക ലെത്തി പ്രാർത്ഥിക്കാൻ തുടങ്ങി. ക്ഷീണം നിമിത്തം ലൂസി ഉറങ്ങിപ്പോയി.അപ്പോൾ അഗത്താ കാണപ്പെട്ടു ലൂസിയോടു പറഞ്ഞു: “അമ്മയെ ദൈവം സുഖപ്പെടുത്തും. കറ്റാനിയായിൽ എനിക്കുളളതുപോലെ ഒരു സ്ഥാനം സിറാക്കൂസിൽ നിനക്കു ലഭിക്കും.”

ലൂസി ഈ സ്വപ്നത്താൽ പ്രചോദിതയായി തൻ്റെ സമർപ്പണം ഒന്നു കൂടി ദൃഢമാക്കി. വിവാഹത്തെപ്പറ്റി ചിന്തിക്കേണ്ടതില്ലെന്നും ധനമെല്ലാം ദരിദ്രർക്കു നല്കണമെന്നും ലൂസി നിശ്ചയിച്ചു. തന്റെ മരണശേഷം ‘നീ യഥേഷ്ടം ചെയ്തുകൊള്ളുക”. എന്ന് അമ്മ പറഞ്ഞെങ്കിലും ലൂസി തൃപ്ത‌ിപ്പെട്ടില്ല. ഉടനടി ധർമ്മം ചെയ്യണമെന്നു ലൂസി ആവശ്യപ്പെട്ടു. സമസ്‌തവും വിറ്റ് അവൾ ദരിദ്രർക്കു കൊടുത്തു. ലൂസിയുടെ കാമുകൻ ഈ നടപടി എതിർത്തെങ്കിലും ലൂസി പിന്‌മാറിയില്ല. ലൂസി ഒരു ക്രിസ്ത്യാനിയാണെന്ന് അയാൾ പ്രീഫെക്‌ട് പസ്ക്കാസിയൂസിനെ അറിയിച്ചു.പസ്കാസിയൂസു പല ഭീഷണികൾ പ്രയോഗിച്ചു: ബലാൽസംഗത്തിനു ഇടയാക്കുമെന്നുകൂടി അദ്ദേഹം പ്രസ്‌താവിച്ചു. അവസാനം ലൂസിയുടെ കന്യാത്വം നഷ്ട‌പ്പെടുത്തിയശേഷം അവളെ മർദ്ദിക്കാൻ പസ്‌കാസിയൂസ് ഉത്തരവിട്ടു.

പടയാളികൾ ലൂസിയെ മാനഭംഗപ്പെടുത്തുന്നതിനുള്ള സ്‌ഥലത്തേക്ക് ആനയിക്കാൻ ശ്രമിച്ചെങ്കിലും അവൾ നശ്ചലമായി കാണപ്പെട്ടു. എടു ത്തിട്ടു പൊന്തിയില്ല. ചുറ്റും തീ വച്ച് അവളെ ദഹിപ്പിക്കാൻ പ്രീഫെക്‌ട് കല്പന കൊടുത്തുവെങ്കിലും തീ അവളെ ദഹിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ മനസ്സു തിരിയുമല്ലോ എന്നു ഭയന്നു തല വെട്ടിക്കളയാൻ പ്രീഫെക്‌ട് കല്പനയായി. ക്രിസ്‌തുമതത്തിനും താമസിയാതെ സമാധാനം സംപ്രാപ്ത മാകുമെന്ന് അവൾ പ്രവചിച്ചു. പല വിധത്തിൽ പിന്നെയും അവളെ മർ ദ്ദിച്ചു. ഒരു വാൾ അവളുടെ തൊണ്ടയിൽ കുത്തിയിറക്കിയതോടെ അവൾ നിര്യാതയായി.

വി. ലൂസിയുടെ ചിത്രം വരയ്ക്കാറുളളത് അവളുടെ കണ്ണു കൈയിൽ പിടിച്ചിരിക്കുന്ന ഒരു പാത്രത്തിൽ വച്ചുകൊണ്ടാണ് ആധുനിക ചരിത്ര കാരന്മാർ ഇതു വിവരിക്കുന്നില്ല.

Share This Article
error: Content is protected !!