ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ജീവിതം മുഴുവൻ ബലിയായിരിക്കുവാൻ നമുക്ക് നമ്മുടെ ഉള്ളിലൊരൾത്താരയൊരുക്കാം നമ്മെത്തന്നെ പൂർണ്ണമായി അവിടുത്തേക്ക് നൽകാം. നമ്മുടെ ഭാരവും ജീവിത ക്ലേശവും ഈശോ ഏറ്റുവാങ്ങും. നമുക്ക് പ്രത്യാശയുള്ള വരാകാം. നമ്മുടെ സ്നേഹ തൂവാല കൊണ്ട് ദിവ്യനാഥന്റെ തൂമുഖം തുടച്ച്, ഒരു സ്നേഹപൂമാല കൊരുത്തു അവിടുത്തെ…
രാജാധിരാജൻ വിനീതനായി സ്വയം ശൂന്യനായി നമ്മെ തേടി അണയുന്നു. പാപിക്കും രോഗിക്കും സൗഖ്യമേകാൻ , അന്ധനും ബധിരനും മോചനമേകാൻ, തളർന്ന മനസ്സുകൾക്ക് നവോത്ഥാനം നൽകാൻ, ദിവ്യബലിയിൽ ഈശോ എഴുന്നുള്ളുന്നു. സ്നേഹം മാത്രം പകർന്നിടാൻ,ജീവൻ പോലും നൽകീടാൻ,തകർന്ന ഹൃദയങ്ങൾക്ക് ശാന്തിയായി അവിടുന്ന് വരുന്നു…
ഭക്തിപൂർവ്വം നാം അർപ്പിക്കുന്ന കുർബാനകൾ നമ്മുടെ മരണസമയത്ത് നമുക്ക് ഏറ്റവും വലിയ ആശ്വാസമായിരിക്കും. നാം അർപ്പിക്കുന്ന ഓരോ കുർബാനയും നമ്മോടൊപ്പം വിധി സ്ഥലത്ത് വന്ന് നമുക്ക് വേണ്ടി നിഖിലേശസമക്ഷം ക്ഷമാപണം ചെയ്യും. നമ്മുടെ ഭക്തി തീഷ്ണത കൾക്ക് അനുസരിച്ച് നാം അർപ്പിക്കുന്ന…
ബലിയിൽ ഈശോ നമ്മെ മനസ്സിലാക്കുന്നു. അതു നമുക്ക് രക്ഷയാകുന്നു. നാം അവിടുത്തെ അടുത്ത് അറിയുന്തോറും കൂടുതൽ കൂടുതൽ ക്ഷമിക്കാനും സ്നേഹിക്കാനും നമുക്ക് സാധിക്കുന്നു. കാണാൻ ആഗ്രഹിക്കുന്നവന് സ്വയം കാണിക്കയായി കൊടുക്കുന്നവനാണ് നമ്മുടെ കർത്താവ്. പൂ ചോദിക്കുന്നവന് പൂന്തോട്ടം കൊടുക്കുന്നവനാണ് അവിടുന്ന്. സഭയുടെ…
ബലി ജീവിതം നയിച്ച് നാം പുത്രന്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടണം. ഇതാണ് ദൈവ പിതാവ് എപ്പോഴും ആഗ്രഹിക്കുന്നത്. വിശുദ്ധരാകാൻ വിളിക്കപ്പെട്ട നമുക്ക് വിശുദ്ധിയിൽ വളരുന്നതിനുള്ള ഏറ്റം നല്ല വഴി ബലി ജീവിതമാണ്. വിശുദ്ധിയിൽ ജീവിക്കുക, പരിശുദ്ധ ത്രിത്വത്തിൽ ജീവിക്കുക, പരിശുദ്ധാത്മാവിൽ ജീവിക്കുക, ക്രിസ്തുവിൽ…
പരിശുദ്ധ ത്രിത്വത്തിനു നമ്മോടുള്ള സ്നേഹം മുഴുവൻ സമാഹരിച്ചു നമുക്ക് സമ്മാനിക്കാൻ കഴിയുന്നത് പരിശുദ്ധ കുർബാന യിലൂടെ മാത്രമാണ്. ഈശോ തന്റെ ചങ്കിലെ ചോര കൊണ്ട് വിരചിച്ച സ്നേഹത്തിന്റെ മഹാകാവ്യം ആണത്. ദൈവത്തിന്റെ ശക്തി മുഴുവൻ ദൈവത്തിന്റെ സ്നേഹം മുഴുവൻ നമ്മിലേക്ക് ഒഴുകുന്നു.…
വിവിധ മാനങ്ങളിൽ വിശുദ്ധ കുർബാനയിൽ ജ്ഞാനസ്നാനവും വിശുദ്ധ കുമ്പസാരവും ആവർത്തിക്കപ്പെടുന്നുണ്ട്. ( അനുതാപ ശുശ്രൂഷയിലും ഇതര പ്രാർത്ഥനകളിലും ആയി) നാം അർപ്പിക്കുന്ന ഓരോ ദിവ്യബലിയിലും ഇവയൊക്കെ സംഭവിക്കണം. പരിശുദ്ധ കുർബാന പാപമോചന ബലിയും പാപപരിഹാര ബലിയുമാണ്. ഈ സത്യങ്ങളെല്ലാം ഉൾക്കൊണ്ട് ബലി…
തങ്ങളുടെ ഐക്യത്തിന്റെയും അതിന് ആവശ്യകമായ ശൂന്യ വൽക്കരണത്തിന്റെയുമെല്ലാം അടയാളമായ ഒരേ അപ്പത്തിലുള്ള ഭാഗഭാഗിത്വം, ഐക്യത്തിന്റെ സ്രോതസായ ദൈവത്തോട് ഒട്ടി നിൽക്കാൻ ആദിമ ക്രൈസ്തവർക്ക് സഹായകമായി. വിശുദ്ധ കുർബാനയിൽ നിന്ന് ഉരുത്തിരിയുന്ന ഐക്യം, കൂട്ടായ്മ, കൂട്ടുത്തരവാദിത്വം, പങ്കുവെക്കൽ ഇവ ആദിമ ക്രൈസ്തവരുടെ മുഖമുദ്രകളായിരുന്നു.…
മനുഷ്യാവതാരത്തിനും പീഡാനുഭവത്തിനും കുരിശുമരണത്തിനും കർത്താവിനെ പ്രേരിപ്പിച്ചത് ക്ഷമിക്കുന്ന സ്നേഹമാണ്. ബലി അർപ്പകർക്കുണ്ടായിരിക്കേണ്ട അവശ്യഭാവമാണ് ക്ഷമിക്കുന്ന സ്നേഹം. എത്ര വ്യക്തമായ ഭാഷയിലാണ് കർത്താവ് ഈ സത്യം നമുക്ക് വ്യക്തമാക്കി തന്നിരിക്കുന്നത്." നീ ബലിപീഠത്തിൽ കാഴ്ച അർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന്…
മനുഷ്യന്റെ യുഗാന്ത്യോന്മുഖത പരിപക്വമാകുന്നത് ഈശോമിശിഹായുടെ തിരുശരീര രക്തങ്ങളിൽ ആണ്. കാരണം ആ തിരുശരീരരക്തങ്ങളിൽ നിന്നാണ് ആത്മീയ ജീവനും രക്ഷയും രക്ഷിക്കപ്പെട്ടവരിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നത്. സ്വയം ദാനത്തിന്റെ പരമകാഷ്ഠയും ആണിത്. നിത്യജീവൻ പ്രാപിക്കുന്നതിന് അർപ്പ കരുടെ ആധ്യാത്മിക വ്യക്തിത്വം വളർന്ന് വികസിക്കണം. അവരുടെ അസ്തിത്വം…
പരിശുദ്ധ കുർബാനയും അനുരഞ്ജന കൂദാശയുമായും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. കുർബാനയ്ക്ക് ഒരുക്കമായി വിശുദ്ധ കുമ്പസാരം എന്ന കൂദാശ സ്വീകരിക്കാൻ പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ സഭ തനയരേയെല്ലാം സസ്നേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പരിശുദ്ധ കുർബാന അർത്ഥ സമ്പുഷ്ടമായി അർപ്പിക്കാൻ വിശുദ്ധി…
"ലോകത്തിൽ തനിക്ക് സ്വന്തമായ വരെ അവൻ സ്നേഹിച്ചു ;അവസാനം വരെ സ്നേഹിച്ചു' (യോഹന്നാൻ 13: 1 ). സ്വയം ശൂന്യനായി മനുഷ്യനായി അവതരിച്ചു കുരിശിലെ ത്യാഗവും യാഗവുമായി, ഏറ്റം ചെറുതായി, തനിക്കു സ്വന്തമായുള്ള വരെ അവിടുന്ന് അവസാനം വരെ സ്നേഹിച്ചു." എല്ലാം…
ഈ പ്രാർത്ഥന കഴിയുമ്പോൾ പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്ക് എല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിനു സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം" എന്നുപറഞ്ഞ് ദൈവത്തിന് കൃതജ്ഞതാ സ്തോത്രങ്ങൾ അർപ്പിക്കാൻ സഹായി സമൂഹത്തെ…
നാഥനെ നിരന്തരം പ്രകീർത്തിക്കുക കർത്താവ് കാണിച്ച കാരുണ്യം വലുതാണെന്നും മർത്യരായ തങ്ങളിൽ അവിടുത്തെ സ്നേഹം ഉദയം ചെയ്തതെന്നും ജനം നന്ദിയോടെ അനുസ്മരിക്കുന്നു . തുടർന്നു കർത്താവിന്റെ ദാനങ്ങളെ പ്രതി അവിടുത്തേക്ക് സ്തുതി അർപ്പിക്കുന്നു." കനിവോടെ കടങ്ങൾ പൊറുക്കുന്നവനേ" എന്ന് അഭിസംബോധന ചെയ്ത്…
ദൈവത്തെ പരിശുദ്ധൻ എന്ന് പാടിപ്പുകഴ്ത്തിയ നാവുകളെ സത്യം മാത്രം പറയാൻ സന്നദ്ധമാകണമേയെന്നും ദൈവാലയ ത്തിൽ സഞ്ചരിച്ച പാദങ്ങൾക്ക് പ്രകാശത്തിന്റെ സ്ഥലത്ത് സഞ്ചരിക്കാൻ ഇടയാകട്ടെയെന്നും ഈശോമിശിഹായുടെ സജീവശരീരം ഉൾക്കൊണ്ട തങ്ങളുടെ ശരീരങ്ങൾക്ക് നവജീവൻ പ്രദാനം ചെയ്യണമേയെന്നും കർത്താവിനെ ആരാധിച്ച തങ്ങളുടെ സമൂഹത്തെ അനുഗ്രഹങ്ങൾ…
Sign in to your account