ജീവിതം മുഴുവൻ ബലിയായിരിക്കുവാൻ

Fr Joseph Vattakalam
1 Min Read

ജീവിതം മുഴുവൻ ബലിയായിരിക്കുവാൻ നമുക്ക് നമ്മുടെ ഉള്ളിലൊരൾത്താരയൊരുക്കാം

നമ്മെത്തന്നെ പൂർണ്ണമായി അവിടുത്തേക്ക് നൽകാം. നമ്മുടെ ഭാരവും ജീവിത ക്ലേശവും ഈശോ ഏറ്റുവാങ്ങും. നമുക്ക് പ്രത്യാശയുള്ള വരാകാം. നമ്മുടെ സ്നേഹ തൂവാല കൊണ്ട് ദിവ്യനാഥന്റെ തൂമുഖം തുടച്ച്, ഒരു സ്നേഹപൂമാല കൊരുത്തു അവിടുത്തെ തിരുമാർവിൽ ചാർത്താം. ബലിവേദിയിൽ നമ്മെത്തന്നെ കാണിക്കയായി നൽകുമ്പോൾ ദിവ്യസ്നേഹം രക്തവും മാംസവും ആയി നമ്മിൽ അലിയും. കുരിശോളം എത്തുന്ന സ്നേഹം, ബലിയായി തീരുന്ന സ്നേഹം, മുറിയപ്പെടും ദിവ്യ സ്നേഹം, ചുടു ചോര ചിന്തുന്ന സ്നേഹം, പാദം കഴുകുന്ന സ്നേഹം, സ്വയം ശൂന്യമാക്കുന്ന സ്നേഹം,മാംസം ധരിക്കുന്ന അൾത്താര നമ്മുടെ സാര സർവ്വസ്വവും ആകട്ടെ ദിവ്യബലിയിൽ ഈശോ തന്റെ ശരീരവും രക്തവും നമുക്ക് പുതുജീവനായി പകർന്നുതരുന്നു.

പാപകടങ്ങൾ പോക്കുന്ന ഈശോയുടെ ബലി,പരിശുദ്ധി പകരുമീ പരമ യാഗം, സ്വർഗ്ഗാധി സ്വർഗവും ഭൂതലവും To be a whole life victimസ്വർഗ്ഗീയ വൃന്ദവും മാനവരും ഒരുമയോടെ അണിചേരുന്ന തിരുബലിയിൽ, അണി ചേരുന്നവർ ഭാഗ്യപ്പെട്ട വരല്ലേ? തിരുവത്താഴ മേശയിലെ ഈ സുമോഹന, സുന്ദര,സുരഭില സമ്മാനം നമ്മുടെ അമൂല്യനിധി ആയിരിക്കട്ടെ. ബലി വേദിയിൽ ബലി ആവുക എളുപ്പമല്ല. പക്ഷേ ദൈവം നമ്മിൽ നിന്ന് അത് ആഗ്രഹിക്കുന്നു. പ്രിയ സൂനു യേശു പ്രിയ താതന് സമർപ്പിച്ച സ്നേഹബലി, അവിടുത്തെ ആത്മബലി ആണിത്. ഇതു നമ്മുടെയും ബലി ആവണം. നാമോരോരുത്തരും ഈശോയെ പോലെ ബലിയർപ്പകരും ബലി വസ്തുവും ആകണം.

ദൈവസ്നേഹം ജ്വലിക്കുന്ന അൾത്താരയിൽ ആത്മാർപ്പണം ത്തിന്റെ നൈവേദ്യമായി ബലിയർപ്പകരോരുത്തരും രൂപാന്തരപ്പെടണം. ഈശോയോടൊപ്പം അർപ്പകരെല്ലാം ബലിയാകണം. ബലി വസ്തുവായി സമർപ്പിക്കണം. നമ്മുടെ ജീവിതം ബലിയായി മാറ്റണം. അപ്പ ത്തോടും വീഞ്ഞിനോടും അർപ്പകന്റെ ഉള്ളവും ഉള്ളതും സമർപ്പിക്കപ്പെടണം.

സ്വർഗ്ഗം ചേരാൻ നമ്മെ ഒരുക്കുന്ന ദിവ്യബലിയിൽ നാഥൻ വീണ്ടും തന്നെ തന്നെ മുറിക്കുമ്പോൾ ജീവൻ നൽകുന്ന ദിവ്യ ശരീരം കൈക്കൊള്ളാൻ നമ്മെ തന്നെ നമുക്കു മുറിക്കാം. സഹജർക്കായി നമുക്ക് മുറിഞ്ഞു പകരാം.

Share This Article
error: Content is protected !!