ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
മാതാവിനെ സ്തുതിക്കുമ്പോൾ നാം പുത്രനെ ഒരുവിധത്തിൽ അവമാനിക്കുകയല്ലേ, ഒരാളെ ഉയർത്തി മറ്റേയാളെ താഴ്ത്തുകയല്ലേ എന്നു ഭയപ്പെടുന്നവരാണ് ഇക്കൂട്ടർ. പരിശുദ്ധപിതാക്കന്മാർ മറിയത്തിനു നല്കുന്ന നീതിയുക്തമായ മഹത്ത്വവും ബഹുമാനവും നാം അവൾക്കു നല്കുന്നത് ഇവർക്ക് അസഹനീയമാണ്. മാതാവിനോടു പ്രാർത്ഥിക്കു ന്നവർ, അവൾ വഴി ക്രിസ്തുവിനോടാണ്…
അഹങ്കാരികളായ പണ്ഡിതരാണ്. ഇക്കൂട്ടർ, എടുത്തുചാട്ടക്കാരും സ്വയം പര്യാപ്തമെന്ന് അഭിമാനിക്കുന്ന ഇവർക്കുമുണ്ട്, മാതാവിന്റെ ബഹുമാനത്തിനായി ചില ഭക്തകൃത്യങ്ങൾ, എന്നാൽ, സാധാരണക്കാർ നിഷ്കളങ്കഹൃദയത്തോടും തീവഭക്തിയോടും കൂടി ചെയ്യുന്ന ഭക്തകൃത്യങ്ങളെല്ലാം അവർ ദോഷൈകദൃഷ്ടിയോടെ നിരൂപണം ചെയ്യും. അവയൊന്നും അവരുടെ ചിന്താഗതിക്ക് അനുരൂപമല്ല; കാരണം, പരിശുദ്ധ കന്യകയുടെ…
അഞ്ച് മൗലികസത്യങ്ങളെക്കുറിച്ച് ഞാൻ പ്രതിപാദിച്ചു കഴിഞ്ഞല്ലോ. ഇനി നമുക്ക് തുടരാം. ശരിയെന്നു തോന്നാവുന്ന അബദ്ധപൂർണ്ണമായ അനവധി ഭക്താഭ്യാസങ്ങൾ പണ്ടൊരിക്കലും കാണപ്പെട്ടിട്ടില്ലാത്ത വിധം പ്രചാരത്തിലിരിക്കുന്ന കാലമാണിത്. അതുകൊണ്ട്, ഇക്കാലത്ത് യഥാർത്ഥ മരിയഭക്തി തെരഞ്ഞെടുക്കുവാൻ നാം കഠിനാദ്ധ്വാനം ചെയ്യണം, മിനുക്കു പണികളിൽ അതീവസമർത്ഥനും പരിചയസമ്പന്നനു…
ദൈവത്തിൽനിന്നു നമുക്കു കൃപാവരങ്ങളും ഇതര ദാനങ്ങളും ധാരാളം ലഭിക്കുന്നുണ്ട്. എന്നാൽ, അവയെ അഭംഗം കാത്തുസൂക്ഷി ക്കുക അത്ര എളുപ്പമല്ല. കാരണം, നാം ബലഹീനരാണ്. ഇതു വിശ ദമാക്കാം. കൃപാവരം ഭൂസ്വർഗ്ഗങ്ങളെക്കാൾ അമൂല്യമാണ്. തീർത്തും നശ്വരമായ പേടകത്തിലാണ് ഈ നിധി നാം സൂക്ഷിക്കുക.…
മധ്യസ്ഥൻ വഴി നാം ദൈവത്തെ സമീപിക്കുന്നതു കൂടുതൽ ശ്രേഷ്ഠമാണ് കാരണം, അതു കൂടുതൽ വിനയപൂർണ്ണമാണല്ലോ. ഞാൻ അന്നു പ്രസ്താവിച്ചതു പോലെ മനുഷ്യപ്രകൃതി പാപപങ്കില മാകയാൽ ദൈവത്തെ സമീപിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനും നാം നമ്മുടെ പ്രവൃത്തികളെയും പ്രയത്നങ്ങളെയും ഒരുക്കങ്ങളെയും മാത്രം ആശ്രയിച്ചാൽ ദൈവതിരുമുമ്പിൽ നമ്മുടെ…
അഹന്തയെ അടിപ്പെടുത്തുവാൻ നാം അനുദിനം നമ്മോടുതന്നെ മൃതരാകണം. അതായത്, നമ്മുടെ ശാരീരിക ഇന്ദ്രിയങ്ങളു ടെയും ആത്മീയശക്തികളുടെയും തെറ്റായ പ്രവർത്തനങ്ങളെ നാം പരി ത്യജിക്കണം. നാം കാണുന്നതു കാണാതിരുന്നാലെന്നതുപോലെയും മനസ്സിലാക്കുന്നതു മനസ്സിലാകാതിരുന്നാലെന്നതുപോലെയും ഭൗതിക വസ്തുക്കൾ ഉപയോഗിക്കുന്നത് ഉപയോഗിക്കാതിരുന്നാലെന്നതുപോ ലെയും ആയിരിക്കണം (1 കൊറി.…
സത്കൃത്യങ്ങളെപ്പോലും കളങ്കപ്പെടുത്തുന്നത്. നമ്മുടെ ദുഷിച്ച മനുഷ്യപ്രകൃതിയാണ് നിർമ്മലം, ദുർഗന്ധം വമിക്കുന്ന പാത്രത്തിൽ പകരുകയും, നല്ല വീഞ്ഞ്, ചീഞ്ഞ വീഞ്ഞിനാൽ മലിനമായ വീപ്പയിൽ ഒഴിക്കുകയും ചെയ്താൽ അവ ദുഷിക്കുകയും ദുർഗന്ധം വമിപ്പിക്കു കയും ചെയ്യും. അപ്രകാരം, ജന്മപാപത്താലും കർമ്മപാപത്താലും മലി നമായ നമ്മുടെ…
കൂടാതെ ഞാൻ പറഞ്ഞിട്ടുള്ളതുപോലെ പരിശുദ്ധ കന്യക ഭൂസ്വർഗ്ഗങ്ങളുടെ രാജ്ഞിയെങ്കിൽ സൃഷ്ടികളെല്ലാം അവളുടെ ദാസരും അടിമകളുമല്ലേ? വി. ആൻസലം, വി. ബർണ്ണഡിൻ, വി. ബൊനവഞ്ചർ തുടങ്ങിയ വിശുദ്ധരും പറയുന്നു “മറിയം ഉൾപ്പെടെ എല്ലാ വസ്തു ക്കളും ദൈവരാജ്യത്തിന്റെ ആധിപത്യത്തിനു വിധേയമായിരിക്കുന്നതു പോലെ എല്ലാ…
ക്രിസ്തുവിനെപ്പറ്റി പറഞ്ഞവ ഒരു വിധത്തിൽ മാതാവിനെ പറ്റിയും പറയാവുന്നതാണ്. ക്രിസ്തു തന്റെ ജീവിതത്തിലും മരണ ത്തിലും മഹത്ത്വത്തിലും ഭൂസ്വർഗ്ഗങ്ങളുടെ മേലുള്ള സർവ്വാധിപത്യ ത്തിലും പങ്കുകൊള്ളുവാൻ മറിയത്തെ തെരഞ്ഞെടുത്തു. ക്രിസ്തു സ്വാഭാവികമായി അനുഭവിക്കുന്ന സകല അധികാരങ്ങളിലും ആനുകൂ ല്യങ്ങളിലും കൃപാവരത്താൽ മറിയത്തിനു ഭാഗഭാഗിത്വം…
ദാസൻ, തന്നെയോ തനിക്കു സ്വന്തമായുള്ളവയെയോ താൻ സമ്പാദിക്കുന്നവയെയോ യജമാനനു നല്കുന്നില്ല. എന്നാൽ ഒരു അടിമ തന്നെയും തനിക്കുള്ളവയെയും താൻ സമ്പാദിക്കുന്നവയെയും ഒന്നും മാറ്റിവയ്ക്കാതെ യജമാനനു നല്കുന്നു. ദാസൻ തന്റെ സേവനത്തിനു വേതനം ആവശ്യപ്പെടുന്നു. എന്നാൽ, അടിമ തന്റെ സമസ്ത സാമർത്ഥ്യവും സമസ്ത…
“നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ട വരാണ്” (1 കോറി. 6:19). ആകയാൽ നാം നമ്മുടെ സ്വന്തമല്ല, ക്രിസ്തു വിന്റേതാണ്. അവിടുത്തെ മൗതികശരീരത്തിലെ അംഗങ്ങളും അടിമക ളുമായ നമ്മെ അനന്തമായ വിലകൊടുത്താണ് അതെ അവിടുത്ത രക്തം മോചനമൂല്യമായി കൊടുത്താണ് അവിടുന്നു…
ആകയാൽ, യഥാർത്ഥ മരിയഭക്തി നാം അഭ്യസിക്കുകവഴി ക്രിസ്തുവിനോടുള്ള സ്നേഹവും ഭക്തിയും ആരാധനയും പൂർണ്ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചി തവും സുഗമവുമായ മാർഗ്ഗം നാം തുറന്നിടുകയാണ്. മരിയഭക്തി നമ്മെ ക്രിസ്തുവിൽ നിന്ന് അകറ്റുന്നെങ്കിൽ, അതിനെ പിശാചിന്റെ തട്ടിപ്പായി ക്കരുതി തിരസ്കരിക്കുകയാണ്…
പരിശുദ്ധ കന്യകയോടുള്ള ഭക്തിയുടെ ആവശ്യകതയെക്കുറിച്ചു ഞാൻ പ്രസ്താവിച്ചു കഴിഞ്ഞല്ലോ. ഇനി ഈ ഭക്തി എന്തിലാണടങ്ങി യിരിക്കുന്നതെന്ന് ഞാൻ വ്യക്തമാക്കാം. ദൈവത്തിന്റെ സവിശേഷമായ സഹായത്തോടെ ഞാൻ അവതരിപ്പിക്കാൻ പോകുന്ന വിശിഷ്ടവും ഫലപ്രദവുമായ ഈ ഭക്തിയെപ്പറ്റി പരാമർശിക്കുന്നതിനു മുമ്പായി, അതിന് അടിസ്ഥാനമായി നില്ക്കുന്ന ചില…
അന്ത്യകാലങ്ങളിൽ തന്റെ പരിശുദ്ധ മാതാവായ മറിയം പൂർവ്വാധികം അറിയപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ബഹുമാനിക്കപ്പെ ടുവാനും ദൈവം ആഗ്രഹിക്കുന്നു. അടുത്തുതന്നെ ഞാൻ വിശദമാക്കുവാൻ ആഗ്രഹിക്കുന്നവ, തെരഞ്ഞെടുക്കപ്പെട്ടവർ മനസ്സിലാക്കുകയും പരിശുദ്ധാത്മാവിന്റെ പ്രകാശത്താലും കൃപാവരത്താലും, അതിന്റെ ആഴ ങ്ങളിലേക്ക് ഉൾപ്രവേശിക്കുകയും വേണം. എന്നിട്ട് അവ പരിപൂർണ്ണ മായി…
അന്തിക്രിസ്തുവിന്റെ ആഗമനം വരെ പിശാചിന്റെ മർദ്ദനങ്ങൾ അനുദിനം വർദ്ധിച്ചു തന്നെ വരും, ദൈവം ഭൗമിക പറുദീസായിൽ വച്ചു സർപ്പത്തിനെതിരായി ഉച്ചരിച്ച പ്രഥമവും പ്രധാനവുമായ ആ പ്രവച നവും ശാപവും ഇതിനെപ്പറ്റിയാണെന്നു നാം മനസ്സിലാക്കണം, മഹത്ത്വപൂർണ്ണയായ നിത്യകന്യകയുടെ മഹിമ പ്രതാപത്തിനു മാറ്റുകൂട്ടുവാനും, അവളുടെ…
Sign in to your account