ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
അദ്ധ്യായം 1 ആഡ്രിയാറ്റിക് കടൽത്തീരത്തുള്ള ഒരു കൊച്ചുപട്ടണം. സ്‌കോപ്‌ജെ (ടസീുഷല) എന്നാണ് ആ അനുഗൃഹീത പട്ടണത്തിന്റെ പേര്. അവിടെയാണ് 1910 ആഗസ്റ്റ് 26-ാം തീയതി വെള്ളിയാഴ്ച ആഗ്നസ് ബ്രൊജാഷ്യു ജനിച്ചത്. 27നു തന്നെ ജ്ഞാനസ്‌നാനം സ്വീകരിക്കാനുള്ള ഭാഗ്യം ആ കുഞ്ഞിനു ലഭിച്ചു.…
ആമുഖം ''പാവപ്പെട്ടവരുടെ രക്ഷയ്ക്കായി സർവശക്തൻ സമ്മാനിച്ച വരദാനമാണ് മദർ തെരേസ''. പരിശുദ്ധ പിതാവിന്റെ ആ പ്രസ്താവന ഒരു വലിയ വെളിപ്പെടുത്തലാണ്. ''ദരിദ്രർ ക്രിസ്തുവിന്റെ കൂദാശ''യാണെന്ന തിരിച്ചറിവാണ് പാവങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനും ഉള്ളതെല്ലാം അവരുമായി പങ്കുവയ്ക്കുവാനും അമ്മയെ സന്നദ്ധയാക്കിയത്. കൂരിരുട്ടിൽ ആർത്തന്മാർക്കും വെളിച്ചത്തിനായി…
മുപ്പതാമദ്ധ്യായം ഇല്ലായ്മയുടെ അത്യഗാധത്തിൽനിന്ന് അസ്തിത്വത്തിന്റെ സുമോഹനശ്രംഗത്തിലേയ്ക്കു നമ്മെ കയറ്റി പ്രതിഷ്ഠിച്ച ദൈവം സ്വന്തം ജീവരക്തം നമ്മിലേയ്ക്കു പ്രവഹിപ്പിച്ചു. നമ്മെ അവിടുത്തെ സ്‌നേഹിതരുമാക്കി. സ്‌നേഹം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ, പരിപാവനമായ ആത്മസംവാദം സാക്ഷാത്താവാതെ തരമില്ല. സ്‌നേഹിതർ സമീപസ്ഥരായിരിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു. സ്‌നേഹഹൃത്തിന്റെ സാന്നിദ്ധ്യം സമ്പൂർണ്ണസ്‌നേഹത്തിന്റെ…
ഇരുപത്തൊമ്പതാമദ്ധ്യായം പാപംമൂലം ബാലൻസു തെറ്റിയ മനുഷ്യൻ സൃഷ്ടികൾക്കതീധനായി. നന്മ കണ്ടുപിടിച്ചു മനസ്സിരുത്താൻ അസാദ്ധ്യമായവന്. സത്യത്തിന്റേയും ജീവന്റേയും പന്ഥാവ് അവനജ്ഞാതമായി. ഈ ദുഃസ്ഥിതിയിൽ നിന്നു മാനവതയെ മോചിപ്പിക്കാനാണല്ലോ ഇസ്രായേലിന് ഈശ്വരൻ നിയമം നല്കിയത്. നിർഭാഗ്യമെന്നു പറയട്ടെ, നിയമാനുസരണംമാത്രമാണ് ഏക രക്ഷാമാർഗ്ഗമെന്ന് യഹൂദ ജനത…
ഇരുപത്തെട്ടാമദ്ധ്യായം പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച് ക്രിസ്തുനാഥൻ ദൈവരാജ്യത്തെ ചരിത്രത്തിലേയ്ക്കു സന്നിവേശിപ്പിച്ചു. അതു സഭയുടെ ആരംഭം കുറിക്കലായിരുന്നു. ആ നിമിഷം മുതൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സഭയിൽ പ്രകടമായിത്തുടങ്ങി. സഭയുടെ ജന്മത്തിൽത്തന്നെ പരിശുദ്ധാത്മാവിന്റെ ഇടപെടൽ വ്യക്തമായിക്കാണാം. തങ്ങൾ സുവിശേഷം പ്രസംഗിച്ചേ പറ്റു എന്ന നിലയിലേക്ക്…
ഇരുപത്തേഴാമദ്ധ്യായം പവിത്രാത്മാവിന്റെ പ്രസാദം അപ്പസ്‌തോലന്മാർക്കു മാത്രമല്ല ലഭിച്ചിരിക്കുക. ഓരോ ക്രൈസ്തവനും അതു കിട്ടുന്നുണ്ട്. ദാനങ്ങൾ നല്കി ദിവ്യാത്മാവു നമ്മെ പ്രസാദപൂരിതരാക്കുന്നു. ഏശയ്യായുടെ ശൈലിയിൽ, ജസ്സേയുടെ വേരിൽ നിന്നൊരു മുള ഉയർന്നുവരും. കർത്താവിന്റെ ചൈതന്യം അങ്ങിൽ ആവസിക്കും. ജ്ഞാനം, ബുദ്ധി, വിവേകം, ധൈര്യം,…
ഇരുപത്താറാമദ്ധ്യായം പന്തക്കുസ്താ തിരുനാളിന് ഇനി പത്തുദിവസമേ ഉള്ളൂ. ക്രിസ്തു ശിഷ്യരെല്ലാം മാളികമുകളിൽ സമ്മേളിച്ചിരിക്കയാണ്. ഉത്ഥാനാനന്തരം രണ്ടു പ്രാവശ്യം ഈശോ അവർക്കു പ്രത്യക്ഷനായ രംഗങ്ങൾ അന്യത്ര നാം കണ്ടു. അവിടുത്തെ പിന്നിൽ കുരിശു പൊന്നൊളിവീശുന്നുണ്ടെന്നും അവർക്കു യാതൊന്നും ഭയപ്പെടേണ്ടതില്ലെന്നും മനസ്സിലാക്കുക സന്തോഷസംദായകമാണവർക്ക്. ക്രിസ്തുവിന്റെ…
ഇരുപത്തഞ്ചാമദ്ധ്യായം വിശ്വോത്ഭവം ശൂന്യതയിലാണാരംഭിക്കുക. ആ ശൂന്യതയ്ക്കു മീതെ ഈശ്വരചൈതന്യം ചലിച്ചിരുന്നു. ഒരു നിമിഷത്തിൽ....ഈശ്വരസൃഷ്ടിത..... ന്നത്യുഗ്രശക്തിയൊന്നുച്ചലിച്ച് സർഗ്ഗശക്തിയുടെ ആ വിളി ശൂന്യതയിൽ പ്രതിധ്വനിച്ചു. വിളിയുടെ സ്വരം ശ്രവിച്ചു വിശ്വപ്രപഞ്ചം ഉണർന്നുവന്നു. സർവേശ്വരന്റെ സർഗ്ഗശക്തി സ്വരൂപമേകിയ ദൃശ്യപ്രപഞ്ചത്തിന്റെ പ്രഭവം മുതൽ കാലഗംഗ പ്രവഹിക്കാൻ തുടങ്ങി. കാലപ്രവാഹത്തിന്റെ…
ഇരുപത്തിനാലാമദ്ധ്യായം സർവ്വനന്മസ്വരൂപനും സച്ചിദാനന്ദനുമായ ഈശ്വരൻ സ്വയം വെളിപ്പെടുത്താനും നമുക്കജ്ഞാതമായ അവിടുത്തെ തിരുമനസ്സ് വ്യക്തമാക്കിത്തരാനും തിരുമുള്ളമായി. സൃഷ്ടികർമ്മം പൊലെതന്നെ തികച്ചും സ്വതന്ത്രമായൊരു പ്രവർത്തനമാണിതു. ഒരർത്ഥത്തിൽ സൃഷ്ടികർമ്മംതന്നെയാണ് ഈശ്വരന്റെ പ്രഥമാവിഷ്‌കരണം. എന്നാൽ, വിശാലമായ അർത്ഥത്തിൽ, അദൃശ്യനായ ഈശ്വരൻ തന്റെ സ്‌നേഹത്തിന്റെ പാരമ്യത്തിൽ മനുഷ്യരോടു സ്‌നേഹിതരോടെന്നപോലെ…
ഇരുപത്തിമൂന്നാമദ്ധ്യായം ദൈവസുതൻ മനുഷ്യസ്വഭാവം സ്വീകരിച്ചു. ഈ മനുഷ്യസ്വഭാവത്തിൽ, തന്റെ പെസഹാ രഹസ്യത്തിലൂടെ അവിടുന്നു മരണത്തെ കീഴടക്കി. അങ്ങനെ മാനവത വീണ്ടെടുക്കപ്പെട്ടു. ഒപ്പം ഏവരും നവ്യസൃഷ്ടികളായി രൂപാന്തരപ്പെടുകയും ചെയ്തു (ഗലാ.6:15). ആത്മാവിനെ നല്കി, എല്ലാ ജനപദങ്ങളെയും ഏകീഭവിച്ച് യേശു തന്റെ മൗതിക ശരീരം…
ഇരുപത്തിരണ്ടാമദ്ധ്യായം മരിക്കാനായി ഒരു വ്യക്തി മനുഷ്യനായവതരിച്ച ഒറ്റപ്പെട്ടൊരു സംഭവം ചരിത്രത്തിന്റെ ഏടുകളിൽ സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണാനന്തരവും ഒറ്റപ്പെട്ട ചില സംഭവങ്ങൾ നടന്നു. ആ കല്ലറയുടെ മുമ്പിൽ ഭീരുക്കൾ ഊക്കൻ പാറക്കല്ലൊന്നുരുട്ടിവച്ചു. എന്നിട്ടതു സീലു ചെയ്തു. സായുധഭടന്മാരെ കാവലും നിറുത്തി.…
ഇരുപത്തൊന്നാമദ്ധ്യായം ഈശ്വരനു മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ കഥയുടെ പ്രഥമാധ്യായം നിത്യതയാണ്. അധഃപതിച്ച മാനവതയെ സ്‌നേഹിക്കുന്നതു രണ്ടാമത്തേതും. അവരെ ഉദ്ധരിക്കാൻ സ്വസുതനെ ബലികഴിക്കാൻ സ്‌നേഹം സർവേശ്വരനെ പ്രേരിപ്പിച്ചു. 'പാപികളായ നമുക്കുവേണ്ടി ക്രിസ്തു മരിച്ചത് ദൈവത്തിനു നമ്മോടുള്ള സ്‌നേഹമാണു വ്യക്തമാക്കുക' (റോമ.5:8). കരുണാനിധിയായ കർത്താവു നമ്മെ…
ഇരുപതാമദ്ധ്യായം തികച്ചും അപ്രതീക്ഷിതമായിരുന്നു അപ്പോൾ കഫർണാമിലേക്കുള്ള ഈശോയുടെ വരവ്. വന്ന ഉടനെ വേഗംചെന്നവിടുന്നു വീട്ടിലേയ്ക്കു കയറി. തെല്ലാശ്വസിക്കാൻ. പക്ഷേ ആശ്വാസം ഈശോയ്ക്കുള്ളതല്ല. അവിടുത്തെ ആഗമനവിവരം എങ്ങനെയോ പുറത്തറിഞ്ഞു. ജനം ഓടിക്കൂടി. ആ വചനാമൃതം ആസ്വദിക്കാൻ. ഞൊടിയിടയ്ക്കു വലിയ ആൾക്കൂട്ടമായി. ഈശോ പതിവുപോലെ…
പത്തൊമ്പതാമദ്ധ്യായം സിനോപ്റ്റിക്ക സുവിശേഷകന്മാരെല്ലാം വിശിഷ്യ സെന്റ് മാത്യു, ഊന്നിപ്പറയുന്നൊരു വസ്തുതയുണ്ട്-ക്രിസ്തു മെസയാ ആണ്. മാർക്കിന്റെ ആറുമുതൽ ഒൻപതുവരെയുള്ള അദ്ധ്യായങ്ങൾ ഈ തീസീസ് ആണ് തെളിയിക്കുക. വിവിധ അത്ഭുതങ്ങളെ അവതരിപ്പിച്ചു പ്രവാചകന്മാർ കണ്ട ക്രിസ്തുവാണു മിശിഹാ എന്നദ്ദേഹം വ്യക്തമാക്കുന്നു. മെസയായെ തന്റെ അത്ഭുതങ്ങളിലൂടെ…
Born on 7thJanuary 1844.Baptized on the second day.The eldest of nine children of Francois Biros & Louis.Four of her siblings ( Toyneeta, Jeen Mariya, Justin & Piar) died in childhood.Father…
Sign in to your account