ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
പതിനെട്ടാമദ്ധ്യായം ക്രിസ്തു തന്റെ വ്യക്തിത്വത്തെ സത്യവും ജീവനുമായി താദ്ത്മ്യപ്പെടുത്തുകമാത്രമല്ല ലോകത്തെ വിധിക്കാൻ തനിക്കുള്ള അധികാരവും സംസ്ഥാപിച്ചിരിക്കുന്നു. വെറുമൊരു മനുഷ്യൻ ഈ സാഹസത്തിനു മുതിരുകയില്ല. അവിടുന്നു തന്നെ വ്യക്തമാക്കുന്നു: 'പിതാവ് ഒരുവനേയും വിധിക്കുന്നില്ല. വിധി മുഴുവൻ പുത്രനു കൊടുത്തിരിക്കുന്നു' (യോഹ 5:10). ഇവിടെ…
പതിനേഴാമദ്ധ്യായം നൂറ്റാണ്ടുകളുടെ ഹൃദയദാഹം സ്പഷ്ടമാക്കുന്നൊരു പ്രാർത്ഥനയുണ്ട് ബ്രഹ്മദാരണ്യകോപനിഷത്തിൽ: “From non-being lead me to being, From darkness lead me to light, From death lead me to immortality”. ലോകത്തിലൊരേ ഒരു വ്യക്തിക്കുമാത്രമാണ് ഈ ആത്മ ദാഹത്തിന്…
പതിനാറാമദ്ധ്യായം “Two banquets were held in Galilee in the course of a year: One in the court of Herod at which John the Baptist preached; the other, a banquet in…
പതിനഞ്ചാമദ്ധ്യായം മദ്ധ്യാഹ്ന സമയം. ഭാനുമാന്റെ തൃക്കണ്ണുകൾ ലോകത്തെയെല്ലാം ദഹിച്ചുകളയുമ്പോലെ. പഥികർ പരീക്ഷീണരായി ചോലമരങ്ങളുടെ തണലിൽ ആശ്രയം തേടിയിരിക്കയാണ്. ക്രിസ്തുവും ശിഷ്യന്മാരും നടന്നുനടന്ന് യാക്കോബിന്റെ കിണറ്റുകരയെത്തി. അവരും യാത്രാക്ലേശത്താൽ നന്നെ ക്ഷീണിച്ചിരുന്നു. തെല്ലൊന്നാശ്വസിക്കുകതന്നെ. അടുത്തുണ്ടായിരുന്നു ഒരു കുത്തു കല്ല് ക്രിസ്തു അതിന്മേൽ കയറിയിരുന്നു.…
പതിനാലാമദ്ധ്യായം ക്രിസ്തുവിന്റെ മനുഷ്യത്വം ഏതാണ്ടൊന്നു മനസ്സിലാക്കി നാം. അധഃപതിച്ച മാനവജനതയുടെ ആത്മ സാക്ഷാത്ക്കാരം സാധിക്കാനാണു സത്യദൈവമായ അവിടുന്ന് മനുഷ്യനാവുകയെന്ന സാഹസകൃത്യത്തിനൊരുമ്പെട്ടത്. ഈ കർമ്മത്തിൽ മനുഷ്യനെ അവന്റെ സാകല്യത്തിൽ സമീക്ഷിക്കാൻ അവിടുത്തേക്കു സാധിച്ചു. അവന്റെ സഹനങ്ങളിലും ബുദ്ധിമുട്ടുകളിലും അങ്ങു മനംനൊന്തു കരഞ്ഞു. അത്ഭുതങ്ങളിൽ…
പതിമൂന്നാമദ്ധ്യായം സമയമായി, നസ്രസ്സിലെ ശാന്തസുന്ദരമായ ജീവിതത്തോടും വത്സലമാതാവിനോടും യാത്രപറഞ്ഞു യൂദായിലെ മരുഭൂമിയിലേയ്ക്കു ക്രിസ്തുവിനു പുറപ്പെടാൻ. പക്ഷേ, അതിനുമുമ്പ് യഹൂദാചാരമനുസരിച്ചുള്ള മാമ്മോദീസാ മുങ്ങാൻ കൂടി അവിടുന്നു തിരുമനസ്സാവുന്നു. അങ്ങനെ സകല 'നീതിയും പൂർത്തിയാക്കി' തന്റെ മനുഷ്യസ്വഭാവം സംസ്ഥാപിക്കയാണവിടുന്ന്. തന്റെ മുന്നോടിയായ യോഹന്നാൻ ജനങ്ങൾക്കു…
പന്ത്രണ്ടാമദ്ധ്യായം നസ്രസ്സ്! നാദമനോഹാരിതയും നൈർമല്യപരിമളവും ഒത്തിണങ്ങിയ ആ നാമത്തിനു നമ്മുടെ നമോവാകം. സ്വാതികരുടെയും സഹൃദയരുടെയും സിരകളിൽ കോരിത്തരിപ്പുളവാക്കാൻ പ്രഗത്ഭമാണ് ആ കൊച്ചു ഗ്രാമം. അതിൽ നിവസിച്ച, അതിന്റെ ആസ്വാദ്യതയനുഭവിച്ചു വളർന്നുപോയ വ്യക്തികളുടെ മനോമോഹനമായ ജീവിതംകൊണ്ടളക്കുമ്പോൾ അഭിനവ നാഗരികതകളുടെയെല്ലാം അമ്മയാണ് ഈ ഗ്രാമദേവതയെന്നു…
പതിനൊന്നാമദ്ധ്യായം മനുഷ്യാവതാരത്തിനൊരു പ്രാപഞ്ചികവശമുണ്ട്. ഇതെത്തൊട്ട് ഉത്ക്കടമായി പ്രതിപാദിക്കുന്നതു സെന്റ് പോളാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങളിലുടനീളമെന്നോണം ക്രിസ്തുവിന്റെ പ്രാപഞ്ചികധർമ്മത്തെപ്പറ്റി പ്രതിപാദനം കാണാം. സൃഷ്ടിസാകല്യത്തിന്റെ അസ്തിത്വത്തിനും ഏകത്വത്തിനും നിലനില്പിനും കാരണഭൂതൻ ക്രിസ്തുവാണ്. വിശ്വത്തിന്റെ മുഴുവൻ വിധാതാവും അവിടുന്നുതന്നെ. സർവ്വവും സമ്പൂർണ്ണത പ്രാപിക്കുന്നതും അങ്ങിൽത്തന്നെ. സമയത്തിന്റെ സമാപ്തിയിൽ…
പത്താമദ്ധ്യായം രക്ഷകന്റെ വരവും കാത്തു കണ്ണുംനട്ടിരിക്കയാണ് ഇസ്രായേൽ ജനത. ഇസ്രായേലിന്റെ പ്രവാചകന്മാരും പുണ്യചരിതരും പുരോഹിതന്മാരും വിശ്വാസികളും സഹസ്രാബ്ദങ്ങൾതന്നെ കാത്തിരുന്നു. വിശ്വാസത്തിലുദയം ചെയ്യാനിരിക്കുന്ന ആ പ്രകാശത്തെ പ്രതീക്ഷിച്ച്. മരുഭൂമിയിലും സമഭൂമിയിലും ഗിരിശൃംഗത്തിലും നീരാഴിയിലും അസ്തിത്വത്തെ ചോദ്യം ചെയ്യാനാവാത്തവണ്ണം. കട്ടക്കയത്തിന്റെ ഭാഷയിൽ, 'ഔദാർയ്യമേറും സകലേശപുത്രൻ…
ഒമ്പതാമദ്ധ്യായം രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളെപ്പറ്റിയാണല്ലോ നാം പരാമർശിച്ചത്. ഇനി ക്രിസ്തുവിനപ്പുറത്തെ ചരിത്രത്തിൽ കടന്ന് ഒരായിരംവർഷം അപ്പുറമുള്ള ചില വസ്തുതകൾ നമുക്കൊന്നു പരിശോധിക്കാം. യവനർ, പൗരസ്ത്യർ അതീതകാലത്തെ മഹത്തായ ജനപദങ്ങൾ ഇവരിലൊക്കെ ഒരു ഹൃദയദാഹം നാം കാണുന്നു. അവർക്കുണ്ടായിരുന്നു ചില അതിനിവേശങ്ങളും പ്രതീക്ഷകളുമൊക്കെ. ക്രൈസ്തവ…
എട്ടാമദ്ധ്യായം ഈശ്വരാന്വേഷണപരമായ നമ്മുടെ ഈ തീർത്ഥാടനത്തിൽ പലയിടത്തും നാം കണ്ട ഒരു വസ്തുതയുണ്ട്. ആദിമനുഷ്യന്റെ പാപത്തിനുശേഷം മഹേശ്വരൻ മനുഷ്യരോടുള്ള സ്‌നേഹത്താൽ പ്രേരിതനായി ഒരുദ്ധാരകനെ വാഗ്ദാനം ചെയ്തു. 'തരുണിക്കും നിനക്കും പിൻ- പിരുവർഗ്ഗത്തിലും ക്രമാൽ പെരുകുന്നോർക്കുമന്യോന്യ- മരുളും പകനാം സദാ. ലലനാ തനയൻ…
ഏഴാമദ്ധ്യായം ഈശ്വരൻ ഒരു ജനതയെ തനിക്കായി തിരഞ്ഞെടുക്കുന്നതും അവരുമായൊരുടമ്പടിയിൽ ഒപ്പുവയ്ക്കുന്നതും നമ്മുടെ ചിന്താവിഷയമായി. അധഃപതിച്ച മാനവരാശിയെ പിശാചിന്റെ കരാളഹസ്തങ്ങളിൽനിന്നു രക്ഷിക്കുവാനുള്ള തന്റെ പരിപാടിയുടെ പ്രാരംഭങ്ങളാണ് ഇവ രണ്ടും. ഇവയുടെ അന്ത്യം വിധേയരുടെ ആത്മസാക്ഷാത്ക്കാരത്തിനവസരം നല്കുകയും. ഇപ്പറഞ്ഞുവച്ചത് ഒരു ചോദ്യത്തിനുള്ള വക നല്കുന്നുണ്ട്.…
കുടുംബ ബന്ധങ്ങൾക്ക് ഊർജ്ജം ലഭിക്കുന്നിടമാണ് ഭക്ഷണമേശയെന്ന് ഫ്രാൻസിസ് മാർപാപ്പാ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഭക്ഷണസമയത്ത് നടക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം ആ കൂട്ടായ്മയെ തകർത്തുകൊണ്ടിരിക്കുകയാണ് എന്നും പിതാവ് ആശങ്കപ്പെട്ടു. ഭക്ഷണം കഴിക്കാൻപോലും ഒരുമിച്ചു കൂടാത്ത ഒരുപറ്റം ആളുകളെ കുടുംബം…
Preface: The Holy Bible is the ‘Greatest Book Ever Written’. It is the ‘Greatest Story Ever Told’ as well. Great souls have written millions of books on this unique book…
പണ്ടൊക്കെ മനുഷ്യന് പേരിടാൻ എളുപ്പമായിരുന്നു.പേരുകൊണ്ട് ഒരുവന്റെ (ഒരുവളുടെ) മതവും മനസ്സിലാക്കാമായിരുന്നു. കൂടാതെ പേര് ആണിന്റെയോ പെണ്ണിന്റെയോ എന്നും വ്യക്തമായിരുന്നു. കാലം മാറി, കോലം മാറി. പേര് വേഷം ഇവകൊണ്ടൊന്നും ആരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ചില പെൺകൊടികളെ കണ്ട് മോനേ എന്ന്…
Sign in to your account