ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
എന്റെ കുഞ്ഞേ, നീ എന്റെയടുക്കൽ വന്നതിനു ഞാൻ നിനക്ക് നന്ദി പറയുന്നു. എന്റെ ഹൃദയത്തിന്റെ വാതിലിൽനിന്റെ കാല്പാദത്തിന്റെ ശബ്ദം കേൾക്കാൻ ഞാൻ എത്രയധികം ആഗ്രഹിക്കുന്നുവെന്ന് നീ അറിയുന്നില്ലേ. നീ എന്റെമനസാക്ഷി സൂക്ഷിപ്പുകാരിയും എന്റെ ഹൃദയത്തിന്റെ സമാശ്വാസവുമാകണമെന്നാണ് എന്റെ അതിയായ ആഗ്രഹം. നിന്നോടുകൂടെയുള്ള ഈ സല്ലാപത്തിനായി ഞാൻ എത്രയധികം ആഗ്രഹിക്കുന്നുവെന്നോ? എന്റെ വേദന കുറയ്ക്കാൻ നീസഹായിക്കുകയാണ്. നിരവധി അനവധി പാപികൾ എന്റെ സ്നേഹത്തിൽ നിന്നും വഴുതിമാറി പോയിരിക്കുന്നു. ഇപ്പോൾ എന്റെഹൃദയത്തിലേക്ക് തിരിച്ചുവരാനുള്ള വഴി അവർ കാണുന്നില്ല. നിന്റെ ഒന്നുമില്ലായ്മ്മ എനിക്ക് സമർപ്പിക്കുക. ഇതെനിക്ക്അമൂല്യമാണ്. എത്രതന്നെ നീ നിർത്താതെ പ്രാർത്ഥിച്ചാലും അതിനേക്കാൾ മൂല്യമേറിയതു ഇതാണ്.
കർത്താവു തനിക്കുള്ളവരെ സ്നേഹിച്ചു. അവസാനം വരെ സ്നേഹിച്ചു. ഈ ലോകം വിട്ടു പിതാവിന്റെ പക്കലേക്കു പോകാനുള്ള സമയമായപ്പോൾ, അന്ത്യത്താഴ സമയത്തു ഈശോ തന്റെ പ്രിയ ശിഷ്യരുടെ പാദങ്ങൾ കഴുകുകയും സ്നേഹത്തിന്റെ പുതിയ കൽപ്പന അവർക്കു നൽകുകയും ചെയ്തു (യോഹ. 13:1-17, 34-35).…
ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം ശിഷ്യരിൽ മിക്കവർക്കും ഉൾക്കൊള്ളാനായില്ല. അവർ പറഞ്ഞു "ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കുവാൻ ആർക്കു കഴിയും?..." ഇതിനു ശേഷം അവന്റെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി. അവർ പിന്നീടൊരിക്കലും അവന്റെകൂടെ നടന്നില്ല. ഈശോ 12 പേരോടുമായി ചോദിച്ചു "നിങ്ങളും…
എന്റെ കുഞ്ഞേ, ഞാൻ നിന്നെ ഉപേക്ഷിച്ചുകളയുമെന്നു നീ ഇപ്പോഴും ചിന്തിക്കുന്നുവോ? എന്റെ പുതിയ ഛായാചിത്രം നിനക്ക് പ്രത്യാശ പകരട്ടെ. എന്നെ കൂടെകൂടെ വിളിച്ചപേക്ഷിക്കുക. എന്റെ കുഞ്ഞേ, എന്റെ മക്കൾ എന്നെ നോക്കുമെന്ന പ്രതീക്ഷയിൽ ഞാൻ ഭൂമിയിലേക്ക് നോക്കുമ്പോൾ എന്റെ മകനോടുള്ള എന്റെ…
കുർബാനയ്ക്കു ഇതര നാമങ്ങളും പറയാറുണ്ട്. 'വിശുദ്ധവും സജീവവുമായ ആരാധന' എന്നതാണ് ഒന്ന്. സഭയുടെ ആരാധനക്രമം മുഴുവന്റെയും കേന്ദ്രവും ഏറ്റവും തീവ്രവുമായ പ്രകാശനവും ദൃശ്യമാകുന്നത് കുര്ബാനയിലാണ്. ഇക്കാരണത്താലാണ് ഈ പേര് അതിനു കൈവന്നത്. ഇതേ അർത്ഥത്തിൽ ഈ കൂദാശയ്ക്കു 'വിശുദ്ധരഹസ്യങ്ങളുടെ ആഘോഷ'മെന്നും …
എന്റെ കരുണയുടെ സന്ദേശം ശ്രവിക്കുക എന്റെ കുഞ്ഞേ, എന്റെ കരുണയുടെ സന്ദേശം ശ്രവിക്കുക. അവ സന്തോഷത്തോടെ സ്വീകരിക്കുകയാണെങ്കിൽ നിന്റെ സന്തോഷം കരകവിഞ്ഞു ഒഴുകും. എന്റെ കുഞ്ഞേ, എന്റെ ഹൃദയത്തെ സ്വന്തമാക്കുക. അപ്പോൾ നീ തനിച്ചാവില്ല. എന്റെ ഹൃദയത്തേക്കാൾ സ്നേഹയോഗ്യമായ മറ്റൊരു ഹൃദയമുണ്ടോ?…
കുർബാനയ്ക്കു നൽകപ്പെടുന്ന വിവിധ സംജ്ഞകളിൽ കൃതജ്ഞത സ്തോത്രം, കർത്താവിന്റെ അത്താഴം, അപ്പം മുറിക്കൽ ഇവ നാം പരാമർശിച്ചു. ഇനി മറ്റു നാമങ്ങളിലേക്ക്. 'സ്തോത്ര യാഗ സമ്മേളനം' എന്നതാണ് ഒന്ന്. കാരണം, സഭയുടെ ദൃശ്യാവിഷ്ക്കരമായ വിശ്വാസികളുടെ സമ്മേളനത്തിലാണ് സ്തോത്രയാഗം (കുർബാന) ആഘോഷിക്കപ്പെടുന്നത്. കൃതജ്ഞത…
പ്രഭാഷകന്റെ വിലപ്പെട്ട പ്രബോധനങ്ങളാവട്ടെ ഇന്നത്തെ നമ്മുടെ ചിന്താവിഷയം.തിന്മ പ്രവർത്തിക്കരുത്,നിനക്ക് തിന്മ ഭവിക്കുകയില്ല.ദുഷ്ടതയിൽ നിന്നകലുക, അത് നിന്നില്നിന്നു അകന്നുപോകും.മകനെ, അനീതിയുടെ ഉഴവുചാലുകളിൽ വിതയ്ക്കരുത്...സമൂഹത്തെ നിന്ദിക്കരുത്, ജനങളുടെ മുൻപാകെ നിനക്ക് അപകീർത്തി വരുത്തുകയുമരുത്.പാപം ആവർത്തിക്കരുത്, ആദ്യത്തേതുപോലും ശിക്ഷിക്കപെടാതിരിക്കുകയില്ല...പ്രാർത്ഥനയിൽ മടുപ്പു തോന്നരുത്.ദാനധര്മത്തില് വൈമുഖ്യം കാണിക്കരുത്.സന്തപ്ത ഹൃദയത്തെ…
പരിശുദ്ധ കുർബാനയുടെ അക്ഷയമായ സമ്പന്നത അതിന്റെ വ്യത്യസ്ത നാമങ്ങളിൽ നിന്ന് വ്യക്തമാണ്. ഓരോ പേരും കുർബാനയുടെ ഒന്നോ അതിലധികമോ പ്രത്യേകതകൾ വ്യക്തമാക്കുന്നവയാണ്.പ്രഥമത, 'കൃതജ്ഞത സ്തോത്രം' എന്ന പേര് വിശകലനം ചെയ്യാം. കുർബാന ദൈവത്തിനു നാം നൽകുന്ന പരമശ്രേഷ്ട്ടമായ കൃതജ്ഞത പ്രകാശനമാണ്. എവുക്കറിസ്റ്റിൻ…
മാമ്മോദീസ, സ്ഥൈര്യലേപനം, കുർബാന ഇവ ക്രൈസ്തവജീവിതത്തിലെ ഔപചാരിക പ്രവേശനത്തിന്റെ കൂദാശകളാണ്. ഇവ ക്രൈസ്തവ ആധ്യാത്മികതയുടെ മുഴുവൻ അടിസ്ഥാനമിടുകയും ചെയുന്നു. ക്രിസ്തുവിന്റെ കൃപാവര പൂർണത നൽകുന്ന ഈ കൂദാശകൾ സ്വീകർത്താക്കൾക്കു ദൈവിക സ്വഭാവത്തിൽ ഭാഗഭാഗിത്വം നൽകുന്നു. വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്നവർ ക്രിസ്തുവിൽ (ദൈവത്തിൽ)…
സ്വർഗ്ഗത്തിലെ നിധി മാത്രം നിന്റെ ഹൃദയം ആവശ്യപ്പെടട്ടെ. ഞാൻ നിന്നെ അനുഗ്രഹിക്കുന്നതെങ്ങനെയെന്നും സംരക്ഷിക്കുന്നത് എങ്ങനെയെന്നും ചിന്തിക്കുക. എന്റെ കുഞ്ഞേ, നീ എവിടെ ആയാലും എന്റെ പ്രത്യേക സ്നേഹം ദർശിക്കാൻ, മനസിലാക്കാൻ സാധിക്കുന്ന ഒരു തലത്തിലായിരിക്കുക. ഈ ലോകത്തിന്റെ വസ്തുക്കൾക്കുവേണ്ടി നിന്റെ ഹൃദയം…
ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപെടുകയില്ല. ഈ സത്യത്തെക്കുറിച്ചു ഏശയ്യാ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രെദ്ധിക്കുക; "മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു; അങ്ങോട്ട് മടങ്ങാതെ ഭൂമിയെ നനയ്ക്കുന്ന. അത് സസ്യങ്ങൾ മുളപ്പിച്ചു ഫലം നൽകി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽ…
നാമോരോരുത്തരും ഈശോയുടെ മൗതിക ശരീരത്തിലെ അംഗങ്ങളാണ്. തന്മൂലം നമ്മുടെ പ്രവർത്തികൾ ഈശോയുടെ പ്രവർത്തിയോട് യോജിക്കുമ്പോൾ അവയ്ക്കു അതിസ്വാഭാവിക വില കൈവരുന്നു. അതുകൊണ്ടു നമ്മുടെ ജീവിതത്തിലെ ഓരോ പ്രവർത്തിക്കും ബോധപൂർവം നാം നിയോഗം വയ്ക്കണം. പ്രഭാതേ ഉണരുമ്പോൾ മുതൽ നാം ചെയുന്ന ഓരോ…
എന്റെ പാവം കുഞ്ഞേ, നിന്റെ ഹൃദയത്തെ എന്നിൽനിന്നും അകറ്റുന്ന കാരണങ്ങളെ എനിക്ക് വിട്ടുതരിക. ഈ ലോകത്തിന്റേതായ ഉത്കണ്ഠകളിൽ നിന്നും നിന്നെ രക്ഷിക്കാൻ എന്നെ അനുവദിക്കുക. അതിനായി ദൃഢചിത്തയായി പ്രവർത്തിക്കാൻ ശ്രമിക്കുക. എന്നോടൊപ്പം പ്രാർത്ഥിക്കുക. എന്നിൽ ആശ്രയിക്കുക. സ്വർഗ്ഗത്തെപ്പറ്റി ചിന്തിക്കുക. എന്നിലേക്ക് നോക്കുക.…
ആത്മാക്കളെയാണ് ഈശോയ്ക്ക് ഏറ്റം ആവശ്യം. ആത്മാക്കളെ നേടാൻ അത്യന്താപേക്ഷിതമായതു നമ്മുടെ ആത്മസമർപ്പണവും. ഈ സമർപ്പണം ഈശോ ഏറ്റം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ നിമിഷത്തെയും ഓരോ പ്രവർത്തിയെയും ഓരോ ദിവസത്തെയും പ്രത്യേകം പ്രത്യേകം നിയോഗം വച്ച് ദൈവത്തിനു സമർപ്പിക്കുക. ജീവിതത്തിന്റെ ഓരോ നിമിഷത്തെയും…
Sign in to your account