എന്റെ സംരക്ഷണയുടെ തണലിൽ വസിക്കുക

Fr Joseph Vattakalam
1 Min Read

എന്റെ പാവം കുഞ്ഞേ, നിന്റെ ഹൃദയത്തെ എന്നിൽനിന്നും അകറ്റുന്ന കാരണങ്ങളെ എനിക്ക് വിട്ടുതരിക. ഈ ലോകത്തിന്റേതായ ഉത്കണ്ഠകളിൽ നിന്നും നിന്നെ രക്ഷിക്കാൻ എന്നെ അനുവദിക്കുക. അതിനായി ദൃഢചിത്തയായി പ്രവർത്തിക്കാൻ ശ്രമിക്കുക. എന്നോടൊപ്പം പ്രാർത്ഥിക്കുക. എന്നിൽ ആശ്രയിക്കുക. സ്വർഗ്ഗത്തെപ്പറ്റി ചിന്തിക്കുക. എന്നിലേക്ക്‌ നോക്കുക. എന്റെ ഹൃദയത്തെ അറിയാൻ നീ പ്രാർത്ഥിക്കണം. അല്ലാത്തപക്ഷം ഞാൻ നിനക്ക് നൽകുന്ന സമ്മാനം എന്താണെന്നു നിനക്ക് മനസിലാക്കാൻ സാധിക്കുകയില്ല. എന്നോടുള്ള നിന്റെ ആത്മാർത്ഥതയ്ക്കു ഞാൻ നന്ദി പറയുന്നു.

കുഞ്ഞേ, ഞാൻ നിന്റെ വത്സല മാതാവാണ്. ഏറ്റവും ആത്മാർത്ഥതയോടെ എന്റെകൂടെ ആയിരിക്കുക. എങ്ങനെയാണു ജീവിക്കേണ്ടതെന്നു ചിന്തിച്ചു വിഷമിക്കേണ്ട. എന്റെ സംരക്ഷണയുടെ തണലിൽ വസിക്കുക.

Share This Article
error: Content is protected !!