ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
എന്റെ കുഞ്ഞേ, ചെറുതായിരിക്കാൻ നിനക്ക് ഭയം വേണ്ട. ഞാൻ നിന്നെ ഒരുപാടു ചേർത്തുപിടിച്ചിരിക്കുകയാണ്. ദൈവം നിന്നെ അനുഗ്രഹിക്കുന്നു. ഈ ദിവസങ്ങളിൽ ഒന്നല്ലെങ്കിൽ മറ്റൊരു ജോലിയിൽ നീ മുഴുകുമ്പോൾ പലപ്പോഴും ഞാൻ മാറ്റിനിർത്തപ്പെടുകയാണ്. ഞാൻ നിന്നെത്തന്നെ ഉറ്റുനോക്കി, നിന്റെ ഹൃദയത്തിന്റെ ഓരോ തിരിഞ്ഞുനോട്ടമെങ്കിലും…
പിറ്റേന്ന് കുമ്പസാര ദിവസമായിരുന്നു. എന്റെ ആത്മാവിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ കുമ്പസാരക്കാരനെ അറിയിച്ചു. ഈ സഭാസമൂഹത്തിൽ തന്നെ നിൽക്കുവാനാണ് ദൈവതിരുമനസെന്നും, മറ്റൊരു സന്ന്യാസസഭയെപ്പറ്റി ഞാൻ ചിന്തിക്കുകപോലും ചെയേണ്ടതില്ലെന്നും ഇതിൽനിന്നു വ്യക്തമാണെന്ന് കുമ്പസാരക്കാരൻ എന്നെ ബോധ്യപ്പെടുത്തി. ആ നിമിഷം മുതൽ ഞാൻ…
എന്റെ പാവം ചെറിയ കുഞ്ഞേ, എനിക്കിഷ്ട്ടമാണെന്നറിഞ്ഞിട്ടും എന്നെ അകത്തേയ്ക്കു ക്ഷണിക്കാൻ പരാജയപെട്ടുപോകുന്നതുൾപ്പടെ എല്ലാ കാര്യങ്ങളും പേടിയാണല്ലോ നിനക്ക്. എന്റെ കുഞ്ഞേ, അടുത്ത ഇലയുടെ സാധ്യതകളിലേക്ക് ചാടിക്കടക്കാൻ കാത്തുനിൽക്കുന്നതിനു ക്ഷമയില്ലാത്ത പുൽച്ചാടിയെപോലെയാകരുതേ നീ. എന്നെ വിശ്വസിച്ചു എല്ലാം ഏൽപ്പിക്കുക. ഞാൻ എന്താണ് തരുന്നതെന്നു…
അവസാനം മഠത്തിന്റെ വാതിൽ എനിക്കായി തുറക്കപ്പെട്ടു. ഓഗസ്റ്റ് ഒന്നാം തീയതി, വൈകിട്ട് മാലാഖമാരുടെ രാജ്ഞിയുടെ തിരുനാളിന്റെ തലേദിവസമായിരുന്നു അത്. ഞാൻ അതീവ സന്തോഷവതിയായിരുന്നു; പറുദീസയിലേക്കു പ്രവേശിച്ച പ്രതീതിയാണ് എനിക്ക് അനുഭവപ്പെട്ടത്. നന്ദിപ്രകടനത്തിന്റെ ഒരു പ്രാർത്ഥന എന്റെ ഹൃദയത്തിൽ നിന്ന് അലയടിച്ചുയർന്നുകൊണ്ടിരുന്നു.എന്നാൽ മൂന്നാഴ്ചയ്ക്കു…
എന്റെ കുഞ്ഞേ, നിനക്കായി ഞാൻ എല്ലാ കൊടുംകാറ്റും ശമിപ്പിക്കട്ടെ. അങ്ങനെ നീ ചെറുതായിരിക്കുക. ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എനിക്കറിയാം. നിനക്ക് മനസിലാകുന്നുണ്ടോ? പ്രാർത്ഥിക്കുക. എന്റെ കൊച്ചു കുഞ്ഞേ, നിന്റെ ആത്മാവിൽ പ്രാർത്ഥിക്കുക. അപ്പോൾ ഈ ലോകത്തിലെ പരീക്ഷണങ്ങൾ അത്ര…
ആൽഡോണാ ലീഷേട്ടസിന്റെ കൂടെ താമസിച്ചിരുന്ന കാലഘട്ടത്തിൽ വളരെയേറെ ബുദ്ധിമുട്ടുകളിലൂടെ ഞാൻ കടന്നുപോകേണ്ടിവന്നു. എന്നാൽ നല്ല ദൈവം തന്റെ വൻകൃപകൾ സമൃദ്ധമായി എന്നിൽ വര്ഷിച്ചുകൊണ്ടിരുന്നു. ദൈവത്തിനുവേണ്ടിയുള്ള വലിയ ദാഹം എന്നെ ഗ്രസിച്ചു. എന്റെ ആത്മാവിന്റെ ഉൽക്കടമായ തീക്ഷ്ണയോടെ ഞാൻ അവിടുന്നിലേക്കു തിരിഞ്ഞു. പരമനന്മയും…
ഞാൻ നിനക്ക് തന്നിട്ടുള്ള എല്ലാറ്റിനുംവേണ്ടി പ്രാർത്ഥിക്കുക. ഒപ്പം എന്റെ സ്നേഹത്തെ അനുസരിക്കുന്നവളുമായിരിക്കുക. അപ്പോൾ സാത്താന് നിന്നെ ഉപദ്രവിക്കാൻ സാധിക്കുകയില്ല. എന്റെ കുഞ്ഞേ, ഞാൻ എപ്പോഴും നിനക്കായി കാത്തിരിക്കുന്നു. ഞാനാണ് നിന്നെ വിളിക്കുന്നതും പ്രാർത്ഥിക്കാൻ സഹായിക്കുന്നതും. അല്ലാത്തപക്ഷം നീ ഇത് പണ്ടേതന്നെ ഉപേക്ഷിച്ചു…
എന്റെ പാവം ചെറിയ കുഞ്ഞേ, ദയവായി എപ്പോഴും എന്നെ ശ്രവിക്കുക. അതുവഴി സമാധാനത്തിലേക്കു നയിക്കുന്ന പാത നീ കണ്ടെത്തും. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. നിനക്ക് നല്കാൻ ഈ ലോകത്തിന്റെ കൈവശം നന്മയൊന്നുമില്ല. നിന്റെ ആത്മാവിനെ താഴേയ്ക്ക് വലിച്ചിഴയ്ക്കുന്നതല്ലാതെ മറ്റൊന്നും അതിനു നല്കാനില്ല.…
എന്റെ പ്രിയ കൊച്ചു കുഞ്ഞേ, എല്ലാ കാര്യങ്ങളും ഞാൻ നോക്കി നടത്തുന്നുണ്ടെന്നും ഓരോ നിമിഷവും എന്റെ കൂടെ ചിലവഴിക്കാൻ ഞാൻ നിന്നെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഇതുവരെ നീ മനസിലാക്കുന്നില്ല? നിന്റെ ദിവസത്തിന്റെ എല്ലാ കോണുകളും ഞാൻ വലയം ചെയ്തിരുന്നുവെന്ന് നിനക്കു തോന്നിയിട്ടില്ലേ?…
മക്കൾ കൂടുവിട്ട് കൂടു മാറാതിരിക്കാൻ മാതാപിതാക്കൾ അവരെ ആത്മാർത്ഥമായി സ്നേഹിക്കണം. ഒരു ദിവസം ഒരുപ്രാവശ്യമെങ്കിലും അവസരോചിതം, നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന് സൂചിപ്പിക്കണം. മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുന്നുവെന്ന് അവർക്കു ബോധ്യമാകുമ്പോൾ അവർക്കു മാതാപിതാക്കൾ പ്രിയങ്കരരാകും. അവരുടെ സദ്ഗുണങ്ങൾ പറഞ്ഞു അവരെ അഭിനന്ദിക്കണം. ആത്മനിയന്ത്രണം പാലിക്കാൻ…
ആധ്യാത്മികതയുടെ പരമകാഷ്ടയിലെത്തിയ യോഹന്നാൻ ശ്ലീഹ എന്നെയും നിങ്ങളെയും ഉപദേശിക്കുന്നു: "ലോകത്തെയോ, ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങൾ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ, പിതാവിന്റെ സ്നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത, ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത,…
എന്റെ പ്രിയ കുഞ്ഞേ, ഇന്ന് അനേകം കൃപകൾ ജനതകളിലേക്കു വാർഷിക്കാനുണ്ട്. എന്നാൽ ഏറെയും നഷ്ട്ടമായിപോകുന്നു. കാരണം, അധികമാരും പ്രത്യുത്തരിക്കുന്നില്ല. അതിനാൽ ദൈവം അത്യധികം ദുഖിതനാണ്. ദൈവത്തിന്റെ കൃപയ്ക്കു കീഴിൽ നീ ഒരു സുന്ദര സൂനമായി, വിനയാന്വിതയായി വിടരുക. അങ്ങനെ ചെയ്താൽ ഞാൻ…
വാർസോയിലെത്തിയ ഞാൻ ഒരു മഠത്തിനു വേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ ഏതെല്ലാം സന്ന്യാസഭവനങ്ങളെ ഞാൻ സമീപിച്ചുവോ അവയെല്ലാംതന്നെ എന്നെ തിരസ്ക്കരിച്ചു. ദുഃഖം എന്റെ ഹൃദയത്തെ ഗ്രസിച്ചു. ഞാൻ എന്റെ ഈശോ നാഥനോട് പറഞ്ഞു: "എന്നെ സഹായിക്കു; എന്നെ തനിയെ വിടരുതേ!" അവസാനം, നമ്മുടെ…
പ്രിയ കുഞ്ഞേ, ഞാൻ നിനക്ക് നൽകുന്ന ഈ സന്ദേശങ്ങൾ നിനക്ക് മാത്രമുള്ളതല്ല. അവ എല്ലാവര്ക്കും ഉള്ളതാണ്. അങ്ങനെ, അന്ധകാരത്തിലുള്ളവർ പ്രകാശം ദർശിക്കാനിടയാകും. ഞാൻ ലോകത്തോട് പ്രഘോഷിക്കുന്നതു ഒരു പുതിയ സന്ദേശമല്ല. മറിച്, അത് മാനവരാശിയെ പുതുതാക്കുന്നതാണ്. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. എന്റെ…
അത്രയൊന്നും ഉദ്ധരിക്കപ്പെടാത്ത പ്രവാചകനാണ് ഹഗ്ഗായി. ജെറുസലേം ദേവാലയത്തിന്റെ പുനരുദ്ധാരണത്തെകുറിച്ചാണ് പ്രവാചകൻ പ്രതിപാദിക്കുക. അരുളപ്പാടു ഇങ്ങനെയാണ്: "കർത്താവു അരുളിച്ചെയ്യുന്നു, ഈ ആലയം തകർന്നുകിടക്കുന്ന ഈ സമയം നിങ്ങള്ക്ക് മച്ചിട്ട ഭവനങ്ങളിൽ വസിക്കാനുള്ളതാണോ?... നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിൻ. നിങ്ങൾ ആലയം... പണിയുന്നതിൽ ഞാൻ സംപ്രീതനാകും.…
Sign in to your account