ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ദയ ആണ് നമ്മുടെ ഹൃദയത്തെ മാംസളം ആക്കുന്നത് . അല്ലെങ്കിൽ അത് വരണ്ടുണങ്ങിയ പാഴ്നിലം പോലെ ആയിരിക്കും. കരുണയുടെ നീരുറവകൾ ഹൃദയത്തിൽ ഉടലെടുക്കുന്നത് ദയ ഉള്ളവരിലാണ്. സ്നേഹത്തിന്റെ സുഗന്ധ പുഷ്പങ്ങൾ അവിടെ സദാ വിരിഞ്ഞു നിൽക്കും. അരുവികളും പുഴകളും നിറഞ്ഞ സ്ഥലങ്ങളിലൂടെ…
ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യർക്ക് സ്വയം വെളിപ്പെടുത്തിയ ഒരു രംഗമാണ് യോഹന്നാൻ ഇരുപത്തിയൊന്നാം അധ്യായം അവതരിപ്പിക്കുന്നത്. ഈ പ്രത്യക്ഷീകരണ ത്തിനുള്ള ഒരു പ്രത്യേകത ഇവിടെ ശിഷ്യത്വം പുനരുദ്ധരിക്കപെടും എന്നതാണ്. മിശിഹാനുഭാവവും ശിഷ്യത്വവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനും ഈ സംഭവം സഹായിക്കും.ശിഷ്യത്വം പ്രതി…
ശാരീരിക ജീവന്റെ കേന്ദ്രസ്ഥാനം ഹൃദയം ആണെന്ന് പറയാം. ഹൃദയത്തിന്റെ സ്പന്ദനങ്ങൾ നിൽക്കുമ്പോൾ ശരീരം നിശ്ചലമാകുന്നു. ജീവിതം അവസാനിക്കുന്നു. ജീവന്റെ ആദ്യത്തെ തുടിപ്പു മുതൽ അവസാനത്തെ തുടിപ്പ് വരെ അവിരാമം ചലിച്ചുകൊണ്ടിരിക്കുന്ന അവയവമാണ് ഹൃദയം. ആത്മാവിന്റെ യും മനസ്സിന്റെ യും കേന്ദ്ര സ്ഥാനമായി…
ഈജിപ്തിലെ ജ്ഞാനികളിലാർക്കും വ്യാഖ്യാനിക്കാൻ കഴിയാത്ത സ്വപ്നങ്ങൾ വ്യാഖ്യാനിക്കുകവഴി ജോസഫ് മഹാജ്ഞാനിയായി പ്രത്യക്ഷപ്പെടുന്നു. സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ദൈവമാണ് നൽകുന്നതെന്നും ആസന്ന ഭാവിയിൽ സംഭവിക്കാനിരിക്കുന്നവ ദൈവം മുൻകൂട്ടി അറിയിച്ചിരിക്കുന്നു എന്നും പ്രസ്താവിക്കുകവഴി താൻ ദൈവകരങ്ങളിലെ ഒരുപകരണം മാത്രമാണെന്ന് അവൻ വ്യക്തമാക്കുന്നു. വ്യാഖ്യാനാനന്തരം അവൻ…
ക്രൈസ്തവന്റെ മുഖമുദ്രയാണ് വിശ്വാസം. സർവ്വശക്തനും കരുണാർദ്ര സ്നേഹവുമായ ദൈവത്തിന്റെ മുമ്പിലും അവിടുത്തെ പദ്ധതികളോട് മനുഷ്യൻ വെച്ച് പുലർത്തേണ്ട മനോഭാവമാണ് വിശ്വാസം. ഏശയ്യാ 7 :9 വ്യക്തമാകുന്നു :" വിശ്വസിക്കുന്നവൻ ചഞ്ചല ചിത്തനാവുകയില്ല" എന്നു 28:16-0 വ്യക്തമാക്കുന്നു. ചരിത്രത്തെ നയിക്കുന്ന ദൈവപരിപാലനക്ക് പൂർണ്ണമായും…
അൽഭുതകരമായ മീൻപിടുത്തം കണ്ടമാത്രയിൽ "ഈശോ സ്നേഹിക്കുന്ന ശിഷ്യൻ" പത്രോസിനോട് പറയുന്നു: അത് കർത്താവാണ് (21:7). അൽഭുതം കണ്ട് മറ്റു ശിഷ്യന്മാരും അത്ഭുതംകൂറി വിസ്മയിച്ചിരിക്കണം. സ്നേഹം വിശ്വാസത്തെ ത്വരിതപ്പെടുത്തുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. അത് കർത്താവാണെന്ന് കേട്ടപ്പോൾ പത്രോസ് പുറം കുപ്പായം എടുത്ത്…
"കർത്താവാണ് നിന്റെ മുമ്പിൽ പോകുന്നത്. അവിടുന്ന് നിന്നോട് കൂടെ ഉണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്നാശൻ ആക്കുകയോ പരിത്യജിക്കുകയോ ഇല്ല. ഭയപ്പെടുകയോ സംഭ്രമിക്കുകയും വേണ്ട" (നിയമ 31:8). സെച്ഛാധിപത്യം, കുതിരക്കച്ചവടം, കാലുവാരൽ, പാരവയ്ക്കൽ, കള്ളക്കടത്ത്, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അഴിമതി, അക്രമം,സ്ത്രീപീഡനം, പീഡനത്തെതുടർന്നു ള്ള…
"ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പാലുകൾ ഒടിക്കുകയും ചെയ്യും.നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധന ശേഖരവും ഞാൻ നിനക്ക് തരും"( ഏശയ്യ…
പ്രവാചകരുടെ വിശിഷ്യ ഏശയ്യ, ജെറമിയ പ്രവാചകന്മാരുടെ വീക്ഷണത്തിൽ ദൈവത്തിന് മനുഷ്യനെ കുറിച്ച് ഒരു പദ്ധതിയുണ്ടെന്ന് നാം കണ്ടു. ചരിത്ര സംഭവങ്ങൾ എല്ലാം അതിന്റെ പൂർത്തീകരണമാണ്. ആരും ഇതുവരെ കേട്ടിട്ടില്ലാത്തതും അസാധാരണവുമാണ് അവിടുത്തെ പദ്ധതികൾ. ഇവയുടെ പൂർത്തീകരണത്തിന് സമയമെടുക്കും. സസ്യലതാദികൾ വളർന്ന് പാകമാകുന്നത്…
ദൈവത്തിന്റെ ശക്തിയാണ് വിശ്വാസിയെ രക്ഷിക്കുക. അത് മാനുഷിക ശൈലിക്കും വിജ്ഞാനത്തിനും അപ്പുറമാണ്.കർത്താവിനെ ഭയപ്പെടുന്ന വരെയാണ് സങ്കീർത്തകൻ വിശ്വാസികൾ എന്ന് വിശേഷിപ്പിക്കുക. ദൈവത്തെ സ്നേഹിക്കുക, ദൈവത്തിൽ ആശ്രയിക്കുക, അവിടുത്തെ ആരാധിക്കുക, അവിടുത്തെ അനുസരിക്കുകഈ വക കാര്യങ്ങളാണ് ദൈവത്തോടുള്ള വിശ്വസ്തത സൂചിപ്പിക്കാൻ തിരുവചനം ഉപയോഗിക്കുക.…
രാജാവിനെ ചോദിച്ചത് ഉൾപ്പെടെയുള്ള ഇസ്രായേൽ ജനത്തിന്റെ പാപങ്ങൾ നിമിത്തം ശിക്ഷ ലഭിച്ചത് എന്ന് 1സാമു 12:18 വ്യക്തമാക്കുന്നു. " അവിടുന്ന് ഇടിയും മഴയും അയച്ചു". ജനം വളരെയധികം ഭയചകിതരായി. അപ്പോൾ സാമുവൽ അവരെ ആശ്വസിപ്പിച്ചു കൊണ്ട് ജനത്തോട് പറഞ്ഞു: " ഭയപ്പെടേണ്ട…
ജോഷ്വാ ജനത്തോട് പറഞ്ഞു :" നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവീൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും" ജോഷ്വ 3 :5 കുടുംബം വിശദീകരിക്കപ്പെട്ടുക- ഇതാണ് ഇന്നിന്റെ വലിയ ആവശ്യം. ഈ വിശുദ്ധീകരണത്തിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നത് ശരീരത്തിന്റെ വിശുദ്ധിയാണ്. കാരണം, നമ്മുടെ ശരീരം…
ജറെ. 35ൽ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് മക്കാബ്യരെ സൽക്കരിക്കാൻ കർത്താവ് ജെറമിയായ്ക്കു നിർദ്ദേശം നൽകുന്നു. പ്രവാചകൻ അവരെ ക്ഷണിക്കുന്നു. അവർ കുടുംബം മുഴുവൻ ക്ഷണം സ്വീകരിക്കുന്നു. എന്നാൽ അവർക്ക് വീഞ്ഞ് ഒഴിച്ചു കൊടുത്തപ്പോൾ അവർ നിരസിച്ചുകൊണ്ട് പറയുന്നു: " ഞങ്ങൾ…
ബൈബിളിലെ വിശിഷ്യാ പഴയനിയമത്തിലെ ഒരു അനന്യ കഥാപാത്രമാണ് ഉൽപത്തി പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്ന ജോസഫ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം! മുറിവേറ്റ സാഹോദര്യത്തിന്റെ മുറിവ് ഉണക്കുകയും അറ്റുപോയ കുടുംബ ബന്ധത്തിന്റെ വിട്ടുപോയ കണ്ണികൾ വിളക്കി ചേർക്കുകയും ചെയ്യുന്ന അനവദ്യ സുന്ദര ചരിത്രമാണ് ജോസഫിന്റെ…
യവന സംസ്കാരത്തിലെ ആശംസാ രീതിതന്നെയാണ് "കൃപയും സമാധാനവും" എന്നത്. സാമൂഹികമായ സുസ്ഥിതിയും വ്യക്തിപരമായ സ്വാസ്ഥ്യവുമാണ് പ്രസ്തുത സംസ്കാരത്തിന്റെ ഈ വാക്കുകൾ അർത്ഥം ആക്കിയിരിക്കുന്നത്. പൗലോസ് ആശംസയിൽ "കാരുണ്യം" കൂട്ടിച്ചേർക്കുന്നത് ദൈവത്തിന്റെ ഉടമ്പടി സ്നേഹത്തിൽ അധിഷ്ഠിതമായ കരുണയെ സൂചിപ്പിക്കാനാണ്. ഹെബ്രാ 4 :12,…
Sign in to your account