ഈശോയുടെ തിരുഹൃദയത്തിന്റെ പ്രേക്ഷിതയായ മാർഗരറ്റ് ലാന്റെകൂർ എന്ന ഗ്രാമത്തിൽ 1647 ജൂലൈ ഇരുപത്തിരണ്ടാം തീയതി ജനിച്ചു. ഉത്തമ കാതോലിക്കാനായിരുന്ന അവളുടെ പിതാവ് ക്‌ളൗഡ് അല്കോക് അവൾക്കു 8 വയസുള്ളപ്പോൾ നിര്യാതനായി. പിന്നീട് കുറേകാലം കുടുംബം ദരിദ്രമായിരുന്നു. 17 വയസ്സുള്ളപ്പോൾ മാർഗരറ്റ് ഡാൻസിനും മറ്റും പോയിരുന്നെങ്കിലും മുൾക്കിരീടം അണിഞ്ഞിരിക്കുന്ന കർത്താവിന്റെ ചിത്രം അവളുടെ കണ്മുന്പിലുണ്ടായിരുന്നു. വളരെ ആലോചിച്ചശേഷം ഇരുപതിനാലാമത്തെ വയസ്സിൽ 1671 മെയ് ഇരുപത്തിയഞ്ചാം തീയതി മാർഗരറ്റ് പാര്ലെമോണിയയിലെ വിസിറ്റേഷൻ മഠത്തിൽ ചേർന്നു. ''എന്റെ ഇഷ്ടം നീ ഇവിടെ ആയിരിക്കണം'' എന്ന് ഒരു നിഗൂഢ സ്വരം അവളോട് പറയുന്നതുപോലെ തോന്നി. കൂടെ പാർത്തിരുന്ന സഹോദരിമാർ അവൾക്കെതിരെ തിരിയുന്നത് കാണുമ്പോൾ തന്നെ കുരിശിൽ തറയ്ക്കാൻ ഈശോ തിരഞ്ഞെടുത്തിരിക്കുന്ന ഉപകരണങ്ങൾ റോമൻ പടയാളികളേക്കാൾ ശ്രേഷ്ടമാണല്ലോ എന്ന് വിചാരിച്ചു ആശ്വസിച്ചിരുന്നു. വി. കുര്ബാനയോടും നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തോടുമുള്ള അവളുടെ ഭക്തിക്കുള്ള പ്രതിഫലം താമസിയാതെ…
'യേശുവിനെ മാത്രം നൽകബാക്കിയെല്ലാം മാറ്റുക' ഈ വാക്കുകളിൽ ക്ളാര എന്ന പ്രഭു പെൺകുട്ടിയുടെ ഉറച്ച തീരുമാനവും മനസ്സും നമുക്ക് മനസിലാക്കാം. വീട്ടുകാർക്ക് അവൾ സന്യാസം വരിക്കുന്നതിൽ ഒട്ടും…
ഏറെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗമായിരുന്നു മാർഗരറ്റ്. ചെറുപ്പം മുതലേ വിശുദ്ധ ജീവിതം കാംഷിക്കുകയും സന്യാസം വരിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പെൺകുട്ടിയായിരുന്നു അവൾ. മഠത്തിൽ ചേരുന്നതിനു പത്രമെനി…
പ്രശസ്തിക്കുവേണ്ടി പോർക്കളത്തിലിറങ്ങിയ ഒരു യുവാവായിരുന്നു ഇനിഗോ. ഫ്രഞ്ച് സൈന്യത്തിനെതിരെയുള്ള യുദ്ധത്തിലാണ് അദ്ദേഹം പങ്കെടുത്തത്. നിനച്ചിരിക്കാത്ത നേരത്തു, പാഞ്ഞുവന്ന ഒരു തീയുണ്ട അവന്റെ വലത്തേ കാൽമുട്ടിൽ പതിച്ചു. വലിയ…
വിശുദ്ധിയിലേക്കുള്ള വിളി വിവിധ വഴികളിലാണ് ഓരോ വ്യക്തിയിലും ലഭിക്കുക എന്ന് നമ്മൾ മനസിലാക്കുകയാണ്. വി. ഫാ. ഡാമിയനെ കർത്താവു ഒരുക്കിയത് എങ്ങനെ എന്ന് നോക്കാം. ജോസഫ് എന്നായിരുന്നു…
വിശുദ്ധിയുടെ വിജയവീഥിയിൽ മുന്നേറുന്നതിനു ദൈവസ്വരം ശ്രവിച്ചു, അത് പിൻചെല്ലണം. ഓരോ വ്യക്തിയെക്കുറിച്ചും ദൈവത്തിനു വ്യക്തമായ പദ്ധതിയുണ്ട് (ജെറ. 29:11). അവനെ അവിടുന്ന് സ്വന്തമാക്കുന്നത് പ്രത്യേക അനുഭവത്തിലൂടെ നടത്തിയാണ്.…
എല്ലാം അനുവദനീയം, സ്വാഭാവികം, മാനുഷികം എന്നിങ്ങനെയുള്ള പിശാചിന്റെ വാദമുഖങ്ങൾക്കു ചെവികൊടുക്കാൻ ഒരു വിശുദ്ധനും തയ്യാറല്ലായിരുന്നു. സ്വാതന്ദ്ര്യത്തിന്റെ ലോകം, ശരീരം ഇവയൊന്നും ആസ്വദിക്കാൻ അവർ കൂട്ടാക്കിയില്ല. ദൈവത്തിൽ കണ്ണും…
വി. ഡോൺ ബോസ്‌കോയുടെ ജീവിതത്തിൽ നിന്ന് സ്വയം പരിത്യജിക്കലിൽന്റെ ഒരു മാതൃക രേഖപെടുത്താം. ഒരിക്കൽ ഷേവ് ചെയ്യിക്കാൻ വേണ്ടി അദ്ദേഹം ഒരു ബാർബർ ഷോപ്പിൽ കയറി ഇരുന്നു.…
ആത്മീയ ജീവിതം യാഥാർഥ്യങ്ങളുടെ യാഥാർഥ്യമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ പരിത്യാഗപൂര്ണമായ ജീവിത സാക്ഷ്യങ്ങൾ കൂടിയേ തീരു. "കണ്ണുകൾ താഴ്ത്തുക, ഹൃദയം സ്വർഗത്തിലേക്ക് ഉയർത്തുക" ഇതാണ് വി. ബെർണാർഡിന്റെ ഉപദേശം.…
'ഈ ഭൂമിയിൽ എന്നെക്കാളധികം മറ്റാരും എന്റെ ഈശോയെ സ്നേഹിച്ചുകൂടാ' എന്ന് ശഠിക്കുകയും തന്റെ 'കുറുക്കുവഴി'യിലൂടെ അത് സാധിച്ചെടുക്കുകയും ചെയ്ത ചെറുപുഷ്പ്പം തന്റെ ജീവിതത്തിൽ നിരവധി കർശന നിയന്ത്രണങ്ങൾ…
ലൗകായതികയിൽ നിന്ന് വിശുദ്ധിയിലേക്കുള്ള സഞ്ചാരപഥം പരിത്യാഗത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും തപശ്ചര്യയുടെയുമാണ്, ആയിരിക്കണം. ഏറെ വർഷങ്ങൾ വിഷയാസക്തിക്കും ലൗകായതികത്വത്തിനും അടിമപ്പെട്ടു ജീവിച്ച ആളാണ് ചാൾസ് ദി ഫുക്കോൾഡ്. തുടർന്നുള്ള തന്റെ…
പാപപരിഹാരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും (നമ്മുടെയും മറ്റുള്ളവരുടെയും) വേണ്ടി ചെയുന്ന പരിത്യാഗ പ്രവർത്തികളെല്ലാം നമ്മുടെ ബലിയർപ്പണത്തിന്റെ ഭാഗം തന്നെയാണ്. പരിശുദ്ധ ത്രീത്വത്തിന്റെ വിശുദ്ധ എലിസബത്ത് ഉപദേശിക്കുന്നു: "അന്യരുടെ ശ്രദ്ധയിൽ…
ആധ്യാത്മിക ജീവിതത്തിന്റെ 'കണ്ടകോടാലി' ആണ് 'അഹം'. വിശുദ്ധ ജീവിതം നയിക്കുന്നതിന് സർവ്വസംഗപരിത്യാഗിയായി ദേഹത്തെ കിഴടക്കണം. പഞ്ചേന്ദ്രിയങ്ങളിലൂടെ 'ലോകം' മനുഷ്യന്റെ ഉളിൽ കയറിപ്പറ്റുന്നു. അഹങ്കാരം, അസൂയ, ആസക്തികൾ, കോപം,…
കുഞ്ഞിലെ പെറ്റമ്മയെ നഷ്ട്ടപെട്ട ഓമനത്തിങ്കൽ കിടാവാണ് അന്നക്കുട്ടി. പക്ഷെ, പരമകാരുണ്യകൻ, തന്റെ കുഞ്ഞിനെ, അമ്മയെപ്പോലെ ഓമനിച്ചു വളർത്താൻ മനസും ധനവുമുള്ള ഒരു പേരമ്മയെ നൽകി. പേരമ്മ അവളെ…
വലിയൊരു കുബേര കുടുംബത്തിലെ അഞ്ചു മക്കളിൽ (2 പെൺമക്കളും 3 ആണ്മക്കളും) മൂത്ത മകളാണ് റോസാ. സമ്പത്തിന്റെ സ്വാധീനമൊന്നും അവളിൽ ഉണ്ടായിരുന്നില്ല. ലളിത സുന്ദരവും അതീവ വിനയാന്വിതവും…
ആത്മപരിത്യാഗത്തിന്റെ മറ്റൊരു മഹോന്നത മാതൃകയാണ് വി. മദർ തെരേസ. സന്യാസിനിയാകാനുള്ള തീരുമാനം ഓമനമകൾ അമ്മയെ അറിയിക്കുന്നു. തന്റെ മുറിയിൽ കയറി കതകടച്ചു 24 മണിക്കൂർ ആ വന്ദ്യ…
തോമസ് പിറന്നത് ഒരു പ്രഭുകുടുംബത്തിലാണ്. ലോകസുഖങ്ങൾ പരിത്യജിച്ചു അവൻ ഡൊമിനിക്കൻ സഭയിൽ ചേർന്നു. അദ്ദേഹം ഒരു ഭിക്ഷാടക സന്യാസിയായി. പ്രഭുക്കളായ കുടുംബാംഗങ്ങൾക്ക് ഇത് വലിയ അപമാനമായി തോന്നി.…
ഗോണ്സാഗ കുടുംബത്തിൽ ഒരു അസാധാരണ പൊതുസമ്മേളനം! മൂത്ത മകൻ അലോഷ്യസ് ഇങ്ങനെ പ്രസ്താവിച്ചു: "മാർക്വിസ് ഫെർഡിനൻഡോയുടെയും ഡോണ മർത്തയുടെയും മൂത്തമകനായ ഞാൻ അലോഷ്യസ് ഗോണ്സാഗ തലമുറയായി കൈമാറിവരുന്ന…
രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ലയോള കുടുംബം. 84000 ത്തിൽ പരം കൃഷിഭൂമിയാണ് അവർ ഒരു മകൾക്കു ഓഹരിയായി നൽകിയിരുന്നത്. ഈ വസ്തുത അവരുടെ സാമ്പത്തിക സുസ്ഥിതി…
ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറു വിശ്വവിഖ്യാതമായിരിക്കുന്നതു ലീമ എന്ന ഒരു ചെറുപട്ടണവും അവിടെ ജനിച്ചു വളർന്ന വിശുദ്ധ റോസും വഴിയാണ്. സ്കൂൾ വീട്ടിൽനിന്നും വളരെ അകലെയായിരുന്നതിനാൽ വലുതായിക്കഴിഞ്ഞു…
ക്യൂബയുടെ ജ്ഞാനപിതാവ്, മിഷനറി, ക്ലാറഷ്യൻ സഭ സ്ഥാപകൻ, സാമൂഹികപരിഷ്കർത്താവ്, രാജ്ഞിയുടെ ചാപ്ലിൻ, ലേഖകൻ, പ്രസാധകൻ, ആർച്ച്ബിഷപ് എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു സ്പെയിന്കാരനാണ് ആന്റണി ക്ലാരേറ്റ്. 1807…
Sign in to your account