ഇനിഗോ

Fr Joseph Vattakalam
1 Min Read

പ്രശസ്തിക്കുവേണ്ടി പോർക്കളത്തിലിറങ്ങിയ ഒരു യുവാവായിരുന്നു ഇനിഗോ. ഫ്രഞ്ച് സൈന്യത്തിനെതിരെയുള്ള യുദ്ധത്തിലാണ് അദ്ദേഹം പങ്കെടുത്തത്. നിനച്ചിരിക്കാത്ത നേരത്തു, പാഞ്ഞുവന്ന ഒരു തീയുണ്ട അവന്റെ വലത്തേ കാൽമുട്ടിൽ പതിച്ചു. വലിയ ആഘാതമേറ്റ ഇനിഗോ നിലംപതിച്ചു. വേദനകൊണ്ടു പിടയുന്ന നമ്മുടെ പ്രശ്തികുതുകിയെ ഫ്രഞ്ച് പടയാളികൾ താങ്ങിയെടുത്തു അതിവേഗം ആശുപത്രിയിലെത്തിച്ചു. “ഇനി രക്ഷപ്പെടുക അസാധ്യം’ ഡോക്ടർമാർ വിധിയെഴുതി. ഈ മുറിവേറ്റു, മരണവക്രത്തിലായിരുന്ന  യുവ പടയാളി ആണ് പിൽക്കാലത്തു ക്രിസ്തുവിന്റെ ധീരപടയാളിയായി, വിശ്വവിഘാതമായ  ഈശോ സഭ സ്ഥാപിച്ച വി. ഇഗ്‌നെഷിയസ് ലയോള. പാരീസ് സർവകലാശാലയിൽ, പ്രൊഫസർ എന്ന നിലയിൽ പേരും പെരുമയും നേടിയ വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ ഈശോ സഭ വൈദികനാക്കുന്നതിനു ഉപകാരണമായതും ഇദ്ദേഹം തന്നെ.

തന്റെ ഗുരുതരാവസ്ഥയിൽ ഡോക്ടർമാർ നടത്തിയ പ്രഖ്യാപനത്തെക്കുറിച്ചും പരിണിത ഫലങ്ങളെക്കുറിച്ചും ഇങ്ങനെ അദ്ദേഹം കോറിയിട്ട “ആ രാത്രിയിൽ ഞാൻ പ്രത്യാശയോടെ കാരുണ്യത്തിനായി വി. പത്രോസിനോട് യാചിച്ചു. അദ്ദേഹം ക്രമേണ  സുഖം പ്രാപിച്ചു, മുറിവുണങ്ങി. പക്ഷെ ബാൻഡേജ് അഴിച്ചപ്പോൾ അദ്ദേഹം ഒരു സത്യം മനസിലാക്കി. ഇനി മുടന്തിയെ നടക്കാനാവു. ഈശോ അദ്ദേഹത്തെ മുടന്തുള്ള ഒരു ബലിയാത്മാവാക്കുകയായിരുന്നു. ഇക്കാലത്താണ് വി. തോമസ് അക്വിനാസിന്റെ ക്രിസ്താനുകരണം  അതീവ സ്വാദോടെ അദ്ദേഹം വായിച്ചു തീർത്തത്. ഒരു കാര്യം അദ്ദേഹത്തിന് മനസിലായി. തന്റെ ഹൃദയം എന്തിനോവേണ്ടി ദാഹിക്കുന്നുണ്ട്. അപ്പോഴാണ് പരിശുദ്ധ ‘അമ്മ തന്റെ തിരുസുതന്റെ പടയാളിയായിത്തീരാൻ ഇഗ്നേഷ്യസ്സിനെ  തേടിയെത്തി. അങ്ങനെയാണ് ഈ മഹാനായ വിശുദ്ധന്റെ വിശുദ്ധിയിലേക്കുള്ള തീർത്ഥാടനം ആരംഭിച്ചത്.

Share This Article
error: Content is protected !!