ജനിക്കാതെ വയറ്റിൽനിന്നു നേരിട്ട് എടുക്കപെട്ടതുകൊണ്ടാണ് റെയ്മണ്ടിന് നൊന്നാറ്‌സ് (non-natus ) എന്ന പേരുംകൂടി ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുലീനമായിരുന്നെങ്കിലും വലിയ ധനമൊന്നുമില്ലായിരുന്നു. ഭക്തകൃത്യങ്ങളിലും കൃത്യനിർവഹണത്തിലുമായിരുന്നു ബാല്യത്തിൽപോലും അവന്റെ സംതൃപ്തി. പ്രായപൂർത്തിവന്നപ്പോൾ അടിമകളുടെ മോചനത്തിനുള്ള കാരുണ്യ മാതാവിന്റെ സഭയിൽ അവൻ അംഗമായി ചേർന്നു. സ്ഥാപകനായ വി. പീറ്റർ നൊലാസ്കോ തന്നെയാണ് റെയ്മണ്ടിന്റെ വൃതം സ്വീകരിച്ചത്. അവന്റെ എളിമയും തീക്ഷണതയും ഇതര സഭാംഗങ്ങളുടെ പ്രശംസയ്ക്ക് കാരണമായി. അത്രയുമായപ്പോൾ റെയ്മണ്ടിനെ അൾജിയേഴ്സിലെക്ക് അടിമകളെ സ്വാതന്ത്രരാക്കാൻ അയച്ചു. ആദ്യം കൈയിലുണ്ടായിരുന്ന പണം കൊണ്ട് കഴിയുന്നത്രപേരെ സ്വന്തന്ത്രരാക്കിയശേഷം സ്വയം അടിമയായിത്തീർന്നുകൊണ്ടു കുറേപേരെകൂടി സ്വന്തന്ത്രരാക്കി. അക്കാലത്തു മുസ്ലിങ്ങളെ മനസാന്തരപ്പെടുത്തിയെന്ന കരണത്തെപ്രതി രണ്ടുപ്രാവശ്യം അദ്ദേഹത്തെ കുത്തിക്കൊല്ലാൻ തുടങ്ങിയെങ്കിലും ജ്യാമത്തുക നഷ്ട്ടപെടുമെന്നുള്ള ഭയത്താൽ അവർ വധിച്ചില്ല. അങ്ങനെ അടിമകളെ സ്വതന്ത്രമാക്കാൻ പണമില്ലാതായി; മിഷനറി പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യമില്ലാതായി. എങ്കിലും അദ്ദേഹം മതപ്രചാരം നിർത്തിയില്ല. ഗവർണർ അദ്ദേഹത്തെ എല്ലാ കവലകളിലും വച്ച്…
കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഈശോ ഇപ്രകാരം അരുളിച്ചെയ്തു: 'ഈ കുട്ടികളിൽ ആരെയും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദർശിച്ചുകൊണ്ടാണിരിക്കുന്നതെന്നു ഞാൻ നിങ്ങളോടു…
ചെറുപുഷ്പ്പം എന്ന് അറിയപ്പെടുന്ന മരിയ ഫ്രാൻസിസ് തെരേസ മാർട്ടിൻ 1873 ജനുവരി രണ്ടാം തീയതി അലെൻസോണിൽ ജനിച്ചു. പിതാവ് ലൂയി മാർട്ടിൻ സാമാന്യം ധനമുള്ള ഒരു പട്ടുവ്യാപാരി…
ഇന്ന് യൂഗോസ്ലാവ്യ എന്ന് അറിയപ്പെടുന്ന ഡാൽമേഷ്യയിലാണ് വി. ജെറോം ഭൂജാതനായത്; റോമിൽ പഠനം പൂർത്തിയാക്കി. കുറ്റമില്ലാത്തതല്ലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ജ്ഞാന ദാഹം തീവ്രം തന്നെയായിരുന്നു. ഗ്രീക്കും ലത്തീനും…
ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണ് മാലാഖമാർ; മനുഷ്യരെ സൃഷ്ട്ടിക്കുന്നതിനു മുൻപുതന്നെ അവരെ സൃഷ്ട്ടിച്ചുവെന്നു വിശുദ്ധഗ്രന്ഥത്തിൽനിന്നു വ്യക്തമാണ്.മനുഷ്യരുടെ മുഖച്ഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ മാലാഖാമാർക്കു ശക്തി വ്യത്യസ്തമാണ്. അവരുടെ ശക്തിയനുസരിച്ചു മൂന്നു വൃന്ദങ്ങൾ…
ബൊഹീമിയയിലെ നാടുവാഴിയായ യൂററ്റിസലാസിന്റെ മകനാണ് വെൺജെസെലസ്. പിതാവ് ഒരു ഉത്തമ ക്രിസ്ത്യാനിയായിരുന്നു. 'അമ്മ ഡ്രാഹോമീറ കൊള്ളരുതാത്ത ഒരു വിജാതീയ സ്ത്രീയും. അവൾക്കു രണ്ടു മക്കളുണ്ടായി; വെൺജെസെലസ്, ബോലെസ്ലാസ്.…
പിറാണീസു പർവ്വതത്തിനു സമീപം പൂയി എന്ന ഒരു ഗ്രാമപ്രദേശത്തു വില്യം ഓഫ് പോളിന്റെയും ബെർട്രന്റായുടെയും 6 മക്കളിൽ ഒരാളാണ് വിൻസെന്റ് ഡി പോൾ. സാമാന്യം നല്ല വിദ്യാഭ്യാസത്തിനു…
അറബിയയിൽ ജനിക്കുകയും സിറിയയിൽ വിദ്യാഭ്യാസം നടത്തുകയും ചെയ്ത രണ്ടു സഹോദരന്മാരാണ് കോസ്മോസും ഡാമിയാണോസും. രണ്ടുപേരും ഭിഷഗ്‌രന്മാരായിരുന്നു. ക്രിസ്തീയ ഉപവിയുടെ പ്രചോദനത്തിൽ പ്രതിഫലം കൂടാതെയാണ് അവർ ചികിത്സിച്ചിരുന്നത്; അതേസമയം…
കർമലീത്താ സഭയുടെ സഹസ്ഥാപകനായ വി. ആൽബർട്ട് ഇറ്റലിയിൽ ജനിച്ചു. സമർത്ഥനും ഭക്തനുമായിരുന്ന ആ യുവാവിനെ ഒരു ക്യാനോൻനായിട്ടാണ് നാം ആദ്യം കാണുന്നത്. അദ്ദേഹം ഉൾപ്പെട്ടിരുന്ന സന്യാസസഭയുടെ പ്രിയോർ…
സ്പെയിനിൽ നവാറെ എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന പാസ്‌ലോണിയയിൽ ഫെർമിൻ ഭൂജാതനായി. വി. സാത്തൂർണിന്‌സിന്റെ ഒരു ശിഷ്യൻ ഫെർമിനേ മനസാന്തരപ്പെടുത്തി. വി. സാത്തൂർണിന്‌സിന്റെ പിൻഗാമിയായ വി. ഹോനാറാത്തുസ് ഫെർമിനേ…
ജനുവരിയുസ് പ്രസിദ്ധനായ ഒരു അത്ഭുത പ്രവർത്തകനാണെങ്കിലും ജീവചരിത്ര വിവരങ്ങൾ തുച്ഛമായിട്ടേ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം നേപ്പിൾസിൽ ജനിച്ചുവെന്നും ബെനെവെന്തോയിലെ മെത്രാനായിരുന്നുവെന്നും പറയപ്പെടുന്നു. ഡേയ്കലീഷ്യൻ ചക്രവർത്തിയുടെ മതപീഡനം…
സ്ലൈഹിക സഭയിൽ പ്രസിദ്ധമായ ഒരു നാമമാണ് തെക്ല. സ്ത്രീവർഗ്ഗത്തിൽ നിന്നുള്ള പ്രഥമ രക്തസാക്ഷിണിയെന്നാണ് ഗ്രീക്ക് സഭാപിതാക്കന്മാർ അഭിപ്രായപ്പെടുന്നത്. അവൾ ഈസോറിയയിലോ ലികവോണിയയിലോ ആണെത്ര ജനിച്ചത്. 'കന്യകളുടെ വിരുന്നു'…
വി. പത്രോസിന്റെ തൊട്ടടുത്ത പിൻഗാമിയാണ് വി. ലീനസെന്നു വി. ഇറാനേവിയുസ്, എവിസേബിയൂസ്, വി. എപ്പിഫാനിയൂസ്, വി. ഒപ്താത്തൂസ്, വി. അഗസ്റ്റിൻ എന്നിവർ സാക്ഷ്യപ്പെടുത്തുന്നു. വി. ക്ലെമെന്റിനെയാണ് പത്രോസ്…
സ്പെയിനിൽ ക്യാസ്റ്റീലിൽ ജനിച്ച തോമസിന്റെ വിദ്യാഭ്യാസം വില്ലനോവയിൽ നടത്തിയതുകൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. കുടുംബം സമ്പന്നമാല്ലായിരുന്നുവെങ്കിലും മാതാപിതാക്കൾ കഴിവനുസരിച്ചു ദരിദ്രരെ സഹായിച്ചിരുന്നു. കാർഷികാദായങ്ങൾ വിറ്റു കാശാക്കാതെ…
വി. മത്തായിയെ വി. മാർക്ക് വിളിക്കുന്നത് അൽഫയുടെ മകനായ ലേവി എന്നാണ്. ഗലീലിയയിലാണ് അദ്ദേഹം ജനിച്ചത്. റോമക്കാർക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴിൽ. ചുങ്കക്കാരോട് സ്വാഭാവികമായി റോമക്കാർക്കു വെറുപ്പായിരുന്നു.…
ബ്രിൻടിസിക്കു സമീപം കുപെർത്തിനോ എന്ന പ്രദേശത്തു ഒരു ചെരുപ്പുകുത്തിയുടെ മകനായി ജോസഫു്ദേശ ജനിച്ചു. എട്ടാമത്തെ വയസ്സുമുതൽ അവനു സമാധിദര്ശനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാൽ കൂട്ടുകാർ അവനെ 'വാപൊളിയൻ' എന്നാണ്…
കർത്തേജിലെ ഒരു പ്രധാന സെനറ്ററുടെ മകനാണ് തഷിയുസ് സിപ്രിയൻ. തത്വശാസ്ത്രത്തിലും കലകളിലും അദ്ദേഹം അതിനിപുണനായിരുന്നു: തന്നിമിത്തം അദ്ദേഹം കർത്തേജിൽ റോട്ടോറിക്കിനുള്ള പബ്ലിക് പ്രൊഫെസ്സറായി. സെസിലിയുസ് എന്ന ഒരു…
250 ജനുവരി ഇരുപതാം തീയതി വി. ഫേബിയന്റെ രക്തസാക്ഷിത്വത്തിനുശേഷം 16 മാസത്തേയ്ക്ക് മാർപാപ്പാമാരുണ്ടായില്ല; അത്രയ്ക്ക് ഭയങ്കരമായിരുന്നു അന്നത്തെ ചക്രവർത്തി ഡെസിയുസ് നടത്തിയ മതപീഡനം. കോർണേലിയൂസിനെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ്…
1542 ൽ ടസ്കനിയിൽ മോന്തേപുൽസിയാണോ എന്ന പ്രദേശത്തു ഒരു കുലീന കുടുംബത്തിൽ റോബർട്ട് ബെല്ലാർമിൻ ജനിച്ചു. ഭക്തനും സമർത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ടിട് കോളേജിൽ പ്രാഥമിക വിദ്യ…
കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേ ദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാൾ കൊണ്ടാടുന്നു. 1814 ൽ വിപ്രവാസത്തിൽനിന്നു സ്വാതന്ത്രനായപ്പോൾ ഏഴാം പിയൂസ് മാർപാപ്പ സ്ഥാപിച്ചതാണ് ഈ തിരുനാൾ.…
മിലൻ വിളംബരംവഴി ക്രിസ്തുമതത്തിനു ആരാധന സ്വാതന്ത്ര്യം നൽകിയ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയാണ് ഹെലേന രാജ്ഞി. രാജ്ഞി ഇംഗ്ലീഷുകാരിയാണെന്നു പറയുന്നു. മക്‌സെൻസുയിസുമായുള്ള യുദ്ധത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിക്ക് കുരിശിന്റെ അടയാളത്തിൽ…
Sign in to your account