'യേശുവിനെ മാത്രം നൽകബാക്കിയെല്ലാം മാറ്റുക' ഈ വാക്കുകളിൽ ക്ളാര എന്ന പ്രഭു പെൺകുട്ടിയുടെ ഉറച്ച തീരുമാനവും മനസ്സും നമുക്ക് മനസിലാക്കാം. വീട്ടുകാർക്ക് അവൾ സന്യാസം വരിക്കുന്നതിൽ ഒട്ടും താല്പര്യമില്ലായിരുന്നു. 1212 ലെ ഓശാന ഞാറാഴ്ച രാത്രി കുടുംബാംഗങ്ങളെല്ലാവരും ഉറങ്ങിയെന്നുറപ്പാക്കിയിട്ടു മരിച്ചവരെ പുറത്തെടുക്കാൻ മാത്രം തുറക്കുന്ന പിൻവാതിലിലൂടെ അവൾ വീട് വിട്ടിറങ്ങി. അവൾക്കു ഒരേ ഒരു ആഗ്രഹം മാത്രം. ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം എന്നീ വൃതങ്ങൾ (സുവിശേഷോപദേശങ്ങൾ) അവയുടെ പരിപൂര്ണതയിൽ അഭ്യസിച്ചു ഈശോയ്ക്കുവേണ്ടി മാത്രം ജീവിക്കുക. ഏറ്റം ഉറച്ചതായിരുന്നു അവളുടെ തീരുമാനം. ദാരിദ്ര്യത്തെ ആഞ്ഞുപുല്കാന് കഴുത്തിലണിഞ്ഞിരുന്ന നെക്ലേസും കർണ്ണാഭരണങ്ങളും രത്ന മോതിരവും കൈവളകളും പാദസരങ്ങളും അവൾ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. തന്റെ പട്ടുടുപ്പു അവൾ ഊരിമാറ്റി. മുടി മുറിച്ചുകളഞ്ഞു. കറുത്ത തുണികൊണ്ടു അവൾ സ്വന്തം തലമുടി കെട്ടി. അരയിൽ ഒരു കയർ ധരിച്ചു. വളരെ പരുക്കൻ വസ്ത്രമാണ് അവൾ അണിഞ്ഞത്.…
കിസ്‌തീയ വിശുദ്ധന്മാർ വലിയ ശുഭൈദൃക്കുകളാണ്; വിപത്തുകൾക്കെല്ലാം പരിഹാരം കാണാൻ കഴിയുന്ന ക്രിസ്തുവിലാണ് അവരുടെ ശരണം. ഇതിനു ഉത്തമോദാഹരണമായ ജോൺ മധ്യ ഇറ്റലിയിൽ കപിസ്ത്രനോ എന്ന പ്രദേശത്തു ജനിച്ചു.…
ജീവിതത്തിന്റെ വൈശിഷ്ട്ട്യമാണ് അനന്യത. ഓരോ വിശുദ്ധനും വിശുദ്ധയും അനന്യരാണ്. 'അമ്മ ത്രേസ്യയ്ക്കും കൊച്ചു ത്രേസിയായിക്കും അവരുടെ ആധ്യാത്മിക സ്വത്വം തനിമയുണ്ട്. ഇവരെ അനുസരിച്ചു, ആദരിച്ചു, അനുകരിച്ചു സഞ്ചരിച്ചാൽ…
'വി. ഡൊറോത്തിയുടെ അധ്യാപകർ' അഥവാ 'തിരുഹൃദയത്തിന്റെ പുത്രിമാർ' എന്ന സന്യാസ സഭയിലെ ഒരംഗമായ ബെർട്ടീല്ല വടക്കേ ഇറ്റലിയിൽ ബ്രെണ്ടോല എന്ന സ്ഥലത്തു ജനിച്ചു. ജ്ഞാനസ്നാന നാമം അന്ന…
പാഷിനിസ്റ് സഭയുടെ സ്ഥാപകനായ ഫാദർ പോൾ ഫ്രാൻസിസ് ജെനോവയിൽ 1694 ജനുവരി മൂന്നാം തീയതി ഭൂജാതനായി. 16 മക്കളിൽ രണ്ടാമനായിരുന്നു പോൾ. അതിനാൽ കുടുംബം സംരക്ഷിക്കാൻ അധ്യയനം…
ജോൺ ദേ ബെബ്‌റോഫ് ഒരു ഫ്രഞ്ച് ഈശോസഭ വൈദികനാണ്. അദ്ദേഹം ഫാദർ ജോഗ്‌സിനോട് കൂടെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്യാനഡയിലെത്തി 24 വര്ഷം അവിടെ അധ്വാനിച്ചു. 1639 ൽ…
വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക് ജോഗ്‌സും കൂട്ടരും. ഒരു യുവ ജെസ്യൂയിട്ടായിരിക്കെ അദ്ദേഹം ഫ്രാൻസിൽ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636 ൽ ഹുറോൺ ഇന്ത്യക്കാരുടെ ഇടയിൽ മിഷൻ…
ലൂക്ക അന്തിയോഖ്യയിൽ വിജാതീയ മാതാപിതാക്കന്മാരിൽ ജനിച്ചു. ഏഷ്യയിലെ പ്രസിദ്ധ വിദ്യാലയങ്ങൾ അന്ന് അന്തിയോക്കിയയിലായിരുന്നതുകൊണ്ടു ലൂക്കിന് നല്ല വിദ്യാഭ്യാസം ലഭിച്ചു. ഗ്രീസിലും ഈജിപ്തിലും യാത്ര ചെയ്തു വിജ്ഞാനം പൂർത്തിയാക്കി.…
ഈശോ ഒരിക്കൽ ഒരു ശിശുവിനെ വിളിച്ചു ആരാണ് തങ്ങളിൽ വലിയവനെന്നു തര്ക്കിച്ചുകൊണ്ടിരുന്ന അപ്പസ്തോലന്മാരുടെ മദ്ധ്യേ നിർത്തിക്കൊണ്ട് അവരോടു അരുൾ ചെയ്തു: "നിങ്ങൾ മനസ് തിരിഞ്ഞു ശിശുക്കളെപോലെ ആകുന്നുല്ലങ്കിൽ…
ഈശോയുടെ തിരുഹൃദയത്തിന്റെ പ്രേക്ഷിതയായ മാർഗരറ്റ് ലാന്റെകൂർ എന്ന ഗ്രാമത്തിൽ 1647 ജൂലൈ ഇരുപത്തിരണ്ടാം തീയതി ജനിച്ചു. ഉത്തമ കാതോലിക്കാനായിരുന്ന അവളുടെ പിതാവ് ക്‌ളൗഡ് അല്കോക് അവൾക്കു 8…
കറിന്ത്യയിലെ നാടുവാഴിയായ ബെർട്രോൾഡ് തൃതീയന്റെ മകളാണ് ഹെഡ്‌വിഗ്. 'അമ്മ ആഗ്നസിന്റെ സന്മാതൃക കുട്ടിയെ വളരെ സ്വാധീനിച്ചു. ലുഡ്‌സിങ്കൻ ആശ്രമത്തിലായിരുന്നു അവളുടെ വിദ്യാഭ്യാസം. പന്ത്രണ്ടാമത്തെ വയസ്സിൽ സൈലേഷ്യ പ്രഭുവായിരുന്ന…
വാലെൻസിയയിൽ ഗാന്റിയ എന്ന നഗരത്തിൽ ഫ്രാൻസിസ് ജനിച്ചു. അവന്റെ 'അമ്മ വി. ഫ്രാൻസിസ് അസീസിയുടെ ഭക്തയായിരുന്നു. അവൾക്കു പ്രസവവേദന തുടങ്ങിയപ്പോൾ കുട്ടി ആണാണെങ്കിൽ ഫ്രാൻസിസ് എന്ന് പേരിടാമെന്നു…
നവീകൃത കർമലീത്താ സഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസിയാ സ്പെയിനിൽ അവില എന്ന ഗ്രാമത്തിൽ 1515 മാർച്ച് ഇരുപത്തിയെട്ടാം തീയതി ജനിച്ചു. പിതാവ് അല്ഫോൻസ്സ്നച്സ് ഒരു കുലീന കുടുംബാംഗമായിരുന്നു. …
ഇറ്റലിയിൽ ജനിച്ചു വളർന്ന ഡയനീഷ്യസ് പാരിസിലെ പ്രഥമ ബിഷപ്പാണ്. അദ്ദേഹത്തോടുകൂടെ വേറെ 6 മെത്രാന്മാരെ ഗോളിലേക്ക് അയച്ചു. അവർ സീനിലുള്ള ഒരു ദ്വീപിൽ ക്രിസ്തുമതം വിജയപ്രദമാക്കി പ്രസംഗിക്കുകയുണ്ടായി.…
മതപരിവർത്തനവും ട്രെന്റു സുനഹദോസും സമാപിച്ച ഉടനെ തിരുസഭയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെയധികം അധ്വാനിച്ച ഒരു വൈദികനാണ് ജോൺ ലിയോണാർഡി. അദ്ദേഹം ഇറ്റലിയിൽ ലുക്കാ എന്ന പ്രദേശത്തു ജനിച്ചു.…
ജറുസലേമിൽ താമസിച്ചിരുന്ന ഒരു ഭക്ത പുരോഹിതനായിരുന്നു ശിമയോൻ. ക്രിസ്തു ജനിക്കുന്നതിനു മുൻപ് താൻ മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തിന് വെളിപ്പെടുത്തിയിരുന്നു. അതിനാൽ രക്ഷകന്റെ ജനനത്തെ പ്രതീക്ഷിച്ചും അതിനായി പ്രാർത്ഥിച്ചും…
വി. ജോർജ് കഴിഞ്ഞാൽ ഗ്രീക്കുകാർ എത്രയുമധികം പൂജിക്കുന്ന ഒരു രക്തസാക്ഷിയാണ് ഡെമെട്രിയോസ്. അദ്ദേഹത്തെ മഹാരക്തസാക്ഷി (Megalomartyr) എന്നാണ് വിളിക്കുക. അദ്ദേഹം ഒരു ധീര സൈനികനായിരുന്നുവെന്നും പല അസാധാരണ…
വി. ബെനഡിക്ട് സുബുലാക്കോയിൽ താമസിക്കുമ്പോൾ നാട്ടുകാർ പലരും തങ്ങളുടെ കുട്ടികളെ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ഏൽപ്പിക്കുകയുണ്ടായിരുന്നു. 522 ൽ മൗറൂസ് എന്ന് പേരുള്ള ഒരു പന്ത്രണ്ടുകാരനും പ്ലാസിഡ് എന്ന്…
അസ്സീസിയിലെ ഒരു പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെ മൂത്തമകനാണ് വി. ഫ്രാൻസിസ്. 'അമ്മ മകനെ പ്രസവിക്കാറായപ്പോൾ ഒരജ്ഞാത മനുഷ്യൻ ആ സ്ത്രീയോട് അടുത്തുള്ള കാലിത്തൊഴുത്തിലേക്കു പോകുവാൻ…
ബെൽജിയത്തിൽ നാമൂർ എന്ന പ്രദേശത്തു ജെറാർഡ് ഭൂജാതനായി. ഒരു സൈനികോദ്യോഗസ്ഥനുള്ള ശിക്ഷണമാണ് യൗവനത്തിൽ ലഭിച്ചത്. 918 ൽ ജെറാർഡിനെ ഫ്രഞ്ച് രാജാവിന്റെ അടുക്കലേക്കു നാമൂർ പ്രഭു ഒരു…
കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഈശോ ഇപ്രകാരം അരുളിച്ചെയ്തു: 'ഈ കുട്ടികളിൽ ആരെയും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദർശിച്ചുകൊണ്ടാണിരിക്കുന്നതെന്നു ഞാൻ നിങ്ങളോടു…
Sign in to your account