വി. ഡയനീഷ്യസും റസ്റ്റിക്കൂസും എൽഎവുതിരിയുസും

Fr Joseph Vattakalam
0 Min Read

ഇറ്റലിയിൽ ജനിച്ചു വളർന്ന ഡയനീഷ്യസ് പാരിസിലെ പ്രഥമ ബിഷപ്പാണ്. അദ്ദേഹത്തോടുകൂടെ വേറെ 6 മെത്രാന്മാരെ ഗോളിലേക്ക് അയച്ചു. അവർ സീനിലുള്ള ഒരു ദ്വീപിൽ ക്രിസ്തുമതം വിജയപ്രദമാക്കി പ്രസംഗിക്കുകയുണ്ടായി. ഉടനെ അവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കുറേകാലം ജയിലിൽ പാർപ്പിച്ച ശേഷം എല്ലാവരുടെയും ശിരസ്സ് ഛേദിച്ചു. അവരുടെകൂടെ റസ്റ്റിക്കൂസു എന്ന പുരോഹിതനെയും എൽഎവുതിരിയൂസ് എന്ന ഡീക്കനെയും വധിച്ചു. വി. ഡയനീഷ്യസിന്റെയും കൂട്ടുകാരുടെയും രക്തസാക്ഷിത്വം ഗള്ളിക്കു പേഗനിസത്തിന്റെ മരണമണിയടിച്ചു. ചിലർ ഡയനീഷ്യസിനു പകരം ഡെന്നിസ് എന്ന് എഴുതിക്കാണുന്നുണ്ട്. പത്താം ശതാബ്ദത്തിനുശേഷം ആ അഭിപ്രായം അധികമാരും സ്വീകരിച്ചു കാണുന്നില്ല.

Share This Article
error: Content is protected !!