നിത്യരക്ഷ പ്രാപിക്കാൻവേണ്ടി ജീവിതം ബലിയായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ പാലിക്കുന്ന, പാലിക്കേണ്ട പല അടിസ്ഥാന തത്വമുണ്ട്. ഓരോന്നിനെയും ഓരോ പടിയായി കരുതാം. വിശുദ്ധരെല്ലാം ഈ പടവുകൾ കയറിയവരാണ്. ഇന്ന് ജീവിക്കുക എന്നതാണ് ഒന്നാമത്തെ തത്വം. Act, act in the living present, heart within and heaven above. ഇന്നലെകൾ, ഇങ്ങിനി വരാത്തവണ്ണം എന്നേക്കുമായി കടന്നുപോയി. അവയെ നോക്കി നിരാശപെടുന്നതും വിലപിക്കുന്നതും നിരർത്ഥകവും നിഷ്ഫലവും അപകടകരവുമാണ്. നാളെ, എന്തിനു അടുത്ത നിമിഷം പോലും, നമ്മുടെ പിടിയിലോ നിയന്ത്രണത്തിന്റെ അല്ല. ഇന്നലെകളെ ദൈവത്തിന്റെ കരുണയ്ക്കും നാളകളെ ദൈവത്തിന്റെ പരിപാലനയ്ക്കും പൂർണമായും വിട്ടുകൊടുത്തിട്ടു, ഇന്ന്, ഈ നിമിഷം (the sacrament of the moment) ജീവിക്കുക. ഇന്നിനെ വിശുദ്ധീകരിക്കുക. ഇന്നിനെ പ്രയോജനപ്പെടുത്തുക. കാരണം, സ്വീകാര്യമായ സമയം, ഇതാണ് രക്ഷയുടെ ദിവസം. സുദീർഘമായ 13 വർഷങ്ങൾ വിയറ്റ്നാം തടവറയിൽ ആയിരുന്നു മഹാനായ…
തനിക്കു സമർപ്പിതരായവർക്കു വിശിഷ്ട വരങ്ങൾ തന്റെ തിരുസുതനിൽ നിന്ന് നേടിക്കൊടുക്കുന്നതിൽ പരിശുദ്ധ 'അമ്മ അത്യുത്സുകയാണ്. സ്വർഗീയവരങ്ങളുടെ വിതരണക്കാരിയായി 'അമ്മ വിരാജിക്കുന്നു. വിശുദ്ധിയിൽ വളരുന്നതിനും ദൈവവിളിയിൽ വിശ്വസ്തപൂർവം വ്യാപാരിക്കുന്നതിനും…
പരിശുദ്ധ 'അമ്മ പലരുടെയും ജീവിതത്തിൽ ഇടപെട്ടു അവരെ പരിപാലിച്ചു വളർത്തുക പതിവാണ്. ഇവിടെ നാം മനസിലാക്കേണ്ട ഓരോ കാര്യം, പ്രത്യേക വിളിയും ദൗത്യവും നൽകി ഉയിർത്താനാഗ്രഹിക്കുന്നവരെ ദൈവം…
പരിശുദ്ധ 'അമ്മ ഏറ്റം വിലമതിക്കുന്നതും അഭിലഷിക്കുന്നതുമായ പുണ്യം ശുദ്ധതയാണ്. അമലമനോഹാരിയായ നമ്മുടെ സ്വർഗീയ 'അമ്മ തന്റെ മക്കളെല്ലാവരും ശുദ്ധതയിൽ വളരണമെന്ന് തീവൃമായി ആഗ്രഹിക്കുന്നു. അശുദ്ധ പാപത്തിൽ നിന്ന്…
തന്റെ ദൈവവിളിയിൽ പരിശുദ്ധ അമ്മയുടെ അത്യത്ഭുതകരമായ ഇടപെടൽ അനുഭവിച്ചു ലീമയിലെ വിശുദ്ധ റോസ്. അഗസ്റ്റീനിയന് സന്യാസ സമൂഹത്തിൽ ചേരണമെന്നായിരുന്നു റോസിന്റെ ആഗ്രഹം. എന്നാൽ താൻ ഡൊമിനിക്കൻ സഭാസമൂഹത്തിൽ…
പരിശുദ്ധ അമ്മയ്ക്ക് ഏല്പിച്ചുകൊടുക്കുന്ന ജീവിതങ്ങളെ വിശിഷ്ട്ടമായ സ്വർഗീയ വരങ്ങളാൽ 'അമ്മ അനുഗ്രഹിക്കുന്നു. പാപമാലിന്യങ്ങളിൽ നിന്ന് അവരെ പ്രത്യേകം സംരക്ഷിക്കുന്നു. അമലോത്ഭവയായ തന്റെ പരിശുദ്ധിക്ക് ചേർന്നവിധം തന്റെ മക്കളെ…
വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളർത്തുന്നതിലും ദൈവഹിതാനുസൃതം രൂപാന്തരപ്പെടുത്തുന്നതിലും പരിശുദ്ധ അമ്മയുടെ പങ്കു അതുല്യമാണ്. തിരുക്കുമാരൻ പോറ്റിവളർത്തിയ ആ കരങ്ങളിലൂടെയാണ് വിശുദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വളർന്നു വരേണ്ടത്.…
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന കുട്ടിയാണ് ലോലാക് എന്ന ഓമനപ്പേരുണ്ടായിരുന്ന ജോസഫ്. 9 വയസ്സുള്ളപ്പോൾ ആ കുട്ടിയുടെ 'അമ്മ മരിച്ചു. 'അമ്മ നഷ്ടപ്പെട്ടതിന്റെ ദുഃഖമകറ്റാൻ ജോസെഫിന്റെ പിതാവ്…
പുണ്യമില്ലാത്ത ആത്മാവിനു ദൈവതിരുമുന്പിൽ പ്രത്യക്ഷപെടാനാവില്ല. സ്വർഗത്തിൽ നിക്ഷേപം നടത്താത്ത ഒരു വ്യക്തി ഈ ഭൂമിയിൽ എത്ര വലിയ ധനവാനും ഉന്നതിയിൽ കഴിയുന്നവനുമായിരുന്നാലും ദൈവസന്നിധിയിൽ പരമ ദരിദ്രനായിരിക്കും. പുണ്യസമ്പാദനത്തിലുള്ള…
ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യാത്മാവിനു ഏറ്റം അധികം ആശ്വാസം പകരുന്നത് പരിശുദ്ധ അമ്മയാണ്. കൊച്ചുറാണിക്ക് (ചെറുപുഷ്പ്പം) നാലര വയസ്സായപ്പോൾ തന്റെ പ്രിയപ്പെട്ട 'അമ്മ മരിച്ചു. തുടർന്ന് അവൾക്കുണ്ടായ അസുഖം…
ആത്മീയതയിൽ യഥാർത്ഥ ധനം പുണ്യമാണെന്ന ആത്മാവിന്റെ തിരിച്ചറിവ് ഓരോ വിശ്വാസിയും നേടിയെടുക്കേണ്ടതുണ്ട്. 'വിശുദ്ധീകരണത്തിന്റെ സഹോദരികൾ' എന്ന സന്യാസസമൂഹത്തിൽ ചേരാൻ ആഗ്രഹിച്ച റോസല്ലോ എന്ന പെൺകുട്ടി അവിടെയെത്തി. ജീവനാംശം…
പരിശുദ്ധ 'അമ്മ നിത്യസഹായ മാതാവാണ്. എല്ലാ വേളകളിലും, വിശിഷ്യാ, പ്രത്യേക ദൗത്യനിർവ്വഹണത്തിന്റെ പ്രതിസന്ധതിഘട്ടങ്ങളിലും, ഈ 'അമ്മ തന്റെ മക്കൾക്കെല്ലാവർക്കും അഭയകേന്ദ്രമാണ്. വി. ഡൊമിനിക്കിന് പരിശുദ്ധ ദൈവമാതാവിലൂടെ ലഭിച്ച…
പുണ്യാഭിവൃദ്ധിയും പ്രാര്ഥനയിലുള്ള വളർച്ചയും അഭേദ്യമാവിധം ബന്ധപെട്ടു നിൽക്കുന്നു. ഈശോ നമ്മുടെ ഹൃദയഭാവം കാണുന്നു. ഒരുവന്റെ സ്വരമാധുരിയിലായിരിക്കില്ല ഈശോ പ്രസാദിക്കുക. അവിടുത്തേക്ക് വേണ്ടത് നമ്മുടെ ഹൃദയമാണ്. വി. മരിയ…
പുണ്യഭിവൃദ്ധിയിൽ ഈശോ പരിഗണിക്കുന്നത് അർത്ഥികളുടെ ആത്മാർത്ഥതയും നിഷ്കപടതയുമാണല്ലോ. പുറമോടിയും ആർഭാടവുമൊക്കെ അവിടുന്ന് വെറുക്കുന്നു. അസ്സീസിയിലെ ഫ്രാൻസിസ് പിതാവിന്റെ ജീവിതത്തിലെ ഒരു സംഭവം മേല്പറഞ്ഞതിനു ഉത്തമ ദ്രിഷ്ട്ടാന്തമാണ്. സുദീർഘമായ…
വിശുദ്ധർക്കെല്ലാം ഒരു ദൈവ വിജ്ഞാനമുണ്ടായിരുന്നു - പരിശുദ്ധ 'അമ്മ, സ്വന്തം അമ്മയാണെന്നുള്ള അവബോധം! അവരുടെ ഹൃദയങ്ങളിൽ ഈ ജ്ഞാനം ആഴമായി പതിഞ്ഞിരുന്നു. വി. കൊച്ചുത്രേസ്യ അമ്മയുടെ തിരുസ്വരൂപത്തിനു…
ദാരിദ്ര്യത്തിന്റെ കഠിന യാതനയിൽ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു ജോസഫ് സർത്തോയുടെത്. പക്ഷെ പഠനത്തിനും ഇതര കാര്യങ്ങൾക്കും മിടുമിടുക്കനായിരുന്ന ജോസഫ്. വൈദികനാകണമെന്നായിരുന്നു ഈ കൊച്ചു മിടുക്കന്റെ വലിയ ആഗ്രഹം.…
ഈശോ പിതാവിലേക്കുള്ള സുനിശ്ചിത വഴിയാണ്. ഈശോയിലേക്കുള്ള സുനിശ്ചിത വഴിയോ പരിശുദ്ധ കന്യാമറിയവും. സംശയമുള്ളപ്പോൾ നാം ആദ്യം ആശ്രയിക്കേണ്ടത് നമ്മുടെ അമ്മയെയാണ്. 'അമ്മ നമ്മുടെ നിത്യ സങ്കേതവും സഹായവുമാണ്.…
ഏറ്റം ചെറിയ സുകൃതങ്ങൾ പോലും ഈശോയുമായുള്ള ബന്ധത്തിൽ വലുതാണ്. പുണ്യസമ്പാദനത്തിനു യത്നിക്കുന്നവരെല്ലാം മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുതയാണിത്. ബോധപൂർവം, സന്തോഷത്തോടെ ചെയുന്ന ഓരോ ചെറു പ്രവർത്തിയും…
പുണ്യസമ്പാദനത്തിനുള്ള തീവ്രാഭിലാഷവും അതിനുള്ള പരിശ്രമവും വിശ്വാസി ഒരിക്കലും അവസാനിപ്പിക്കരുതെ. ആഗ്രഹത്തിനും പരിശ്രമത്തിനും പ്രാർത്ഥനയ്ക്കും അനുസരിച്ചാണ് ഈശോ വർത്തിക്കുന്നത്. വി. ഡോൺ ബോസ്കോ തന്റെ വിദ്യാർത്ഥികൾക്ക് വാക്കുകളുടെ ഉത്ഭവത്തെ…
പുണ്യാഭിവൃദ്ധിയുടെ ഘട്ടത്തിൽ അർത്ഥി ശ്രദിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുതയുണ്ട്. ഈശോയുടെ മഹത്വം ആഗ്രഹിച്ചും അതിലുപരി അവിടുത്തോടുള്ള സ്നേഹത്തെപ്രതിയും ആയിരിക്കണം വിശുദ്ധിയിലുള്ള വളർച്ചക്കുവേണ്ടി പരിശ്രമിക്കുക. ഈ പരിശ്രമമാണ് യഥാർത്ഥ…
പരീക്ഷണവും സഹനവുമില്ലാത്ത ആത്മീയ ജീവിതം വെറും മരീചികയാണ്. വിശുദ്ധർ ഇവയിലൂടെ കടന്നാണ് പുണ്യസോപാനത്തിലെത്തിയത്. പുണ്യപൂർണതയായിരുന്നു വിശുദ്ധർ ലക്ഷ്യം വച്ചിരുന്നത്. തന്മൂലമാണ് അവർ വിശുദ്ധരായത്. ഒരു സഹനം പോലും…
Sign in to your account