വി എലെവുത്തേരിയൂസ് രക്തസാക്ഷി

Fr Joseph Vattakalam
1 Min Read

ക്ളോവിസ് രാജാവിന്റെ പിതാവായ കിൽഡെറിക്കിന്റെ വാഴ്ചയുടെ അവസാനകാലത്ത്  ഫ്രാൻസിൽ ടൂർണയി എന്ന സ്ഥലത്ത്  എലെവുത്തേരിയൂസ് ജനിച്ചു. പിതാവ് ടെറെനൂസും മാതാവ് ബ്ലാന്തയുമാണ് . ഇരുവരും ക്രിസ്ത്യാനികളായിരുന്നു. സ്കെൽമിലെ ട്രൈബൂൺ ക്രിസ്ത്യാനികൾക്കെതിരായി ഒരു മതമർദ്ദനം അഴിച്ചുവിട്ടതിനാൽ ടൂർണയിലെ ക്രിസ്ത്യാനികൾ ബ്ലൻടീമിയത്തേക്കു പാലായനം ചെയ്തു. അതിനിടയ്ക്ക്, അതായത് 496 –  ക്ളോവിസ് രാജാവ് മാനസാന്തരപ്പെട്ട്  ബ്ലന്റിയമ്മിൽ വി. പത്രോസിന്റെ നാമത്തിൽ ഒരു ദൈവാലയം നിർമ്മിച്ച്. തിയോഡോറായിരുന്നു ടൂർണയിലെ ആദ്യത്തെ മെത്രാൻ; അദ്ദേഹത്തിന്റെ പിൻഗാമിയാണ് എലെവുത്തേരിയൂസ്.

ക്രിസ്തുമത ശിശുവിനെ ദ്രോഹിച്ചുകൊണ്ടിരുന്ന ആരാണ് പാഷാണ്ഡതയെ നിർമ്മാർജനം ചെയ്യാൻ എന്ത് ചെയ്യാമെന്ന് ഹോർമിസ്ദാസ് പാപ്പാ ചോദിച്ചപ്പോൾ എലെവുത്തേരിയൂസ് ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. പാഷണ്ഡികൾ ലജ്ജിതരായി. വൈരാഗ്യം പൂണ്ട പാഷണ്ഡികൾ ഒരു ദിവസം അദ്ദേഹം പള്ളിയിലേക്ക് പോകുന്നവഴി നേരെ ചാടിവീണ് അദ്ദേഹത്തെ തല്ലിച്ചതച്ചു. തല്ക്കാലം അദ്ദേഹം സുഖംപ്രാപിച്ചെങ്കിലും താമസിയാതെ മരിച്ചുപോയി. രൂപതഭാരം തന്റെ സ്നേഹിതനായ വി. മേദാർഡിനെ ഏല്പിച്ചുകൊണ്ടാണ് അദ്ദേഹം ദിവംഗതനായത്.

ടൂർണയിലെ ഹെൻറി പന്ത്രണ്ടാം ശതാബ്ദത്തിൽ എഴുതിയ ചരിത്രം ചിലർ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും എലെവുത്തേരിയൂസ് പ്രശസ്തിയാർജ്ജിച്ച ഒരു വിശുദ്ധനായിരുന്നുവെന്ന് തീർച്ചയാണ്. അദ്ദേഹത്തിന്റെ പൂജ്യാവശിഷ്ടം  897 –ലും 1064 –ലും സ്ഥലം മാറ്റിയത് ചരിത്രവസ്തുതയാണ്.

വിചിന്തനം: നീതിക്കുവേണ്ടി പീഡകൾ സഹിക്കുന്നവർ ഭാഗ്യവാന്മാരാണ്. എലെവുത്തേരിയൂസ് അവിശ്വാസത്തെ ചെറുത്തു. തന്നിമിത്തം കഷ്ടതകളും മർദ്ദനവും അദ്ദേഹത്തിന്റെ ഭാഗധേയമായി. അവയൊക്കെ ക്രിസ്തുവിനെപ്രതി സഹിച്ചു വിശുദ്ധനായി. വിശുദ്ധിയുടെ മാർഗ്ഗമാണ് അദ്ദേഹം വരച്ചുവച്ചിരിക്കുന്നത്.

TAGGED:
Share This Article
error: Content is protected !!