ക്രിസ്തുവിന്റെ രൂപാന്തരം

Fr Joseph Vattakalam
1 Min Read

ജീവിതസങ്കടങ്ങളുടെ സമാപനം സ്വർഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്തോലന്മാരെ ബോധ്യപ്പെടുത്താൻ ക്രിസ്തുവിന്റെ ദൗർബല്യത്തിന്റെ നിദാനമായ തിരശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്ഷം മുൻപ് ഗലീലിയയിൽ താബോർമലയിൽ വച്ചാണ് ഇതു സംഭവിച്ചത്. ഈശോ പത്രോസുനേയും യാക്കോബിനെയും യോഹന്നാനെയും മാത്രം കൂട്ടികൊണ്ടു ആ മലയിലേക്കു പോയി; അവരുടെ മുൻപിൽ വച്ച് രൂപാന്തരപ്പെട്ടു. അവിടുത്തെ മുഖം സൂര്യാസ്തമനം ശോഭിച്ചു, അവിടുത്തെ വസ്ത്രങ്ങൾ മഞ്ഞുപോലെ വെന്മപൂണ്ടു. മോശയും ഏലിയാസും  അവിടുത്തോടു സംഭാഷിക്കുന്നതായി കണ്ടു. അപ്പോൾ പത്രോസ് പറഞ്ഞു: ‘കർത്താവെ, നാം ഇവിടെ ഇരിക്കുന്നത് നന്ന്. അങ്ങേക്കിഷ്ടമെങ്കിൽ ഞങ്ങൾ ഇവിടെ മൂന്ന് കൂടാരം നിർമ്മിക്കാം! ഒന്ന് അങ്ങേയ്ക്ക്, ഒന്ന് മോശയ്ക്കു, ഒന്ന് ഏലിയാസിന്.’ പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ പ്രകാശമാനമായ ഒരു മേഘപടലം വന്നു അവരെ മറച്ചുകളഞ്ഞു. ഉടനെ ‘അവനെന്റെ പ്രിയപുത്രനാകുന്നു, അവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു. അവനെ ശ്രവിക്കുവിൻ’ എന്നൊരു സ്വരം മീഖാത്തിൽനിന്നു കേൾക്കപെട്ടു (മത്താ. 9:1 – 5).

പ്രാചീന പിതാക്കന്മാരുടെ പ്രതിനിധിയായി മോശയും പ്രവാചകന്മാരുടെ പ്രതിനിധിയായി ഏലിയാസും പ്രത്യക്ഷപെട്ടു. അവർ കർത്താവിന്റെ കുരിശുമരണത്തെപ്പറ്റിയാണ് സംശയിച്ചതെന്നു പറയുന്നു. ഗാഗുൽത്തായിലെ  രൂപാന്തരം അവർ അനുസ്മരിച്ചു.

ഈശോയുടെ മൂന്ന് അപ്പസ്തോലന്മാർക്കു ഈ കാഴ്ച സ്വർഗ്ഗത്തിന്റെ രുചിയെന്താണെന്നു മനസിലാക്കാനൊരവസരമായി. ഈശോയുടെ പരസ്യ ജീവിതത്തിലെ ഈ പ്രധാന അന്തിമസംഭവം തിരഞ്ഞെടുക്കപ്പെട്ട മൂന്ന് അപ്പോസ്തോലന്മാരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുപകരിച്ചു. 
നാലാം ശതാബ്ദം മുതൽ ഈശോയുടെ മറുരൂപപെരുനാൾ തിരുസഭയിൽ കൊണ്ടാടാൻ തുടങ്ങി. പൗരസ്ത്യസഭയിൽ ഈ തിരുനാളിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. അർമീനിയൻ സഭയിൽ ഈ തിരുനാളിനു ഒരുക്കമായി ആറു ദിവസത്തെ ഉപവാസമനുഷ്ഠിച്ചിരുന്നു. തിരുനാൾ മൂന്ന് ദിവസമായിട്ടാണ് ആഘോഷിച്ചിരുന്നത്. 1456 ൽ കാലിക്സ്റ്റ്‌സ് തൃതീയൻ പാപ്പാ ഈ തിരുനാൾ സർവത്രികമാക്കി.

Share This Article
error: Content is protected !!