പുണ്യഭിവൃദ്ധിയിൽ ഈശോ പരിഗണിക്കുന്നത് അർത്ഥികളുടെ ആത്മാർത്ഥതയും നിഷ്‌കപടതയുമാണല്ലോ. പുറമോടിയും ആർഭാടവുമൊക്കെ അവിടുന്ന് വെറുക്കുന്നു. അസ്സീസിയിലെ ഫ്രാൻസിസ് പിതാവിന്റെ ജീവിതത്തിലെ ഒരു സംഭവം മേല്പറഞ്ഞതിനു ഉത്തമ ദ്രിഷ്ട്ടാന്തമാണ്. സുദീർഘമായ ഒരു പ്രേഷിത പര്യടനം കഴിഞ്ഞു പിതാവ് പോർ്സ്യുങ്കുലയിൽ മടങ്ങിയെത്തി. ഏറെ ക്ഷീണിതനും രോഗിയുമായാണ് അദ്ദേഹം വന്നത്. അതുകൊണ്ടു പതിവുള്ള ഉപവാസം അൽപ്പം കുറച്ചു. മാത്രമല്ല, ഏതാണ് ദിവസത്തേയ്ക്ക് കോഴിസൂപ് കഴിച്ചു. തൽഫലമായി ശരീരം അല്പം പുഷ്ടിപ്പെട്ടു. ഇത് പിതാവിന് വലിയ മനക്ലേശത്തിനും കാരണമായി. തന്റെ സന്യാസനിഷ്ട്ടയ്ക്കു ഭംഗം വന്നു എന്ന തോന്നലായിരുന്നു മനക്ലേശത്തിനും കാരണം. അദ്ദേഹം സഹോദരങ്ങളെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: "എന്റെ സഹോദരന്മാരെ, നിങ്ങൾ എന്റെ ഉടുപ്പ് മാറ്റിയശേഷം എന്റെ കഴുത്തിൽ കയറിട്ടു, തെരുവിൽകൂടി വലിച്ചിഴച്ചു കൊണ്ടുപോയി ഉറക്കെ വിളിച്ചുപറയണം 'ഇതാ കൊതിയനായ ഒരു മനുഷ്യൻ. തപസ്സു ചെയുന്നവനാണെന്നു മറ്റുള്ളവരെ ധരിപ്പിക്കുകയും അതേസമയം കോഴിസൂപ് കഴിച്ചു പുഷ്ഠിപ്രാപിക്കുകയും…
പുണ്യങ്ങളിൽ ഉള്ള സ്വാഭാവിക വളർച്ച, അവ ആർജിക്കാനുള്ള അവസരങ്ങൾ നൽകിയാണ് ദൈവം സുഗമമാക്കുക. എന്നാൽ അവിടുന്ന് നേരിട്ട് കൃപാകളായി അർത്ഥിയിൽ ചൊരിയുന്ന അവസരങ്ങളുമുണ്ടാകും. ഒരു വ്യക്തി എത്ര…
പുണ്യങ്ങൾ ആർജിക്കാനുള്ള അവസരങ്ങൾ നൽകി ദൈവം ഒരു അർത്ഥിയുടെ ആത്മാവിന്റെ സ്വാഭാവിക വളർച്ച സാധിതമാക്കുന്നു. ഇതിനു അവിടുന്ന് ഇതരവ്യക്തികളെയും ഉപയോഗപ്പെടുത്താറുണ്ട്. ഇപ്രകാരമൊരു അനുഭവം തനിക്കുണ്ടായത് വി. ഫിലിപ്…
പരിത്യാഗം അഥവാ ഉപേക്ഷ ആത്മീയ ജീവിതത്തിന്റെ ഊടും പാവുമാണ്. വി. ഫ്രാൻസിസ് സലാസിന്റെ പ്രബോധനം ശ്രദ്ധിക്കുക. ഡോക്ടർ രോഗിയോട് പറയുന്നുവെന്ന് കരുതുക, മത്തങ്ങാ നിങ്ങൾ തിന്നരുതേ, തിന്നാൽ…
മനുഷ്യൻ തന്റെ ബലഹീനതയിൽ ഈശോയെ ആശ്രയിച്ചു അവയെല്ലാം അവിടുത്തേക്ക് സമർപ്പിക്കണം. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രവർത്തിയാണിത്. ബലഹീനതകളെയും കുറവുകളേയും ഈശോ എങ്ങനെയാണു നോക്കികാണുന്നത് എന്ന് അവനു, അവൾക്കു ബോധ്യമുണ്ടായിരിക്കണം.…
ഓരോ മനുഷ്യനും അതീവ ജാഗ്രതയോടെ മനസ്സിൽ പതിപ്പിക്കേണ്ട ഒരു മഹാസത്യമുണ്ട്. സർവ സ്വതന്ത്രമായി അവൻ സ്വയം സ്വർഗ്ഗമോ നരകമോ തെരെഞ്ഞെടുത്ത മതിയാവു. ഇത് അവന്റെ, അവന്റേതു മാത്രം,…
ഒരുവൻ ദൈവകൃപയിൽ ആശ്രയിച്ചു ചെയുന്ന ഏറ്റം ധീരമായ പ്രവർത്തിയാണ് പാപത്തെ വെറുത്തു തോൽപ്പിക്കുക. ഇങ്ങനെ നേടുന്ന ഓരോ വിജയവും അവനെ പുണ്യത്തിൽ വളർത്തുകയും സ്ഥിരപ്പെടുത്തുകയും ചെയുന്നു. ഇവ…
ആഡംബരത്തിന്റെയും സുഖലോലുപതയുടെയും സമ്പത്സമൃദ്ധിയുടെയും ധാരാളിത്തത്തിന്റെയും ഒരു ജീവിതമായിരുന്നു ഫ്രാൻസിസിന്റേത്. സമയത്തിന്റെ പൂർണതയിൽ സർവശക്തൻ അവനെ അടിമുടി അഴിച്ചു പണിതു. ദാരിദ്ര്യത്തെ അദ്ദേഹം പ്രാണപ്രേയസിയായി സ്വീകരിച്ചു. ക്രിസ്‌തുവിനെ അനുപാദം…
അന്തിമമായ വിശകലനത്തിൽ നാം എത്തിനിൽക്കുന്ന ഒരു മഹാ സത്യമുണ്ട്, മനുഷ്യന്റെ അസന്തുഷ്ടിയുടെയും വേദനകളുടെയും ഉറവകണ്ണ് പാപവും അതിന്റെ പരിണിത ഫലങ്ങളുമാണ്. തിരുവചനം ധ്യാനിച്ച് പഠിക്കുന്ന ഒരുവന് ഈ…
പുണ്യചരിതയായ ഒരു സ്ത്രീരത്നമായിരുന്നു റീത്ത. പ്രായപൂർത്തിയായപ്പോൾ അവൾ വിവാഹിതയായി. അവൾക്കു ദൈവം മക്കളെയും സമ്മാനിച്ചു. പക്ഷെ, അവളുടെ കുടുംബ ജീവിതം തുലോം ഹൃസ്വമായിരുന്നു. അവളുടെ ഭർത്താവും മക്കളും…
ലോലാക് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു കുട്ടിയുടെ കഥകേൾക്കുന്നതു രസകരവും അനുഗ്രഹപ്രദവുമായിരിക്കും. അവനു കേവലം 9 വയസുള്ളപ്പോൾ അവന്റെ 'അമ്മ മരിച്ചു. പിന്നെ 9 വര്ഷം കൂടി…
Inscrutable are the ways of God. പലപ്പോഴും ദൈവനീതി മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണ്. ഒരു ഉദാഹരണമിതാ. ഇറ്റലിയുടെ പടിഞ്ഞാറു ഭാഗത്തു മെഡിറ്ററേനിന്ൻ കടലോരത്തു സ്ഥിതി ചെയുന്ന ഒരു…
കൊളോ. 3:1-17 ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍.എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം…
അസാധാരണ ദീക്ഷണവൈഭവത്തിന്റെ ഉടമയായിരുന്നു അൽഫോൻസ് എന്ന കുട്ടി. കേവലം പതിനാറാമത്തെ വയസ്സിൽ നേപ്പിൾസ് സർവകലാശാലയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് എടുത്തു. തന്റെ പത്തൊമ്പതാമത്തെ വയസ്സ് മുതൽ പ്രാക്ടീസ്…
1858 സെപ്തംബര് 15 നു ഫ്രാൻസിലെ സ്റ്റസ്ബർഗിൽ ചാൾസ് എന്നൊരു ബാലൻ ജനിച്ചു. അവനു വെറും 6 വയസ്സ് പ്രായമുള്ളപ്പോൾ അപ്പനും അമ്മയും മരിച്ചു. എങ്ങനെയൊക്കെയോ 17…
തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഒരു മഹതിയായിരുന്നു ഈഡിത്. യഹൂദവംശജയായിരുന്നു അവൾ. ഹുസ്സരലിന്റെ സഹായിയായി അവൾ ജോലി ചെയുന്ന സമയം. ക്രിസ്ത്യാനിയായ അഡോൾഫ് റൈനോക്കിന്റെ രചനകൾ ക്രമീകരിക്കാൻ മിസ്സിസ്…
തികച്ചും ദരിദ്രമായ അവസ്ഥയിലാണ് വിൻസെന്റ് ജനിച്ചു വളർന്നത്. ഏതാണ്ട് ചെറുപ്പത്തിലെത്തന്നെ അവന്റെ പിതാവ് പരലോകം പ്രാപിച്ചു. ദൈവകൃപയാൽ, പിതാവിന്റെ മരണത്തിനു മുൻപുതന്നെ വിൻസെന്റ് ഏറെ നല്ലവനായ ഒരു…
സ്വീഡനിലെ പ്രഭ്വി ആയിരുന്ന വി. ബ്രിജിറ് തൻറെ സമ്പത്തു മുഴുവൻ പാവങ്ങൾക്കായി വീതിച്ചുകൊടുത്തു. പരിഹാരപ്രവർത്തികളാലും പ്രായശ്ചിത്തത്തിലും ദാനധർമങ്ങളാലും സ്വയം എളിമപ്പെടുത്തിയിരുന്നു. കുറഞ്ഞൊരു കാലം മർദ്ദവമുള്ള ഒരു കിടക്കയാണ്…
ഫെർണാണ്ടോ ഒരു അഗസ്റ്റീനിയൻ സന്യാസിയായിരുന്നു. ഹോളി ക്രോസ്സ് ആശ്രമത്തിൽ അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന ഉത്തരവിധിത്വം നിർവഹിക്കുന്ന സമയം. ആ നാളുകളിൽ 5 ഫ്രാൻസിസ്ക്കൻ സന്യാസികൾ അന്തിയുറങ്ങാൻ ഇടമില്ലാതെ…
ക്ളരയുടെ ഉടപ്പിറന്ന അനുജത്തിമാരായിരുന്നു ആഗ്നസും ബിയാട്രീസും. പതിനഞ്ചാം വയസ്സിൽത്തന്നെ ആഗ്നസ് വീടുവിട്ടിറങ്ങി. ക്ളരയുടെ ആശ്രമത്തിൽത്തന്നെ എത്തി. ഇക്കുറി ജ്യേഷ്ടൻ മഠത്തിൽ പാഞ്ഞെത്തി. സ്വസഹോദരി ആഗ്നസിനെ പിടിച്ചു വലിച്ചിഴച്ചു…
'യേശുവിനെ മാത്രം നൽകബാക്കിയെല്ലാം മാറ്റുക' ഈ വാക്കുകളിൽ ക്ളാര എന്ന പ്രഭു പെൺകുട്ടിയുടെ ഉറച്ച തീരുമാനവും മനസ്സും നമുക്ക് മനസിലാക്കാം. വീട്ടുകാർക്ക് അവൾ സന്യാസം വരിക്കുന്നതിൽ ഒട്ടും…
Sign in to your account