ഈശോയുടെ സ്വന്തമാവാൻ

Fr Joseph Vattakalam
1 Min Read

Inscrutable are the ways of God.

പലപ്പോഴും ദൈവനീതി മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണ്. ഒരു ഉദാഹരണമിതാ. ഇറ്റലിയുടെ പടിഞ്ഞാറു ഭാഗത്തു മെഡിറ്ററേനിന്ൻ കടലോരത്തു സ്ഥിതി ചെയുന്ന ഒരു ചെറുപട്ടണമാണ് ആൽബിസോളാ. ആ പട്ടണത്തിൽ 1811 മെയ് 27 നു ബെർത്തലോമിക്കും മരിയായിക്കും ജനിച്ച മകളാണ് റോസല്ലോ. മൺപാത്രങ്ങൾ നിര്മിച്ചുവിറ്റു ഉപജീവനം കഴിഞ്ഞിരുന്നവരാണ് ആ കുടുംബം. ബാലികയ്ക്കു ഒരു സഹോദരനും സഹോദരിയുമേ ഉണ്ടായിരുന്നോളു. അവളുടെ 21 ആം വയസ്സിൽ ‘അമ്മ മരിക്കുന്നു. ഏറെ താമസിയാതെ തന്റെ സഹോദരനും സഹോദരിയും.

ദുഃഖസാഗരത്തിലായ റോസല്ലോ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ മുട്ടുകുത്തി പറയുന്നു: “പരിശുദ്ധ അമ്മെ, കണ്ടാലും എനിക്ക് അങ്ങല്ലാതെ മറ്റാരുമില്ല.” എല്ലാവരും നഷ്ട്ടപെട്ട തനിക്കു ദൈവം മാത്രമേ ആശ്രയമുള്ളൂവെന്നു, അവിടുന്നാണ്, അവിടുന്ന് മാത്രമാണ് തന്റെ സർവ്വസ്വവുമെന്നു അവൾക്കു ഉറപ്പായിരുന്നു. തുടർന്നു അവൾ ഇറ്റലിയിൽ മൊൻലിയോണ പ്രഭുവിന്റെ വീട്ടിൽ ശുശ്രൂക്ഷ ചെയ്തു തുടങ്ങി. ഒരു ദിവസം പ്രഭു അവളോട് പറഞ്ഞു: “ബെനെധേതോ (അങ്ങനെയാണ് അദ്ദേഹം അവളെ വിളിച്ചിരുന്നത്) ഞങ്ങൾക്ക് മക്കളില്ലെന്നു നിനക്കറിയാമല്ലോ. നീ ഞങ്ങളെ ശുശ്രൂഷിച്ചു ഞങ്ങളോടൊപ്പം താമസിക്കുമെങ്കിൽ നിന്നെ ഞങ്ങളുടെ മകളായി ദത്തെടുത്തു കൊള്ളാം. ഞങ്ങൾക്കുള്ള മുഴുവൻ സ്വത്തിന്റെയും ഏക അവകാശിനി നീ ആയിരിക്കും.

പക്ഷെ ഈശോയുടെ സ്വന്തമാക്കാൻ, അവിടുത്തെത് മാത്രമാവാൻ, അവൾ തന്റെ ഉള്ളിന്റെ ഉള്ളിൽ തീരുമാനിച്ചിരുന്നു. അതുകൊണ്ടു യാതൊരു കൂസലും കുണ്ഠിതവുമില്ലാതെ ആ വീട്ടിൽനിന്നു യാത്ര പറഞ്ഞിറങ്ങി. അവൾ ഇങ്ങനെയാണ് ചിന്തിച്ചത്: “ഒന്നുമില്ലാത്തവൾക്കു ഞാൻ എല്ലാമവണമെങ്കിൽ, എല്ലാമുള്ളിടത്തുനിന്നും ഞാൻ ഒട്ടും വൈകാതെ പടിയിറങ്ങണം. ഈശോയുടെ സ്വന്തമാവേണ്ടവളാണ് ഞാൻ. എന്നെ സംബന്ധിച്ചുള്ള ദൈവഹിതം അതാണ്. തന്റെ ശിഷ്ട്ടആയുസ്സു  പാവങ്ങൾക്കായി ജീവിച്ചു അവൾ വിശുദ്ധയായിത്തീർന്നു.

Share This Article
error: Content is protected !!