ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
അവിടുന്ന് അവനെ തന്റെ ഭവനത്തിന്റെയും തന്റെ സമ്പാദ്യങ്ങളുടെയുമെല്ലാം അധികാരിയായി നിയമിച്ചു. പൂർവ്വ യാക്കോബിന്റെ മകൻ യൗസേപ്പിനെ ദൈവം സമയത്തിന്റെ പൂർണ്ണതയിൽ ജനത്തിനുവേണ്ടി ധാന്യം ശേഖരിക്കാൻ ഈജിപ്തിന്റെ മുഴുവൻ ഭരണാധികാരിയായി നിയമിച്ചതുപോലെ സമയത്തിന്റെ പൂർണ്ണതയിൽ ലോകരക്ഷകനായ തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയയ്ക്കാറായപ്പോൾ, പൂർവ്വ…
തിരുസഭയുടെ സംരക്ഷകനേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! സഭയ്ക്ക് യൗസേപ്പിതാവിന്റെ സംരക്ഷണം അത്യന്താപേക്ഷിതമാണ് . എന്നത്തേക്കാളും കൂടുതൽ ഇന്ന് സഭയ്ക്ക് അവശ്യാവശ്യകമാണ്. തിരുസഭയ്ക്ക് വെളിയിൽ നിന്നും സാത്താനും ലോകവും അവളെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നു. സഭയ്ക്കുള്ളിൽ നിന്നു തന്നെയും പല മേഖലകളിൽ നിന്നും സഭാ മാതാവ്…
പിശാചുക്കളുടെ പരിഭ്രമമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! പിശാചുക്കൾ ഏറ്റവുമധികം ഭയപ്പെടുന്നത് ഈശോയെയാണ്. പരിശുദ്ധ അമ്മയെയും അവർക്ക് ഭയമാണ്. യൗസേപ്പിതാവിനെ അവർ ഭയാനകമായ രീതിയിൽ ഭയപ്പെടുന്നുണ്ട്. അദ്ദേഹം അവരുടെ പരിഭ്രമമാകുന്നതിന്റെ കാരണം വ്യക്തമാണ്. അമലോത്ഭവയുടെ ഭർത്താവാണ് അദ്ദേഹം. സാത്താന്റെ തല തകർത്ത ഈശോയുടെ ഭൗമിക(…
മരണാസന്നരുടെ മധ്യസ്ഥനേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും വിശിഷ്യ നമ്മുടെ മരണ നിമിഷങ്ങളിലും യൗസേപ്പിതാവ് എന്ന നാമം നമുക്ക് സംരക്ഷണം ആയിരിക്കും " വാഴ്ത്തപ്പെട്ട വില്യം ജോസഫ് ഷാമിനാദേ. വിശുദ്ധവും ഭാഗ്യപ്പെട്ടതുമായ മരണമാണ് യൗസേപ്പിതാവിനുണ്ടായത്. ഈശോയുടെ കരങ്ങളിൽ കിടന്നുകൊണ്ട്,ആ…
രോഗികളുടെ പ്രത്യാശയേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! വിശുദ്ധ അമ്മ ത്രേസ്യ ഉൾപ്പെടെ നിരവധി വിശുദ്ധരെയും അല്ലാത്തവരെയും യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യത്തിലൂടെ ദൈവം സുഖപ്പെടുത്തിയിട്ടുണ്ട്. ഈ നല്ല പിതാവിന്റെ മാധ്യസ്ഥം ഇല്ലായിരുന്നുവെങ്കിൽ ചെറുപുഷ്പം, ലിസ്യു റാണി ശൈശവത്തിലെ മരിച്ചുപോകും ആയിരുന്നു. വിശുദ്ധ ളൂയി മാർട്ടിനും,വിശുദ്ധ സെലിഗ്വരിനും…
വേദനിക്കുന്നവരുടെ ആശ്വാസമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ! ദുഃഖിതരെ ആശ്വസിപ്പിക്കുന്നത് കരുണയുടെ പ്രവർത്തിയാണ്. ഏഴു ആത്മീയ കാരുണ്യ പ്രവർത്തികളെ കുറിച്ചും ഏഴു ശാരീരിക കാരുണ്യപ്രവർത്തികളെ കുറിച്ചും സഭ നമ്മെ പഠിപ്പിക്കുന്നു. കരുണയുടെ പ്രവർത്തികൾ വഴി മറ്റുള്ളവരെ ശുശ്രൂഷിയ്ക്കുമ്പോൾ നാമും യൗസേപ്പിതാവിനെപോലെ ആകുകയും ഈശോയുടെ ഹിതാനുവർത്തികൾ …
കുടുംബങ്ങളുടെ ആധാരമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! ഈശോയും മാതാവും യൗസേപിതാവും സവിശേഷമാംവിധം കുടുംബങ്ങളെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇന്ന് കുടുംബങ്ങളിൽ സംഭവിക്കുന്ന വിലപനീയവും അപലപനീയവുമായ കാര്യങ്ങൾ ഈ മൂന്ന് പരമ പരിശുദ്ധ ഹൃദയങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും ഓർത്ത് അവർ വളരെയധികം…
കന്യകമാരുടെ സംരക്ഷകനേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! വിശുദ്ധ കൊച്ചുത്രേസ്യ രേഖപ്പെടുത്തിയിരിക്കുന്നു. " എന്നെ എപ്പോഴും കാത്തു സംരക്ഷിക്കണമെന്ന് ഞാൻ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥിച്ചിരുന്നു. എന്റെ ശൈശവം മുതൽ അദ്ദേഹത്തോടുള്ള ഭക്തി എനിക്ക് അനുഗ്രഹീത മറിയത്തോടുള്ള സവിശേഷ ഭക്തിയുമായി കൂടിക്കലർന്നതാണ്. കന്യകമാരുടെ പിതാവും സംരക്ഷകനുമായവനേ…
കുടുംബത്തിന്റെ മഹത്വമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! ഒരു പിതാവ് തന്റെ പുത്രനെ സ്നേഹിക്കുന്നതുപോലെയോ കൂടുതലോ യൗസേപ്പിതാവ് ഈശോയെ സ്നേഹിച്ചു. തനിക്കുള്ളതിൽ ഏറ്റം നല്ലത് അവനു കൊടുക്കുക വഴിയായി അദ്ദേഹം തന്റെ സ്നേഹം പ്രദർശിപ്പിച്ചു. വി. ജോസ് മരിയ എസ്ക്രീവ. കർമ്മലീത്താ സഭാ സമൂഹത്തെ…
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! സത്യസന്ധനും ബുദ്ധിമാനുമായ തൊഴിലാളിയെ സാത്താൻ അകാരണമായി വെറുക്കുന്നു. ഏദൻതോട്ടത്തിൽത്ത ന്നെ പരിപാടി അവൻ തുടങ്ങി. ആദത്തെയും ഹവ്വയെയും അവൻ വഞ്ചനയിലൂടെയും നുണയിലൂടെയും വഞ്ചിച്ചു, തറപറ്റിച്ചു. ഒപ്പം മാനവരാശിയെ മുഴുവനും. വർഷങ്ങളോളം വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം ഈശോയും അധ്വാനിച്ചു.…
ദാരിദ്ര്യത്തിന്റെ സ്നേഹിതനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ! "ഏറ്റവും പ്രിയപ്പെട്ട ദിവ്യ ശിശുവിനെ സംരക്ഷിക്കുന്നവന്റെ വിനയത്തെ പുകഴ്ത്താനും തന്റെ പരിചരണത്തിന് ഏൽപ്പിക്കപ്പെട്ട യൗസേപ്പിതാവിനെ അത്ഭുതത്തോടെ വണങ്ങാനും അസംഖ്യം മാലാഖമാർ ആ ദരിദ്രമായ പണിശാലയിൽ ഇറങ്ങി വന്നുവെന്നതിൽ എനിക്ക് സംശയമില്ല" വി. ഫ്രാൻസിസ് സാലസ്. അംഗീകാരത്തിനുള്ള…
ക്ഷമയുടെ കണ്ണാടിയേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! വാഴ്ത്തപ്പെട്ട ഗബ്രിയേൽ അലേഗ്ര യൗസേപ്പിതാവിനെകുറിച്ച് പറയുന്നത് ഏറ്റം പ്രധാനമാണ്. " ഇസ്രായേലിന്റെ പുഷ്പമായ വി. യൗസേപ്പിതാവിന് അബ്രഹാത്തിന്റെ വിശ്വാസവും തന്റെ പൂർവികനായ ദാവീദിന്റെ ഭക്തിയും പ്രവാചകൻമാരുടെ ജ്ഞാനവും ജോബിനെക്കാളും തോബിത്തിനെക്കാളും വീരോചിതമായ ക്ഷമയും ഏലിയയെകാൾ മഹനീയമായ …
മഹാവിശ്വസ്തനായ വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രഖ്യാപനം ലളിത സുന്ദരമാണ്. "വിശുദ്ധ യൗസേപ്പിതാവിന്റെ വിശ്വാസത്തിന്റെ ആഴവും ലാളിത്യവും സഭ പുകഴ്ത്തുന്നു". ധന്യൻ ഫുൾട്ടൻ ജെ. ഷീൻ വിവാഹത്തിലെ മൂന്നു മോതിരങ്ങളെ പറ്റി പരാമർശിക്കുന്നുണ്ട്. മനസ്സമ്മത…
അത്യന്തം അനുസരണയുള്ള വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! യൗസേപ്പിതാവിന്റെ അനുസരണം എത്ര പൂർണ്ണമാണെന്ന് അറിയണമെങ്കിൽ മാലാഖയുടെ സ്വരം ശ്രവിച്ച അദ്ദേഹം എങ്ങനെയാണ് രാത്രി ഉണർന്നെഴുന്നേറ്റതെന്നും വിശപ്പ്, പട്ടിണി, ശൈത്യം തുടങ്ങിയവയെക്കുറിച്ചൊന്നും അധികം ശ്രദ്ധിക്കാതെ, ദൈവത്തിന്റെ അടുത്ത കൽപ്പനയ്ക്ക് കാതോർത്തുകൊണ്ട്, ഈജിപ്തിൽ,ഏറെ ക്ലേശകരമായ…
മഹാധീരനായ വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! സ്വീഡനിലെ വിശുദ്ധ ബിജിത്ത് പറയുന്നു :" ലോകത്തോടും ശരീരത്തോടും പരിപൂർണ്ണമായും മരിച്ച വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗീയ കാര്യങ്ങളല്ലാതെ മറ്റൊന്നുംതന്നെ ആഗ്രഹിച്ചില്ല". സ്വർഗ്ഗീയ കാര്യങ്ങളിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന വി. യൗസേപ്പിതാവ് ഈശോയെയും മാതാവിനെയുംപ്രതി സ്വമനസ്സാ…
Sign in to your account