ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
നിസ്തുലനായ ഈ വേദപാരംഗതന്റെ വാഗ്മിത്വത്തെ പരിഗണിച്ചു സ്വര്ണജിഹ്വ എന്ന അർത്ഥമുള്ള ക്രിസോസ്റ്റം എന്ന അപരനാമം അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ ദൈവഭക്തിയും ധീരതയും വാഗ്‌വിലാസത്തെക്കാൾ കൂടുതൽ ശേഷ്ട്ടമാണ്. സിറിയയിലെ സൈന്യാധിപനായ സ്‌കൂന്തൂസിന്റെ ഏകപുത്രനാണ് ജോൺ. 'അമ്മ അന്തൂസക്കു 20 വയസുള്ളപ്പോൾ സെക്കൂന്തൂസ് മരിച്ചെങ്കിലും…
ബാലനായ ഗൈക്കു രണ്ടു മിത്രങ്ങളാണുണ്ടായിരുന്നത്. ദേവാലയവും ദരിദ്രജനവും. പ്രാർത്ഥനാസക്തി വർധിച്ചപ്പോൾ അവൻ ബ്രെസ്സൽസ്സിലുള്ള സ്വഭവനം ഉപേക്ഷിച്ചു ലെർക്കനിൽ ദൈവമാതാവിന്റെ തീര്ഥത്തിങ്കൽ പോയി പ്രാർത്ഥനയിൽ ജീവിക്കാൻ തുടങ്ങി. പുരോഹിതന്മാർ അവനോടു അവിടെ താമസിച്ചു ദേവാലയ ശുശ്രൂക്ഷകൾ നടത്താൻ അഭ്യർത്ഥിച്ചു. പള്ളിയുടെ തറയും തട്ടുപലകയും…
ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യൻ രാജാവായ ഇതേൽബെർട്ടിന്റെ മകൻ ഈദ്‌ബാദിന്റെ മകളാണ് ഇൻസുവിദ. ബാല്യം മുതൽക്കേ രാജ്ഞിയുടെ ആനന്ദം പ്രാർത്ഥനയും ദൈവസ്നേഹവുമായിരുന്നു. തന്നിമിത്തം രാജ്ഞി ലോകത്തിന്റെ വ്യർഥകളെയും ആനന്ദങ്ങളെയും നിന്ദിച്ചുപോന്നിരുന്നു. വൈവാഹിക ജീവിതം തന്റെ പ്രാർത്ഥന ജീവിതത്തിനു തടസ്സമാകുമെന്നു കരുതി എല്ലാ വിവാഹാലോചനകളും…
പീറ്റർ ക്ലാവർ സ്പെയിനിൽ ബാർസിലോണ സർവകലാശാലയിൽ പഠിച്ച ശേഷം ഇരുപത്തിഒന്നാമത്തെ വയസ്സിൽ 1602 ആഗസ്റ്റിൽ ഈശോസഭയിൽ ചേർന്നു. നോവിഷയറ്റ താരഗോണിൽ നടത്തി. മജോർക്കയിൽ പഠനം പൂർത്തിയാക്കി 1610 ൽ അദ്ദേഹം അമേരിക്കയിലേക്ക് പോയി സന്തഫെയിൽവച്ചു മുപ്പതിനാലാമത്തെ വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു. അന്നുമുതൽ…
തിരുസഭ ഇന്ന് അനുസ്മരിക്കുന്ന ഈ രണ്ടു വിശുദ്ധർ റോമാ നഗരത്തെ തങ്ങളുടെ രക്തംകൊണ്ട് നനച്ചിട്ടുള്ള പ്രശസ്ത രക്തസാക്ഷികളുടെ ഗണത്തിലുൾപ്പെടുന്നു. ക്രിസ്തുവിന്റെ കൊച്ചു അജഗണത്തെ തകർക്കുകയായിരുന്നു ചക്രവർത്തിമാരുടെ ലക്‌ഷ്യം. അങ്ങനെ ചെയുമ്പോൾ ദേവന്മാർ സംപ്രീതരാകുമെന്നായിരുന്നു ചക്രവർത്തിമാരെ വിജാതീയ പുരോഹിതർ ധരിപ്പിച്ചിരുന്നത്. യമസൂസപാപ്പ എഴുതിയിട്ടുള്ള…
ഈജിപ്തിലെ മരുഭൂമിയിൽ മഹാനായ വി. അന്റോണിയോടുകൂടെ കുറേകാലം ചിലവഴിച്ച പ്ഫനൂഷ്യസ് അപ്പർ തെബായീസിലെ മെത്രാനായിരുന്നു. മാക്സിമൈൻഡയുടെ കാലത്തു മറ്റു പലരോടൊപ്പം ഇദ്ദേഹത്തിന്റെയും വലതു കണ്ണ് തുരന്നുകളഞ്ഞു. പിന്നീട് അദ്ദേഹത്തെ ഖനികളിൽ ജോലിചെയ്യാൻ അയയ്ക്കുകയാണുണ്ടായത്. കുറേക്കഴിഞ്ഞു അദ്ദേഹത്തിന് സ്വന്തം രൂപതയിലേക്കു മടങ്ങിപ്പോകാൻ സ്വാതന്ത്ര്യം…
ഒരു ഞാറാഴ്ച ദിവസം ജെസ്സി വീടിനടുത്തുള്ള പുഴയിൽ തുണി കഴുകുമ്പോൾ വെള്ളത്തിലൂടെ നീന്തിക്കളിക്കുന്ന ചെറു മത്സ്യങ്ങളെ നോക്കി ആൽബി പുഴയോരത്തു നിൽക്കുകയായിരുന്നു. പെട്ടന്നാണ് അവൻ കണ്ടത് - ജെസ്സി നിൽക്കുന്നിടത്തേയ്ക്കു വെള്ളത്തിലൂടെ ഒരു പാമ്പു വരുന്നു. 'അമ്മേ ദേ ഒരു പാമ്പ്'…
ദാവീദ് രാജാവിന്റെ കുടുംബത്തിൽ ജോവാകീമിന്റെയും അന്നയുടെയും മകളായി കന്യകാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയമാണെങ്കിൽ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്. പ്രവാചകന്മാരായ കുക്കുടങ്ങൾ ഈ നക്ഷത്രത്തിന്റെ ഉദയം പാടി അറിയിച്ചിട്ടുള്ളതാണ്. ക്രിസ്മസ് ആനന്ദത്തിന്റെ തിരുനാളാണെങ്കിൽ മേരിമസ് സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും തിരുനാളായി…
1455 ൽ ദിവംഗതനായ വെനീസ് പാട്രിയാർക് ലോറൻസ് ജസ്റ്റീനിയൻ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവ് നേരത്തെ മരിച്ചു പോയതിനാൽ കുട്ടി അമ്മയുടെ സംരക്ഷണത്തിൽ വിനയശാലിയായി വളർന്നുവന്നു. 'അമ്മ ശാസിക്കുമ്പോൾ ലോറൻസ് പറഞ്ഞിരുന്നത് തനിക്കു വിജ്ഞനും വിശുദ്ധനുമാകണമെന്നാണ്. പത്തൊമ്പതാമത്തെ വയസ്സിൽ അവൻ ചർച്ചക്കാരനായ…
ഇറ്റലിയിൽ സ്പോലെറ്റോക്കു സമീപമുള്ള വി. മാർക്കിന്റെ ആശ്രമത്തിലെ അബ്ബാട്ടായിരുന്നു എലൈവ്തെറിയോസ്. ലളിത ജീവിതവും അനുതാപ ചൈതന്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുണങ്ങൾ. ദൈവം അദ്ദേഹത്തിന് അത്ഭുത പ്രവർത്തന വരം കൊടുത്തിരുന്നു. ഒരു കുട്ടി ആശ്രമത്തിൽ താമസിക്കാൻ തുടങ്ങിയപ്പോൾ പിശാച്ചു ബാധിതനായ ആ ബാലൻ…
വിട്ടേർബോയിലെ ദരിദ്രരും ഭക്തരുമായ മാതാപിതാക്കന്മാരിൽനിന്നു ജനിച്ച റോസ് ബാല്യത്തിലെ അനുപമമായ വിശുദ്ധിയുടെ ഉടമയായിരുന്നു. 7 വയസുമുതൽ റോസ് പ്രായശ്ചിത്തങ്ങൾ അനുഷ്ഠിച്ചുതുടങ്ങി.പത്താമത്തെ വയസിൽ വി. ഫ്രാൻസിസിന്റെ മൂന്നാം സഭയിൽ ചേർന്ന് വിട്ടേർബോയിൽ പരസ്യ പ്രായശ്ചിത്തം പ്രസംഗിക്കാൻ തുടങ്ങി. ജനങ്ങളോട് മാർപാപ്പയുടെ പക്ഷത്തു നിൽക്കാനും…
പ്രസിദ്ധനായ ഷാർലമെയ്ൻ ചക്രവർത്തിയുടെ അനന്തരഗാമികളിലൊരാളുടെ ഒരു മകളാണ് റൊസാലിയ. അവൾ സിസിലിയയിൽ പാറ്റെർമോ എന്ന സ്ഥലത്തു ജനിച്ചു. യൗവനത്തിൽ ലൗകിക വ്യാമോഹങ്ങളും ആർഭാടങ്ങളും പരിത്യജിച്ചു പലെർമോയിൽത്തന്നെ മൂന്ന് നാഴിക ദൂരെ പെല്ലെഗ്രിണോ മൗണ്ടിൽ ഒരു ഗുഹയിൽ അവൾ താമസമുറപ്പിച്ചു. ഭയങ്കര പ്രായശ്ചിത്ത…
റോമാ നഗരത്തിൽ ഏകാന്തമായ ഒരു മുറിയിൽ ഒരു മനുഷ്യൻ പട്ടിണികൊണ്ടു മരിച്ചു. ഈ വാർത്ത മാർപാപ്പ കേട്ടപ്പോൾ അത് തന്റെ കുറ്റത്താലാണെന്നു കരുതി ഏതാനും ദിവസം അതിനു ശിക്ഷയായി വി. കുർബാന സമർപ്പിക്കുകയില്ലെന്നു നിശ്ചയിച്ച ആളാണ് 590 മുതൽ 604 വരെ…
ഇംഗ്ലണ്ടിലും ഫ്രാൻസിലും വളരെയേറെ പ്രശസ്തി നേടിയിട്ടുള്ള ആബട്ട് ഗൈലസ് ജനിച്ചത് ഏതെൻസിലെ ഒരു കുലീന കുടുംബത്തിലാണ്. അദ്ദേഹത്തിന്റെ പാണ്ഡ്യാത്യവും പരിശുദ്ധിയും പ്രശംസാവിഷയമാകുന്നത് കണ്ടപ്പോൾ അദ്ദേഹം സ്വദേശത്തു നിന്ന് ഫ്രാൻസിലേക്ക് പോയി. ആദ്യം അദ്ദേഹം റോൺ നദീതീരത്തുള്ള മരുഭൂമിയിൽ ഒരു പർണ്ണശാല നിർമിച്ചു…
പ്രസിദ്ധനായ കന്യൂട്ടു രാജാവിന്റെ ചാപ്ലിനായിരുന്നു ഫാദർ വില്യം. ഒരിക്കൽ അദ്ദേഹം രാജാവിന്റെ കൂടെ ഡെന്മാർക്കിൽ പോയപ്പോൾ അവിടുത്തെ ജനങ്ങളുടെ അന്ധവിശ്വാസവും വിഗ്രഹാരാധനയും കണ്ടു വികാരതരളിതനായി. തന്നിമിത്തം അവിടെ താമസിച്ചു ക്രിസ്തുവിനെ അവിടെ പ്രസംഗിക്കാൻ നിശ്ചയിച്ചു. രാജാവ് അദ്ദേഹത്തെ മെത്രാനാക്കാൻ ശുപാർശ ചെയുകയും…
Sign in to your account