കുഞ്ഞേ, എന്റെ വിമലഹൃദയത്തിൽ നീ വിശ്രമിക്കുക. ഇപ്പോൾ മുതൽ ഇവിടെയാണ് നീ ആയിരിക്കേണ്ടത്. അതായത് എന്നിൽത്തന്നെ. നിത്യത നിന്നെ മാടിവിളിക്കുന്നുണ്ട്. എന്റെ സ്നേഹം, അതൊന്നുമാത്രമാണ് നിന്നെ എന്റെ വിമലഹൃദയത്തിലേക്ക് അടുപ്പിക്കുന്നത്.
നിന്റെ ഉദേശങ്ങളെ വിശുദ്ധീകരിക്കുക. അങ്ങനെ നീ എന്റെ മകന്റെ മുൻപിൽ സുഗന്ധധൂപമാകട്ടെ. ഒന്നും നിനക്ക് മാത്രമായി മാറ്റി വയ്ക്കരുത്. എന്നെപോലെയാവാൻ പരിശ്രമിക്കുക.
നിന്റെ ചിന്തകളെ എപ്പോഴും ലോകത്തിൽ നിന്ന് മാറ്റി, ഉന്നതങ്ങളിലേക് ഉയർത്തുക. എപ്പോഴും സ്വർഗത്തെ പറ്റി ചിന്തിക്കുക. മറ്റുള്ളവയൊക്കെ അരക്ഷിതത്വമാണ്. അവ നിന്നെ ശൂന്യതയിലേക്ക് തള്ളിവിടുന്നു. ഓർക്കുക, “ഞാൻ എപ്പോഴും നിന്റെ ഹൃദയത്തിൽ ഉണ്ട്. അല്ലെങ്കിൽ, അതിനെക്കാൾ കൂടുതലായി നീ എപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ട് – ഈ ചിന്തയിൽ ആശ്വാസം കണ്ടെത്തുക.”