എല്ലാറ്റിലും എല്ലായിപ്പോഴും സമാധാനം കാംഷിക്കുക

0 23

കുഞ്ഞേ, പണം, അധികാരം, സ്വാർത്ഥസുഖം എന്നിവയാൽ അന്ധകാരപ്പെട്ടവരുടെ വഴിയെക്കുറിച്ചു ചിന്തിക്കാനാണ് ഇന്ന് ഞാൻ നിന്നെ ക്ഷണിക്കുക. ഇവയാണ് അവരെ നാശത്തിലേക്കു നയിക്കുക.

ഒരു പക്ഷിയെപ്പോലെ പരിപൂർണമായി സ്വന്തന്ത്രമാവുക. മാനുഷികമായ ആഗ്രഹങ്ങളിലേക്കു ആകര്ഷിക്കപെടാതെ ആത്മീയവും നിത്യവുമായ കാര്യങ്ങളിലേക്ക് തിരിയുക. ദാരിദ്ര്യവും പീഡനങ്ങളും ഉറ്റ ചെങ്ങാതികളായിരുന്ന എന്റെ തിരുസുതന്റെ മാതൃകയിൽ പരിശുദ്ധിയുടെ മാർഗം അന്വേഷിക്കുകയും ആരാലും അറിയപ്പെടാതെ വളരാൻ ആഗ്രഹിക്കുകയും ചെയുക.

എന്റെ കുഞ്ഞേ, മനുഷ്യന്റെ ദൂഷണം പറച്ചിലിനെ ചെറുക്കുക. കലഹങ്ങളിലും വാദപ്രതിവാദങ്ങളും പോരാടി നിൽക്കുകയല്ല എന്റെ മക്കളെന്ന നിലയിൽ നിന്റെ വിളി. യുദ്ധത്തിൽ വിജയിക്കാൻ നീ പ്രാർത്ഥനയിൽ ആരംഭിക്കുക. അവസാനിപ്പിക്കുന്നത് ക്ഷമയിലും. എല്ലാറ്റിലും എല്ലായിപ്പോഴും സമാധാനം കാംഷിക്കുക. 
ആത്മാക്കളുടെ രക്ഷയ്ക്കായി സാത്താനെതിരായ യുദ്ധത്തിൽ ഫലപ്രാപ്തി കൈവരുന്നത് ഞാൻ മൂലമാണ്, ഞാൻ ആഗ്രഹിക്കുന്ന വിധത്തിലാണ്. വേറെ ഏതെങ്കിലും വഴിയേ കുറിച്ചു ചിന്തിക്കുന്നത് തെറ്റാണ്.