ഞാൻ നിന്നെ സ്നേഹിക്കുന്നു

0 68

കുഞ്ഞേ നീ നിസാരയാണെന്ന കാര്യം ഞാൻ മറന്നിട്ടില്ല. നാം ഒരുമിച്ചായിരിക്കുന്ന ഈ സമയം അതിമനോഹരമാണ്. നമ്മുടെ ദൗർബല്യങ്ങളെ മറന്ന ദൈവകരുണയെപ്പറ്റി ചിന്തിക്കാം. നീ ഒട്ടും വിഷമിക്കേണ്ട. നീ ഇനിയും വളരെയധികം പഠിക്കാനുണ്ട്.

നിന്നെ ഞാൻ ഒരു കുഞ്ഞു മാലാഖയാക്കുകയാണ്. നിന്റെ പാപങ്ങൾക്കും നിന്റെ ആത്മാവിലുള്ള അതിന്റെ സാന്ദ്രതയ്‌ക്കും അതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു. അതിനാൽ എന്റെ കുഞ്ഞേ എന്റെ അടുക്കൽ വരൻ നീ ഭയപെടുകയേ വേണ്ട.
കുഞ്ഞേ അന്ധരാകാരാവൃത്തമായ ഈ ലോകത്തിലൂടെ സ്വർഗീയപ്രകാശത്തിലേക്കു മനുഷ്യമക്കളെ നയിക്കുന്ന അമ്മയായിരിക്കാൻ എന്നെ അനുവദിക്കുക.

വിശുദ്ധലിഖിതങ്ങളുടെ വഴി പിന്തുടരാൻ പാപത്തിൽനിന്നു പിന്തിരിയാൻ, ഹൃദയപൂർവം, ഞാൻ അവരെ ക്ഷണിക്കുകയാണ്. എന്റെ കൂടെ വരിക. നിന്റെ ഹൃദയത്തോട് ഞാൻ സംസാരിക്കുമ്പോൾ, എന്നെ അനുധാവനം ചെയ്യുമെന്ന് ഇന്നുതന്നെ തീരുമാനിക്കുക. എല്ലാ ദിവസവും എന്നെയും എന്റെ തിരുസുതനെയും കാണാൻ വരിക. നീ എന്റെ സന്ദേശം ശ്രവിക്കണമെന്നു അവൻ അതിയായി ആഗ്രഹിക്കുന്നു.