എന്റെ കുഞ്ഞേ, മാതൃസഹജമായ എന്റെ കരുതൽ ഒരു വശത്തു. മറുവശത്തു നിന്റെ കുഞ്ഞു കുഞ്ഞു ആകുലതകളും. ഇവ തമ്മിൽ തുലനം ചെയ്താൽ ഏതാണ് വലുതെന്നു നിനക്ക് അനായാസം മനസ്സിലാക്കാവുന്നതേയുള്ളൂ. നിന്റെ കൊച്ചു കൊച്ചു സഹനങ്ങളിലൂടെ നിന്റെ ജീവിതം ഞാൻ പുതുക്കി പണിയുകയാണ്. എന്റെ മൃദു സ്പർശം നിനക്ക് അനുഭവപ്പെടണം. അത് സുസ്ഥിരമാണ് മകളെ.
നിന്റെ ഹൃദയത്തിനുള്ളിൽ സഞ്ചരിക്കുക. അപ്പോൾ നീ എന്നോട് ചേർന്നായിരിക്കും. ഈ അറിവ് നിനക്ക് സമാശ്വാസം തരും. നിന്റെ ആത്മാർത്ഥത തികച്ചും അഭിനന്ദാർഹമാണ്. അതിനു ഞാൻ നന്ദിപറയുന്നു.
എപ്പോഴും ഉയരങ്ങളിലേക്ക് കയറാൻ ശ്രമിക്കുക. പക്ഷെ സാവധാനം മതി. എന്റെ സഹായം തേടുക. അപ്പോൾ, ദൈവം നിനക്ക് നൽകുന്ന ദാനം നീ തിരിച്ചറിയും. എന്റെ സ്നേഹം നനവുള്ളതാക്കാൻ നിന്റെ ഹൃദയം എനിക്ക് ഏല്പിച്ചുതരണം.
നിനക്ക് നൽകാനുള്ള എന്റെ പ്രചോദനം ഇതാണ്. നിന്റെ ഹൃദയത്തിന്റെ കേന്ദ്രസ്ഥാനവും ആത്മാവിന്റെ ഉള്ളറകൾ പോലും എനിക്ക് വിട്ടുതരിക. എന്റെ കുഞ്ഞേ, പ്രാർത്ഥിക്കുക. അപ്പോൾ ഞാൻ സസന്തോഷം ഉത്തരം നൽകും. പക്ഷെ, നിന്റെ ജീവിതത്തെക്കുറിച്ചുള്ള എന്റെ പദ്ധതിക്കു യോജിച്ചതാണെങ്കിൽ മാത്രം.