അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു

Fr Joseph Vattakalam
1 Min Read

സഭയുടെ മുഴുവൻ ജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നതാണ് മതബോധനം. അവളുടെ ആന്തരിക വളർച്ചയും   ദൈവികപദ്ധതിയോടുള്ള സഹകരണവുമൊക്കെ അടിസ്ഥാനപരമായി, മതബോധനത്തെ ആശ്രയിച്ചാണിരിക്കുന്നത്.

സഭാതനായരുടെ വിശുദ്ധീകരണത്തിനു അവരെ സഹായിക്കുന്നതിന് പുറമെ ക്രിസ്തു ലോകരക്ഷകനും ഏക രക്ഷകനുമാണെന്ന സത്യം അറിയാത്തവരെ അവ പഠിപ്പിക്കുക എന്നതും മത ബോധനം ലക്‌ഷ്യം വയ്ക്കുന്നുണ്ട്. ഒരു ക്രിസ്തുശിഷ്യൻ മതബോധനത്തിൽ ആഴപ്പെടുകയും മറ്റുള്ളവരെ ക്രിസ്‌തുശിഷ്യരാക്കാൻ ഉത്സാഹിക്കുകയും വേണം. അപ്പോൾ, സുവിശേഷ പ്രഘോഷണം മതബോധനത്തിന്റെ ഒരു അവശ്യ ഘടകമാണെന്ന് നമുക്ക് മനസിലാകും. ഒപ്പം, വിശ്വാസത്തിനാധാരമായ കാര്യങ്ങളുടെ പരിശോധന, ക്രിസ്ത്വാനുഭവം, വിശുദ്ധ കൂദാശയുടെ ആഘോഷം, അനുഭവം, ക്രിസ്തീയ സാക്ഷ്യം (വളരെ വളരെ പ്രധാനം) എല്ലാം മതബോധനം ലക്‌ഷ്യം വയ്ക്കുന്നുണ്ട്.

സഭയുടെ ആന്തരിക വളർച്ച, ആധ്യാത്മിക പുരോഗതി, ദൈവികപദ്ധതികളോടുള്ള സഹകരണം തുടങ്ങിയവയെല്ലാം മതബോധനത്തെ ആശ്രയിച്ചു നില്കുന്നു. ചുരുക്കത്തിൽ, സഭയുടെ മുഴുവൻ ജീവിതവുമായി ഗാഢഗാഢം ബന്ധപ്പെട്ടിരിക്കുന്നതാണ് മതബോധനം.

നാലു അടിസ്ഥാന സംഭവങ്ങളിൽന്മേലാണ് മതബോധനം പണിതുയർത്തിയിരിക്കുക. വിശ്വാസ പ്രഖ്യാപനം (മാമ്മോദീസയിലെ), വിശ്വാസത്തിന്റെ കൂദാശകൾ, വിശ്വാസത്തിന്റെ ജീവിതം (പത്തു കല്പനകൾ, ഇതര ധാർമിക മൂല്യങ്ങൾ), വിശ്വാസിയുടെ പ്രാർത്ഥന ജീവിതം ഇവയാണ് പ്രസ്തുത നാലു സ്തംഭങ്ങൾ. തുടർന്ന്, ഇവ നാലും നാം പഠനവിധേയമാക്കും.

Share This Article
error: Content is protected !!