പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും

Fr Joseph Vattakalam
1 Min Read

അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്കു വെളിപ്പെടുത്തിയത്

മതങ്ങളെപറ്റി സ്വർലോകരാഞ്ജി നൽകിയ ഉപദേശം ദൈവാലയത്തിൽ അവിടുത്തെ ആദ്യകാലങ്ങൾ

സർവ്വാധികാരി ആയ രാജ്ഞി  വളരെ സ്നേഹത്തോടെ എല്ലാവരോടും പെരുമാറുകയും  സുഹൃത്തുക്കളെ പോലും തന്റെ മേൽ അധികാരം ഉള്ളവരായി കണക്കാക്കുകയും ചെയ്തിരുന്നു. ചെറുതും ഹീനമായി  കണക്കാക്കപ്പെടുകയും ചെയ്തിരുന്ന ജോലികളും വളരെ സന്നദ്ധത യോടെ ഏറ്റെടുത്ത് ചെയ്യുമായിരുന്നു. ഇപ്രകാരംഅവൾ  അവരുടെ എല്ലാം ഹൃദയം കവർന്നു എന്ന് പറയാം.

 ഇതാണ് അത്യന്തം ആശ്ചര്യകരം.  സ്വർഗ്ഗങ്ങളുടെ രാജ്ഞി  സ്ത്രീകളിൽ  വളരെ താഴേക്കിടയിലുള്ളവരെ വളരെയധികം ശ്രദ്ധയോടെ ആദരിക്കുന്നു! അനുസരിക്കുന്നു! മേലധികാരികളെ പോലും അനുസരിക്കാൻ വൈഷമ്യം പ്രകടിപ്പിക്കുന്ന സാധാരണ മർത്യരായ  നാം ഈ ദിവ്യ ശിശുവിനെ കണ്ടു പഠിക്കേണ്ടതാണെന്നത്  സന്ദേഹം ഇല്ലാത്ത വസ്തുതയാണ്.

പ്രത്യേകിച്ച് സമർപ്പിത ജീവിതത്തിൽ സർവ്വേശ്വരന് സ്വയം സമർപ്പിച്ചവർ. സ്വന്തം താൽപര്യങ്ങളെ മാറ്റിവെച്ചുകൊണ്ട് മേൽപ്പട്ടക്കാരെ  അനുസരിക്കാൻ പിഴവ് കാണിച്ച സന്ദർഭങ്ങളെ ഓർത്തു ഖേദിക്കുക തന്നെ വേണം. ത്രിലോക രാജ്ഞി യുടെ എളിമയും എതിരഭിപ്രായമില്ലാത്ത അനുസരണവും നമ്മെ ഓർമിപ്പിക്കുന്നത്, ചക്രവർത്തിനിയായ മറിയം തന്റെ മേലധികാരികളിൽ  ദൈവത്തെ ദർശിച്ചു; അവരുടെ ഉപദേശങ്ങൾ അനുസരിച്ച് അവർ സർവ്വശക്തനായ സൃഷ്ടാവിന്റെ ആജ്ഞകൾ അനുവർത്തിച്ചു. നാമും  ഇപ്രകാരം തന്നെ തന്നെ തരം  താഴ്ത്തുമ്പോൾ ദൈവതിരുമുമ്പിൽ വളരെയധികം ഉന്നതരക്കപ്പെടുന്നു.  സൗന്ദര്യം പ്രഭാ കോമളത്തം, മ ര്യാദ എന്നീ വിശേഷ ഗുണങ്ങൾ പരിശുദ്ധ രാജ്ഞിയിൽ താരതമ്യം ചെയ്യാൻ സാധ്യമല്ലാത്ത രീതിയിൽ വിളങ്ങി പ്രശോഭിച്ചിരുന്നു.

Share This Article
error: Content is protected !!