പിതാവായ ദൈവത്തിന്റെ വിഗ്രഹം ഉണ്ടാക്കരുത്

Fr Joseph Vattakalam
1 Min Read

വിഗ്രഹാരാധനയ്‌ക്കെതിരെ വധശിക്ഷയാണ് മോശ വിധിച്ചിരിക്കുക. വിഗ്രഹങ്ങളെ ആരാധിക്കുകയോ, ആരാധിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവനെ “കൊല്ലുക തന്നെ വേണം” (നിയ. 13:9, cfr അ. 13). ‘എന്തുകൊണ്ടെന്നാൽ നിങ്ങൾ പൂര്ണഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്നറിയാൻ നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങളുടെ ദൈവമായ കർത്താവിനെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിൻ. നിങ്ങൾ അവിടുത്തെ കല്പനകൾ പാലിക്കുകയും വാക്ക് കേൾക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേർന്ന് നിൽക്കുകയും ചെയ്യണം. അവൻ (വിഗ്രഹാരാധനയിലേക്കു നയിക്കുന്നവനും നയിക്കാൻ ശ്രമിക്കുന്നവനും) പ്രവാചകനോ, സ്വപ്ന വിശകലനക്കാരനോ ആരായാലും വധിക്കപ്പെടണം. എന്തെന്നാൽ നിങ്ങളെ ഈജിപ്തിന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായി കർത്താവിനെ (ഏക സത്യ ദൈവത്തെ) എതിർക്കാനും അവിടുന്ന് കല്പിച്ചിട്ടുള്ള മാർഗത്തിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവൻ (കള്ളപ്രവാചകൻ) ശ്രമിച്ചത്. ആ തിന്മ നിങ്ങളുടെ ഇടയിൽ നിന്ന് നീക്കിക്കളയണം. സ്വന്തക്കാർ പോലും വിഗ്രഹാരാധനയ്ക്കു നിങ്ങളെ പ്രേരിപ്പിച്ചെന്നു വരം. ആരുതന്നെ ആയാലും   അവനു വധശിക്ഷ നൽകണം. ഇസ്രായേൽ ജനം മുഴുവൻ ഇത് കേട്ട് ഭയപ്പെടുകയും മേലിൽ ഇതുപോലുള്ള ദുഷ്പ്രവർത്തികൾക്കു ആരും മുതിരുകയില്ല.’

ഇവിടെ നിയമവാർത്തനത്തിലെ രണ്ടു വാക്യങ്ങൾ അൽപ്പം വിശകലനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. കാരണം ഈ വാക്യങ്ങളുടെ വെളിച്ചത്തിൽ, കത്തോലിക്കർ വിഗ്രഹാരാധനക്കാർ ആണെന്ന് ആക്ഷേപിക്കുന്നവരുണ്ട്. ഇവയാണീ വാക്കുകൾ: “നിനക്കായി ഒരു വിഗ്രഹം ഉണ്ടാക്കരുത്. മുകളിൽ ആകാശത്തോ, താഴെ ഭൂമിയിലോ, ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ, സേവിക്കുകയോ അരുത്.” ഈ വചനങ്ങൾക്ക് തൊട്ടുമുൻപുള്ള വചനവും 5:9 ഇന്റെ അവസാന ഭാഗവും ഈ വചനങ്ങളുടെ വിശദീകരമാണ്.

5:7 വ്യക്തമായി പറയുന്നു: “നിന്റെ ദൈവമായ കർത്താവു ഞാനാണ്. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.” 5:9 പറയുന്നു. നീ അവയെ കുമ്പിട്ടു ആരാധിക്കുകയോ സേവിക്കുകയോ അരുത്. നിയ. 5:8,9 വ്യക്തമാക്കുന്നത് പിതാവായ ദൈവത്തിന്റെ വിഗ്രഹം ഉണ്ടാക്കരുത്  എന്നാണ്. ലോകത്തൊരാളും ഇന്നുവരെ പിതാവായ ദൈവത്തിന്റെ വിഗ്രഹം ഉണ്ടാക്കിയിട്ടില്ല.

Share This Article
error: Content is protected !!