നിത്യ രക്ഷയ്ക്ക് അത്യന്താപേക്ഷിതമായ പുണ്യമാണ് നീതി. നീതി പ്രവർത്തിക്കുന്നവർക്ക് ആണ് ഈശോ നിത്യ സ്വർഗ്ഗം വാഗ്ദാനം ചെയ്യുക. തിരുക്കുടുംബത്തിന്റെ നാഥനായിരുന്ന വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് തിരുവചനത്തിൽ വ്യക്തമായും പ്രകടമായും ഒരേ ഒരു വാക്യം മാത്രമേ ഉള്ളൂ. “അവൻ നീതിമാൻ ആയിരുന്നു”( മത്തായി 1 :19)
‘നീതിമാൻ’ എന്ന പദത്തിന് വളരെയേറെ അർത്ഥ വ്യാപ്തിയുണ്ട്. സർവ്വഗുണ സമ്പന്നൻ എന്ന പദം പകരം നിൽക്കാൻ പോന്നതാണ്. കുടുംബനാഥൻ മാത്രമല്ല, കുടുംബാംഗങ്ങളെല്ലാവരും യഥാർത്ഥ നീതിയുടെ ഉടമകൾ ആവണം. തിരുകുടുംബം അങ്ങനെയായിരുന്നു.നീതിമാൻ ആയിരിക്കേണ്ടതിന്റെ അവശ്യാവശ്യകത വ്യക്തമാക്കാൻ മത്തായി 25: 31 – 46 ഏറ്റവും സഹായകമായിരിക്കും.
മനുഷ്യപുത്രന് എല്ലാ ദൂതന്മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന് തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും.
മത്തായി 25 : 31
അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന് ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ
മത്തായി 25 : 32
അവന് അവരെ തമ്മില്‍ വേര്‍തിരിക്കും. അവന് ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
മത്തായി 25 : 33
അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.
മത്തായി 25 : 34
എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.
മത്തായി 25 : 35
ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ യടുത്തു വന്നു.
മത്തായി 25 : 36
അപ്പോള്‍ നീതിമാന്മാര് ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്കിയതും എപ്പോള്‍?
മത്തായി 25 : 37
നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍?
മത്തായി 25 : 38
നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോകാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍?
മത്തായി 25 : 39
രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത്.
മത്തായി 25 : 40
അനന്തരം അവന് തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍.
മത്തായി 25 : 41
എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല.
മത്തായി 25 : 42
ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല.
മത്തായി 25 : 43
അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോരോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍?
മത്തായി 25 : 44
അവന് മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്.
മത്തായി 25 : 45
ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്മാര് നിത്യജീവനിലേക്കും പ്രവേശിക്കും.
മത്തായി 25 : 46
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ മാത്രമേ ഈ രംഗം നാം കാണുന്നുള്ളൂ. ക്രൈസ്തവ ധാർമികതയുടെ പ്രേരകശക്തിയായി നിലകൊള്ളുന്നതാണ് ഈ ദർശനം. രണ്ടു പരാമർശങ്ങൾ കൂടി മത്തായി സുവിശേഷത്തിൽ ഉണ്ട്. “മനുഷ്യപുത്രൻ സ്വപിതാവിനെ മഹത്വത്തിൽ തന്റെ ദൂതന്മാരോടൊത്തു വരാനിരിക്കുന്നു. അപ്പോൾ അവൻ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവർത്തിക്കനുസരിച്ച്, പ്രതിഫലം നൽകും” (മത്തായി 16 :27).
രണ്ടാമത്തേത് മത്തായി 19: 28 ആണ്. “മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ എന്നെ അനുഗമിച്ച നിങ്ങൾ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ട് സിംഹാസനങ്ങളിൽ ഇരിക്കും”.
ഈശോ പഠിപ്പിച്ച നീതിയുടെയും ധാർമികതയുടെയും അവിഭാജ്യഘടകമാണ് അനീതിയും അധാർമികതയ്ക്കുമുള്ള ശിക്ഷാവിധി. നിത്യ ശിക്ഷയും അഴിവില്ലാത്ത യാഥാർത്ഥ്യമാണ്. സ്വർഗ്ഗത്തിൽ ഈശോയുടെ ചെറിയവർക്കു വേണ്ടി (വിശക്കുന്നവർ) മാധ്യസ്ത്യം വഹിക്കുന്ന മാലാഖമാർ തന്നെയായിരിക്കും വിധി ദിവസത്തിൽ ദുഷ്ടരെയും ശിഷ്ടരെയും തമ്മിൽ വേർതിരിക്കുന്നത് (14:41;25:31).
ഈശോ കാരുണ്യ പ്രവർത്തികൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്നത് കൊണ്ട് നിത്യ രക്ഷയ്ക്ക് അവ മാത്രം മതിയാകില്ലേ എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് ശുദ്ധ മൗഢ്യം ആയിരിക്കും. വിശ്വാസം പ്രത്യാശ ഇവയിൽ അധിഷ്ഠിതമായ കൂദാശകൾ( വിശിഷ്യാ മാമോദിസ കുമ്പസാരം, കുർബാന, തിരുപ്പട്ടം, വിവാഹം – കല്പനകളുടെ കൃത്യമായ അനുസരണം, ഹൃദയവിശുദ്ധി, ചാരിത്ര വിശുദ്ധി,കുരിശു വഹിച്ചു ഈശോയെ പിഞ്ചെല്ലുക, ശുദ്ധ മനസാക്ഷിയുടെ കടമകളാവുക, തുടങ്ങിയവയും പാലിക്കുകയും നിത്യ രക്ഷയ്ക്ക് എല്ലാം അത്യന്താപേക്ഷിതമാണ്. നല്ലവണ്ണം യുദ്ധം ചെയ്യണം, നല്ലവണ്ണം ഓടി, ഓട്ടം പൂർത്തിയാക്കണം, വിശ്വാസം കാക്കണം – എല്ലാം ഒത്തിണങ്ങുമ്പോൾ , ഒളിമങ്ങാത്ത കിരീടത്തിന് ഞാനും നിങ്ങളും അർഹരാകും (2 തിമോത്തി 4:6-8).