ദൈവപുത്രൻ മനുഷ്യനായി അവതരിച്ചത് രക്ഷയുടെ ബലി ആയതാണ് ലോകത്തിനുള്ള മഹാത്ഭുതം. അങ്ങനെ പൗരോഹിത്യത്തിന് ഇതാ പര്യന്തം ഇല്ലാത്ത ഒരു ആത്മീയ പാത വെട്ടി തുറക്കപ്പെട്ടു. പൗരോഹിത്യവും ബലിയും സമഞ്ജസമായി സമ്മേളിക്കുന്ന ആണ് ഇവിടെ. അതിരുകളില്ലാത്ത പ്രവർത്തി വ്യാപാരികളാണ് ഇതുമൂലം പൗരോഹിത്യത്തിന് കൈവന്നിട്ടുള്ളത്.
കർത്താവ് നമ്മുടെ പാപങ്ങൾക്കുവേണ്ടി തന്നെ തന്നെ നൽകി. ആ പാതയിൽ തുടർന്ന് ഒരു പുരോഹിതനും ദൈവത്തിനു ദൈവജനത്തിനും ബലിയായി സ്വയം സമർപ്പിക്കുന്നു. ” എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു അനുദിനം തന്നെ കുരിശും എടുത്ത് എന്റെ പിന്നാലെ വരട്ടെ”(ലുക്കാ 9:23, മത്തായി 16:23).
നമ്മുടെ അകൃത്യങ്ങൾ കർത്താവ് അവന്റെ മേൽ ചുമത്തി. നമ്മുടെ അക്രമങ്ങൾക്ക് വേണ്ടി അവൻ മുറിവേൽപ്പിക്കപെട്ടു. (ഏശയ്യ 53 :5, 6) ക്രിസ്തുവിന്റെ പുരോഹിതൻ തന്റെ നാഥനെ അനുകരിച്ച് നിശബ്ദതയിൽ തേങ്ങലിൽ കണ്ണീരിൽ പ്രാർത്ഥിച്ചാണ് പഞ്ചേന്ദ്രിയങ്ങളെ നിഗ്രഹിച്ചാണു ബലി വസ്തുവാകുന്നത്. ഗേത്സമെനിയും കാൽവരിയും അവന്റെ ഇഷ്ടദാന വിഷയങ്ങളാണ്. ഒരിക്കലും തന്നെ കൈവിടാതെ അഭൗമമായ സാന്നിധ്യം അവന് ലഭിക്കുന്നു.
പ്രാർത്ഥനയിലെ ധ്യാനത്തിൽ ആത്മശോധനയിൽ കൂദാശകളുടെ സ്വീകരണത്തിൽ കണ്ണീരിൽ സർവ്വസംഗ പരിത്യാഗി ആയി ജീവിക്കുന്നു. ശരീരം കൊണ്ടും ആത്മാവ് കൊണ്ടും അവനെ ഈശോയെ പോലെയാകുന്നു. ഈശോയെ പോലെ പാപികളുടെ പാവങ്ങളുടെ പേരിൽ പുരോഹിതൻ ബലിയാടായി വരും. ഇവിടെയാണ് നാഥനെ പോലെ സ്വർഗ്ഗവും ഭൂമിയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ആയിത്തീരുക(ponpifex)