പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ

Fr Joseph Vattakalam
5 Min Read

സഹോദരരേ, ഞാന്‍ പ്രസംഗി ച്ചസുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാന്‍ അറിയിക്കുന്നു.

എന്തെന്നാല്‍, മനുഷ്യനില്‍ നിന്നല്ല ഞാന്‍ അതു സ്വീകരിച്ചത്‌. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്‌തുവിന്റെ വെളിപാടിലൂടെയാണ്‌ അത്‌ എനിക്കു ലഭിച്ചത്‌.

മുമ്പ്‌ യഹൂദമതത്തില്‍ ആയിരുന്നപ്പോഴത്തെ എന്റെ ജീവിതത്തെപ്പറ്റി നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവത്തിന്റെ സഭയെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഉന്‍മൂലനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്‌തിരുന്നു.

എന്റെ വംശത്തില്‍പ്പെട്ട സമപ്രായക്കാരായ അനേകരെക്കാള്‍ യഹൂദമത കാര്യങ്ങളില്‍ ഞാന്‍ മുന്‍പന്തിയിലായിരുന്നു; എന്റെ പിതാക്കന്‍മാരുടെ പാരമ്പര്യങ്ങളില്‍ അത്യധികം തീക്‌ഷ്‌ണമതിയുമായിരുന്നു.

എന്നാല്‍, ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന്‌ എന്നെ വിളിച്ചു.

അത്‌ അവിടുത്തെ പുത്രനെപ്പറ്റി വിജാതീയരുടെയിടയില്‍ പ്രസംഗിക്കാന്‍ അവനെ എനിക്കു വെളിപ്പെടുത്തിത്തരേണ്ടതിനായിരുന്നു. ഞാന്‍ ഒരു മനുഷ്യന്റെയും ഉപദേശം തേടാന്‍ നിന്നില്ല.

എനിക്കുമുമ്പേഅപ്പസ്‌തോലന്‍മാരായവരെ കാണാന്‍ ഞാന്‍ ജറുസലെമിലേക്കു പോയതുമില്ല. മറിച്ച്‌, ഞാന്‍ അറേബ്യായിലേക്കു പോവുകയും ദമാസ്‌ക്കസിലേക്കു തിരിച്ചുവരുകയും ചെയ്‌തു.

മൂന്നു വര്‍ഷത്തിനുശേഷം കേപ്പായെ കാണാന്‍ ഞാന്‍ ജറുസലെമിലേക്കുപോയി. അവനോടൊത്തു പതിനഞ്ചു ദിവസം താമസിക്കുകയും ചെയ്‌തു.

കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്‌തോലന്‍മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല.

ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന ഇക്കാര്യങ്ങള്‍ വ്യാജമല്ല എന്നതിനു ദൈവം സാക്‌ഷി!

തുടര്‍ന്ന്‌ ഞാന്‍ സിറിയാ, കിലിക്യാ എന്നീ പ്രദേശങ്ങളിലേക്കു പോയി.

യൂദയായിലുള്ള, ക്രിസ്‌തുവിന്റെ സഭകള്‍ അപ്പോഴും എന്നെ നേരിട്ട്‌ അറിഞ്ഞിരുന്നില്ല.

ഒരിക്കല്‍ നമ്മെപീഡിപ്പിച്ചിരുന്നവന്‍ താന്‍ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചവിശ്വാസം ഇപ്പോള്‍ പ്രസംഗിക്കുന്നു എന്നുമാത്രം അവര്‍ കേട്ടിരുന്നു.

എന്നെപ്രതി അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.

ഗലാത്തിയാ 1 : 11-24

പ്രാരംഭ വാക്യങ്ങൾ തന്നെ പൗലോസ്  വ്യക്തമാക്കുന്ന വസ്തുത തന്റെ സ്ലൈഹീക സ്ഥാനത്തിന്റെ അനന്യതയാണ് ; താൻ പ്രസംഗിക്കുന്ന സുവിശേഷം മാനുഷികം അല്ല, ദൈവികമാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈശോമിശിഹായുടെ വെളിപാടിലൂടെ യാണ് അത് അദ്ദേഹത്തിന് ലഭിച്ചത്. അദ്ദേഹത്തിൽ നിന്നാണ് സഭാ സമൂഹം സുവിശേഷം സ്വീകരിച്ചത് തന്നെ. ഈശോയെ മരണത്തിൽ നിന്ന് ഉയർപ്പിച്ച പിതാവായ ദൈവമാണ് ശ്ലീഹായെ അതിന് നിയോഗിച്ചത്. അതായത് തന്റെ സുവിശേഷം ദൈവിക മാണ് മാനസിക മല്ല.

ദൈവീകം എന്നുപറയുമ്പോൾ ഉത്ഥിതനായ മിശിഹായെ അദ്ദേഹം കണ്ടുമുട്ടിയതും അതുവഴി കർത്താവിന്റെ അപ്പോസ്തോലനായതു മാണ് സൂചിപ്പിക്കുക(1:16). ദൈവിക പദ്ധതിയുടെ ഭാഗമാണ് തന്റെ ദൗത്യം. മാനവരാശിയുടെ രക്ഷക്കായുള്ള അനന്ത വിശാലവും അന്ത്യോന്മുഖ വുമായ പദ്ധതിയാണിത്. ഈ സത്യങ്ങളുടെ വെളിച്ചത്തിൽ ശ്ലീഹാ ഊന്നി പറയുന്നു. ” ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽ നിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ ആകട്ടെ. ഞങ്ങൾ നേരത്തെ നിങ്ങളോട് പറഞ്ഞ പ്രകാരം നിങ്ങൾ സ്വീകരിച്ചാൽ സുവിശേഷം അല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോട് പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ ആകട്ടെ “( ഗല 1:8,9).

പൗലോസിനെ അപ്പോസ്തോലിക സ്ഥാനം ദൈവത്തിൽനിന്ന് മാത്രമാണ് ; അതുപോലെ തന്നെ സുവിശേഷവും. മാനുഷിക സിദ്ധികൾക്ക് ഇവിടെ യാതൊരു സ്ഥാനവുമില്ല. ഉത്ഥാ നത്തിലൂടെ സകലരുടെയും കർത്താവും ദൈവവുംമാത്രമാണ് അതിന്റെ ഉറവിടം. തത്വശാസ്ത്രങ്ങളും ഇതര ശാസ്ത്രങ്ങളോ അറിവുകളൊ ഒന്നും ദൈവത്തിന്റെ വെളിപാടുകൾക്ക് പകരം വയ്ക്കാനാവില്ല. ഇത് എല്ലാറ്റിൽ നിന്നും വ്യത്യസ്തമാണ്. ദൈവീക നിയമങ്ങളെക്കുറിച്ചുള്ള തന്നെ അടിസ്ഥാന ബോധ്യം, നിയോഗ നിയോഗത്തെ കുറിച്ചുള്ള വ്യക്തവും കൃത്യവുമായ ധാരണ, ലക്ഷ്യബോധം, ദൈവിക സുവിശേഷത്തിന്റെ മുൻതൂക്കം ഇവയൊക്കെ പൗരോഹിത്യവും അദ്ദേഹം പ്രസംഗിച്ച സുവിശേഷത്തെയും വ്യത്യസ്തമാക്കുന്നു. സ്വന്തം ജീവിതത്തിൽ ദൈവം നൽകിയ നിയോഗം, ദൗത്യത്തിന്റെ വ്യക്തത, അതിന്റെ അന്തരാർത്ഥം തുടങ്ങിയവ തിരിച്ചറിഞ്ഞു എന്നതാണ് പൗലോസിനെ വ്യക്തിത്വത്തിന്റെ സവിശേഷ സവിശേഷത.

ശിഷ്യ പ്രധാനനും ( അപ്പോസ്തോലന്മാരുടെ തലവൻ ) സഭയുടെ നെടുംതൂണുമായ വിശുദ്ധ പത്രോസിന്റെയും തിരുനാൾ ഇന്ന് തന്നെയാണ് തിരുസഭ കൊണ്ടാടുക. അദ്ദേഹത്തെയാണ് ഭരണസാരഥ്യം ഈശോ ഏൽപ്പിച്ചത്.

” എന്റെ കുഞ്ഞാടുകളെ മേയ്ക്കുക” എന്നുപറഞ്ഞാണ് ഈശോ ഈ മഹാ ഉത്തരവാദിത്വം പത്രോസിനെ ഏൽപ്പിക്കുന്നത്.

ഉപോദ്ഫലമായ രണ്ടു പ്രധാന വചനഭാഗങ്ങൾ നമുക്ക് വായിക്കാം.

അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ്‌ കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക.

രണ്ടാം പ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ്‌ കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന്‌ നീ അറിയുന്നുവല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.

അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന്‌ അവന്‍ ചോദിച്ചതുകൊണ്ട്‌ പത്രോസ്‌ ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.

സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അര മുറുക്കുകയും ഇഷ്‌ടമുള്ളിടത്തേക്കു പോവുകയും ചെയ്‌തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും.

ഇത്‌ അവന്‍ പറഞ്ഞത്‌, ഏതു വിധത്തിലുള്ള മരണത്താല്‍ പത്രോസ്‌ ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്‌. അതിനുശേഷം യേശു അവനോട്‌ എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.

യോഹന്നാന്‍ 21 : 15-19.

യേശു കേസറിയാഫിലിപ്പിപ്രദേശത്ത്‌ എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ്‌ ജനങ്ങള്‍ പറയുന്നത്‌?

അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്‍മാരിലൊരുവന്‍ എന്നും പറയുന്നു.

അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌?

ശിമയോന്‍ പത്രോസ്‌ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌.

 യേശു അവനോട്‌ അരുളിച്ചെയ്‌തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്‌തങ്ങളല്ല, സ്വര്‍ഗസ്‌ഥനായ എന്റെ പിതാവാണ്‌ നിനക്ക്‌ ഇതു വെളിപ്പെടുത്തിത്തന്നത്‌.

ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.

സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.

അനന്തരം അവന്‍ , താന്‍ ക്രിസ്‌തുവാണെന്ന്‌ ആരോടും പറയരുതെന്നു ശിഷ്യന്‍മാരോടു കല്‍പിച്ചു.

മത്തായി 16 : 13-20.

ഈ അപ്പോസ്തോല പ്രമുഖർ രണ്ടുപേരും ഈശോയുടെ ധീരരക്തസാക്ഷികൾ ആണ്. അവരുടെ ചുടുനിണം സഭ തരുവിന് ഫലഭൂയിഷ്ഠമായ വളം ആയിരുന്നു. അവർ പാകിയ അടിത്തറ ഇന്നും ബലവത്തായി നിലകൊള്ളുന്നു.

ഇരുവരും നമുക്ക് വലിയ പ്രചോദനമാവട്ടെ.

Share This Article
error: Content is protected !!