ഓരോ നിമിഷവും വിശുദ്ധീകരിച്ചു സമർപ്പിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന അതിശക്തമായ പ്രേരണയാണ് അലസത. വിശുദ്ധരെല്ലാം അലസതയെ അതിജീവിക്കാൻ ചിരപരിശ്രമം നടത്തിയിട്ടുള്ളവരാണ്. പ്രാർത്ഥനയുടെ പ്രേഷിതയായിരുന്ന വി. എവുപ്രാസ്യമ്മ ഇങ്ങനെ പരിശീലിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു, "ക്ഷീണമോ മടിയോ തോന്നി ഭക്താഭ്യാസങ്ങൾക്കു പോകാൻ വിഷമം തോന്നുമ്പോൾ ഞാൻ എന്നോടുതന്നെ പറയുമായിരുന്നു: 'എവുപ്രാസ്യ, ഇത് നിന്റെ അവസാനത്തെ ധ്യാനമായിരിക്കുന്നു. ക്ഷണത്തിൽ എഴുന്നേറ്റു എരിവോടെ (തീക്ഷണതയോടെ) ചെയുക. ഇനിയും അനുഗ്രഹത്തിന്റെയും യോഗ്യതയുടെയും കാലം കിട്ടുമോ എന്നറിഞ്ഞുകൂടാ. എന്തിനു ഈ ലോകത്തെ പരിത്യജിച്ചു നീ ഇവിടെ വന്നു? പുണ്യം തേടാനോ അതോ സുഖം അന്വേഷിച്ചോ?' ഇങ്ങനെ ചോദിച്ചു ചാടിയെന്നിട്ടു തൂങ്ങപെട്ട രൂപം എടുത്തു ചുംബിച്ചു അലസതയുടെ പ്രലോഭനങ്ങളെ ഞാൻ അതിജീവിച്ചിരുന്നു." വി. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ആത്മീയ ജീവിതത്തിന്റെ തത്വം ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം അവതരിപ്പിക്കുന്നു. "നാം എവിടെ ആയിരിക്കാനാണോ ദൈവം തിരുമനസ്സായിരിക്കുന്നതു അവിടെ ജീവിച്ചു വിശുദ്ധരാവുക…
മൂന്നാം നൂറ്റാണ്ടിൽ സഭയ്ക്ക് വിശുദ്ധ കുർബാനയിൽ ഉണ്ടായിരുന്ന അഗാധമായ വിശ്വാസത്തിന്റെയും ഭക്തിയുടെയും മഹാ സാക്ഷിയാണ് കാർത്തേജിലെ മെത്രാനായിരുന്ന വിശുദ്ധ സിപ്രിയാൻ. " നമ്മൾ മിശിഹായുടെ പ്രബോധനങ്ങളോടും സഭയുടെ…
എനിക്ക് ആത്‌മപ്രശംസ ചെയ്യാന്‍ പല തുമുണ്ട്. അതുകൊണ്ട് ഒരു നേട്ടവുമില്ലെന്ന് എനിക്കറിയാം. എങ്കിലും, കര്‍ത്താവിന്റെ ദര്‍ശനങ്ങളിലേക്കും വെളിപാടുകളിലേക്കും ഞാന്‍ കടക്കട്ടെ. പതിന്നാലു വര്‍ഷം മുമ്പു മൂന്നാം സ്വര്‍ഗംവരെ…
വിശുദ്ധ പാദ്രെ പിയോ ഒരിക്കൽ ഇങ്ങനെ ഉപദേശിച്ചു. പ്രാർത്ഥിക്കുക പ്രത്യാശിക്കുക അസ്വസ്ഥരാകാതിരിക്കുക. ദുഃഖങ്ങളിലും തകർച്ചകളിലും തീരാ നഷ്ടങ്ങളിലും യാഥാർഥ്യബോധത്തോടെ ഏറെ ആകുലരാതിരിക്കുക. ഒരുവിധത്തിൽ പറഞ്ഞാൽ വിശുദ്ധൻ ഈശോയുടെ…
ഹേറോദേസ് യോഹന്നാനെ ബന്‌ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇതു ചെയ്‌തത്.എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത്…
ഡയോക്ലിഷനും മാക്സിമിയനും ക്രിസ്ത്യാനികൾക്കെതിരായി ഒരു വിളംബരം പ്രസിദ്ധം ചെയ്തു. അതിൻപ്രകാരം അസീസിയിലെ മെത്രാനായിരുന്ന സബിനൂസും വളരെയേറെ വൈദികരും തടവിലാക്കപ്പെട്ടു. എട്രൂരയിലെ ഗവർണർ ജയിൽ സന്ദർശിച്ചപ്പോൾ സബിനൂസ് ഒരു…
1170 ഡിസംബർ 29ന് സ്വന്തം കത്തീഡ്രലിൽ വെച്ച് രാജകിങ്കരന്മാർ ക്രൂരമായി വധിച്ച കന്റർ ബെറി ആർച്ച് ബിഷപ്പ് ആയിരുന്നു വിശുദ്ധ തോമസ് ബെക്കറ്റ് (1117-1170). മാതാപിതാക്കൾ മകനെ…
1947 ലാണ് ഇവർ വിശുദ്ധ എന്ന് നാമകരണം ചെയ്യപ്പെട്ടത്. ഫ്രാൻസിലെ കാർഗന്റെയിൽ ഒരു കർഷക കുടുംബത്തിലെ 11 മക്കളിൽ ഒൻപതാമത്തെ കുട്ടിയാണ്. ഇരുപത്തിനാലാമത്തെ വയസ്സിൽ വിശുദ്ധ വിൻസെന്റ്…
ഇന്ന് വിശുദ്ധ യോഹന്നാന്റെ തിരുനാളാണ്. ഈശോയുടെ പ്രേഷ്ഠ ശിഷ്യനാണ് സുവിശേഷകനും മൂന്ന് ലേഖനങ്ങളുടെ കർത്താവുമായ യോഹന്നാൻ. തന്റെ ഗുരുവിന്റെ സന്തതസഹചാരിയായ അദ്ദേഹം നിത്യ ബ്രഹ്മചാരിയും ആയിരുന്നു. അന്ത്യ…
കൃപാവരവും ഭക്തിയും നിറഞ്ഞിരുന്ന അദ്ദേഹം നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചു. അഭിഷേകം നിറഞ്ഞതും വിജ്ഞാനപ്രദവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ചെറുത്തു നിൽക്കാൻ കഴിയാതെ വന്നപ്പോൾ യഹൂദ പുരോഹിതർ അദ്ദേഹത്തിന്റെ…
Lord make me an instrument of your peace where there is hatred, let me sow love. Where there is injury,pardon.…
വി. ലൂയി ഡി മോൺഫോർട് സസ്നേഹം പറയുന്നു: പാപികളായ സ്ത്രീപുരുഷന്മാരെ, നിങ്ങളെക്കാൾ വലിയൊരു പാപിയായ ഞാൻ ഈ ചുമന്ന റോസാപൂ -നമ്മുടെ കർത്താവിന്റെ അമൂല്യരക്തം അതിന്മേൽ പതിപ്പിച്ച…
നൂറ്റാണ്ടുകൾക്കപ്പുറം നടന്ന ഒരു സംഭവമാണ് കുറിക്കുന്നത്. സന്യാസസഭാംഗമായിരുന്ന ഒരു സന്ന്യാസി, തന്റെ ആശ്രമത്തിൽ നിന്ന് കുറെ അകലെയായി ഒരു ഗുഹയിൽ തപസ്സും പ്രാർത്ഥനയും പശ്ചാത്താപവുമായി ജീവിച്ചിരുന്നു. ഇങ്ങനെയൊരു…
നാമോരോരുത്തരും ഈശോയുടെ മൗതിക ശരീരത്തിലെ അംഗങ്ങളാണ്. തന്മൂലം നമ്മുടെ പ്രവർത്തികൾ ഈശോയുടെ പ്രവർത്തിയോട് യോജിക്കുമ്പോൾ അവയ്ക്കു അതിസ്വാഭാവിക വില കൈവരുന്നു. അതുകൊണ്ടു നമ്മുടെ ജീവിതത്തിലെ ഓരോ പ്രവർത്തിക്കും…
ആത്മാക്കളെയാണ് ഈശോയ്ക്ക് ഏറ്റം ആവശ്യം. ആത്മാക്കളെ നേടാൻ അത്യന്താപേക്ഷിതമായതു നമ്മുടെ ആത്മസമർപ്പണവും. ഈ സമർപ്പണം ഈശോ ഏറ്റം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ നിമിഷത്തെയും ഓരോ പ്രവർത്തിയെയും ഓരോ…
ഓരോ നിമിഷവും തങ്ങൾ സ്വർഗത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നത് വിശുദ്ധാത്മാക്കൾക്കു ഏറെ ആനന്ദം പകർന്നു നൽകിയ വസ്തുതയാണ്. വി. ചെറുപുഷ്പ്പത്തിന്റെ പുണ്യചരിതയായ മാതാവ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. "എന്റെ ഒൻപതു…
നമ്മുടെ ഓരോ ചുവടും, സ്‌കൂളിലേക്ക്, ജോലിസ്ഥലത്തേക്ക്, ദേവാലയത്തിലേക്ക്, പ്രാർത്ഥനകൂട്ടായ്മയിലേക്കു, വീട്ടിലേക്കു, തെറ്റിലേക്ക് എല്ലാം ആത്യന്തികമായി നമ്മെ നയിച്ചുകൊണ്ടിരിക്കുന്നതു നിത്യതയിലേക്കാണ്. നിത്യതയിലേക്കാണ് നാം അനുനിമിഷം നാം നടന്നടുക്കുന്നത് .…
മരണവേളയിൽ മനുഷ്യമക്കൾക്കു സുനിശ്ചിതശ്രയവും സങ്കേതവുമാണ് പരിശുദ്ധ 'അമ്മ. അമലോത്ഭവയും സ്വര്ഗാരോപിതയും സ്വർഗീയ രാജ്ഞിയുമായ അമ്മയ്ക്ക് ആത്മാക്കളെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പ്രത്യേകാധികാരം ഉണ്ട്. കരുണാമയിയായ ഈ സ്വർഗീയ 'അമ്മ…
തങ്ങളുടെ മരണവേളയിൽ ഒട്ടുമിക്ക വിശുദ്ധർക്കും പരിശുദ്ധ അമ്മയുടെ സാന്നിധ്യവും സഹായവും ഉണ്ടായിരുന്നു. വി. യാക്കോബ് ശ്ലീഹായുടെ അനുഭവം അനന്യവും അത്ഭുതാവഹവുമാണ്. ശത്രുക്കളുടെ കഠോരമായ പീഡനത്തിന് അദ്ദേഹം വിധേയനായി.…
നിത്യരക്ഷ പ്രാപിക്കാൻവേണ്ടി ജീവിതം ബലിയായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ പാലിക്കുന്ന, പാലിക്കേണ്ട പല അടിസ്ഥാന തത്വമുണ്ട്. ഓരോന്നിനെയും ഓരോ പടിയായി കരുതാം. വിശുദ്ധരെല്ലാം ഈ പടവുകൾ കയറിയവരാണ്. ഇന്ന്…
1906 ലെ ദുഖവെളിയാഴ്ച എവുപ്രാസ്യമ്മ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെ ഒരു സ്വരം കേട്ടു, "എന്നിൽ നിന്നകലാതെ, എന്റെ കൈപ്പുനിറഞ്ഞ പാടുപീഡകളുടെ കൂട്ടാളിയായി, എന്റെ മണവാട്ടിക്കു യോജിച്ചവിധം സന്തോഷകരമായി സഹിച്ചതിനാൽ…
Sign in to your account