പുണ്യഭിവൃദ്ധിയിൽ ഈശോ പരിഗണിക്കുന്നത് അർത്ഥികളുടെ ആത്മാർത്ഥതയും നിഷ്‌കപടതയുമാണല്ലോ. പുറമോടിയും ആർഭാടവുമൊക്കെ അവിടുന്ന് വെറുക്കുന്നു. അസ്സീസിയിലെ ഫ്രാൻസിസ് പിതാവിന്റെ ജീവിതത്തിലെ ഒരു സംഭവം മേല്പറഞ്ഞതിനു ഉത്തമ ദ്രിഷ്ട്ടാന്തമാണ്. സുദീർഘമായ ഒരു പ്രേഷിത പര്യടനം കഴിഞ്ഞു പിതാവ് പോർ്സ്യുങ്കുലയിൽ മടങ്ങിയെത്തി. ഏറെ ക്ഷീണിതനും രോഗിയുമായാണ് അദ്ദേഹം വന്നത്. അതുകൊണ്ടു പതിവുള്ള ഉപവാസം അൽപ്പം കുറച്ചു. മാത്രമല്ല, ഏതാണ് ദിവസത്തേയ്ക്ക് കോഴിസൂപ് കഴിച്ചു. തൽഫലമായി ശരീരം അല്പം പുഷ്ടിപ്പെട്ടു. ഇത് പിതാവിന് വലിയ മനക്ലേശത്തിനും കാരണമായി. തന്റെ സന്യാസനിഷ്ട്ടയ്ക്കു ഭംഗം വന്നു എന്ന തോന്നലായിരുന്നു മനക്ലേശത്തിനും കാരണം. അദ്ദേഹം സഹോദരങ്ങളെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: "എന്റെ സഹോദരന്മാരെ, നിങ്ങൾ എന്റെ ഉടുപ്പ് മാറ്റിയശേഷം എന്റെ കഴുത്തിൽ കയറിട്ടു, തെരുവിൽകൂടി വലിച്ചിഴച്ചു കൊണ്ടുപോയി ഉറക്കെ വിളിച്ചുപറയണം 'ഇതാ കൊതിയനായ ഒരു മനുഷ്യൻ. തപസ്സു ചെയുന്നവനാണെന്നു മറ്റുള്ളവരെ ധരിപ്പിക്കുകയും അതേസമയം കോഴിസൂപ് കഴിച്ചു പുഷ്ഠിപ്രാപിക്കുകയും…
നിസ്തുലനായ ഈ വേദപാരംഗതന്റെ വാഗ്മിത്വത്തെ പരിഗണിച്ചു സ്വര്ണജിഹ്വ എന്ന അർത്ഥമുള്ള ക്രിസോസ്റ്റം എന്ന അപരനാമം അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ ദൈവഭക്തിയും ധീരതയും വാഗ്‌വിലാസത്തെക്കാൾ കൂടുതൽ ശേഷ്ട്ടമാണ്. സിറിയയിലെ…
ബാലനായ ഗൈക്കു രണ്ടു മിത്രങ്ങളാണുണ്ടായിരുന്നത്. ദേവാലയവും ദരിദ്രജനവും. പ്രാർത്ഥനാസക്തി വർധിച്ചപ്പോൾ അവൻ ബ്രെസ്സൽസ്സിലുള്ള സ്വഭവനം ഉപേക്ഷിച്ചു ലെർക്കനിൽ ദൈവമാതാവിന്റെ തീര്ഥത്തിങ്കൽ പോയി പ്രാർത്ഥനയിൽ ജീവിക്കാൻ തുടങ്ങി. പുരോഹിതന്മാർ…
ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യൻ രാജാവായ ഇതേൽബെർട്ടിന്റെ മകൻ ഈദ്‌ബാദിന്റെ മകളാണ് ഇൻസുവിദ. ബാല്യം മുതൽക്കേ രാജ്ഞിയുടെ ആനന്ദം പ്രാർത്ഥനയും ദൈവസ്നേഹവുമായിരുന്നു. തന്നിമിത്തം രാജ്ഞി ലോകത്തിന്റെ വ്യർഥകളെയും ആനന്ദങ്ങളെയും…
പീറ്റർ ക്ലാവർ സ്പെയിനിൽ ബാർസിലോണ സർവകലാശാലയിൽ പഠിച്ച ശേഷം ഇരുപത്തിഒന്നാമത്തെ വയസ്സിൽ 1602 ആഗസ്റ്റിൽ ഈശോസഭയിൽ ചേർന്നു. നോവിഷയറ്റ താരഗോണിൽ നടത്തി. മജോർക്കയിൽ പഠനം പൂർത്തിയാക്കി 1610…
തിരുസഭ ഇന്ന് അനുസ്മരിക്കുന്ന ഈ രണ്ടു വിശുദ്ധർ റോമാ നഗരത്തെ തങ്ങളുടെ രക്തംകൊണ്ട് നനച്ചിട്ടുള്ള പ്രശസ്ത രക്തസാക്ഷികളുടെ ഗണത്തിലുൾപ്പെടുന്നു. ക്രിസ്തുവിന്റെ കൊച്ചു അജഗണത്തെ തകർക്കുകയായിരുന്നു ചക്രവർത്തിമാരുടെ ലക്‌ഷ്യം.…
ഈജിപ്തിലെ മരുഭൂമിയിൽ മഹാനായ വി. അന്റോണിയോടുകൂടെ കുറേകാലം ചിലവഴിച്ച പ്ഫനൂഷ്യസ് അപ്പർ തെബായീസിലെ മെത്രാനായിരുന്നു. മാക്സിമൈൻഡയുടെ കാലത്തു മറ്റു പലരോടൊപ്പം ഇദ്ദേഹത്തിന്റെയും വലതു കണ്ണ് തുരന്നുകളഞ്ഞു. പിന്നീട്…
1455 ൽ ദിവംഗതനായ വെനീസ് പാട്രിയാർക് ലോറൻസ് ജസ്റ്റീനിയൻ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവ് നേരത്തെ മരിച്ചു പോയതിനാൽ കുട്ടി അമ്മയുടെ സംരക്ഷണത്തിൽ വിനയശാലിയായി വളർന്നുവന്നു. 'അമ്മ…
ഇറ്റലിയിൽ സ്പോലെറ്റോക്കു സമീപമുള്ള വി. മാർക്കിന്റെ ആശ്രമത്തിലെ അബ്ബാട്ടായിരുന്നു എലൈവ്തെറിയോസ്. ലളിത ജീവിതവും അനുതാപ ചൈതന്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുണങ്ങൾ. ദൈവം അദ്ദേഹത്തിന് അത്ഭുത പ്രവർത്തന വരം…
വിട്ടേർബോയിലെ ദരിദ്രരും ഭക്തരുമായ മാതാപിതാക്കന്മാരിൽനിന്നു ജനിച്ച റോസ് ബാല്യത്തിലെ അനുപമമായ വിശുദ്ധിയുടെ ഉടമയായിരുന്നു. 7 വയസുമുതൽ റോസ് പ്രായശ്ചിത്തങ്ങൾ അനുഷ്ഠിച്ചുതുടങ്ങി.പത്താമത്തെ വയസിൽ വി. ഫ്രാൻസിസിന്റെ മൂന്നാം സഭയിൽ…
പ്രസിദ്ധനായ ഷാർലമെയ്ൻ ചക്രവർത്തിയുടെ അനന്തരഗാമികളിലൊരാളുടെ ഒരു മകളാണ് റൊസാലിയ. അവൾ സിസിലിയയിൽ പാറ്റെർമോ എന്ന സ്ഥലത്തു ജനിച്ചു. യൗവനത്തിൽ ലൗകിക വ്യാമോഹങ്ങളും ആർഭാടങ്ങളും പരിത്യജിച്ചു പലെർമോയിൽത്തന്നെ മൂന്ന്…
റോമാ നഗരത്തിൽ ഏകാന്തമായ ഒരു മുറിയിൽ ഒരു മനുഷ്യൻ പട്ടിണികൊണ്ടു മരിച്ചു. ഈ വാർത്ത മാർപാപ്പ കേട്ടപ്പോൾ അത് തന്റെ കുറ്റത്താലാണെന്നു കരുതി ഏതാനും ദിവസം അതിനു…
ഇംഗ്ലണ്ടിലും ഫ്രാൻസിലും വളരെയേറെ പ്രശസ്തി നേടിയിട്ടുള്ള ആബട്ട് ഗൈലസ് ജനിച്ചത് ഏതെൻസിലെ ഒരു കുലീന കുടുംബത്തിലാണ്. അദ്ദേഹത്തിന്റെ പാണ്ഡ്യാത്യവും പരിശുദ്ധിയും പ്രശംസാവിഷയമാകുന്നത് കണ്ടപ്പോൾ അദ്ദേഹം സ്വദേശത്തു നിന്ന്…
പ്രസിദ്ധനായ കന്യൂട്ടു രാജാവിന്റെ ചാപ്ലിനായിരുന്നു ഫാദർ വില്യം. ഒരിക്കൽ അദ്ദേഹം രാജാവിന്റെ കൂടെ ഡെന്മാർക്കിൽ പോയപ്പോൾ അവിടുത്തെ ജനങ്ങളുടെ അന്ധവിശ്വാസവും വിഗ്രഹാരാധനയും കണ്ടു വികാരതരളിതനായി. തന്നിമിത്തം അവിടെ…
ഏലീയാസിന്റെ കാലം മുതൽ കാർമ്മലിൽ സന്യാസികൾ ജീവിച്ചിരുന്നു. ദൈവമാതാവ് കുറേകാലം അവരുടെ കൂടെ വസിക്കുകയുണ്ടായി എന്ന് പറയുന്നു. കുരിശുയുദ്ധ കാലത്തു പാരീസ് സർവകലാശാലയിൽ നിന്ന് സമർഥമായി ബിരുദമെടുത്ത…
ജനിക്കാതെ വയറ്റിൽനിന്നു നേരിട്ട് എടുക്കപെട്ടതുകൊണ്ടാണ് റെയ്മണ്ടിന് നൊന്നാറ്‌സ് (non-natus ) എന്ന പേരുംകൂടി ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുലീനമായിരുന്നെങ്കിലും വലിയ ധനമൊന്നുമില്ലായിരുന്നു. ഭക്തകൃത്യങ്ങളിലും കൃത്യനിർവഹണത്തിലുമായിരുന്നു ബാല്യത്തിൽപോലും അവന്റെ…
അയർലണ്ടിൽ ഒരു കുലീന കുടുംബത്തിൽ ഫിയാകർ ജനിച്ചു. സോഡർ എന്ന സ്ഥലത്തെ ബിഷപ്പിന്റെ മേൽനോട്ടത്തിലായിരുന്നു വിദ്യാഭ്യാസം. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചു ഏതാനും ഭക്തരായ കൂട്ടുകാരോടുകൂടി ഏകാന്തത അന്വേഷിച്ചു…
ഗബ്രിയേൽ ദൈവദൂതന്റെ മംഗലസന്ദേശാനുസരണം കന്യകാമറിയത്തിന്റെ സഹോദരി എലിസബേത്തിൽ നിന്ന് സ്നാപക യോഹന്നാൻ ജനിച്ചു. ജനനത്തിനു മുൻപുതന്നെ കന്യകാമറിയത്തിന്റെ അനിഗ്രഹീതമായ സന്ദർശനം വഴി ഉത്ഭവപാപത്തിൽനിന്നു യോഹന്നാന് മോചനം സിദ്ധിച്ചു.…
മനീകിൻ പാഷാണ്ഡതയിൽ അമർന്നു അശുദ്ധ പാപങ്ങളിൽ മുഴുകി വിവാഹം കഴിക്കാതെതന്നെ ഈശ്വരദത്തൻ എന്ന കുട്ടിയുടെ പിതാവായിത്തീർന്ന അഗസ്റ്റിന്റെ മനസിനെ 'അമ്മ മോണിക്ക പുണ്യവതിയുടെ പ്രാർത്ഥനകളും വി. അംബ്രോസിന്റെ…
മോണിക്ക ആഫ്രിക്കയിൽ കർത്തേജിൽ ഒരു ഭക്ത ക്രിസ്തീയ കുടുംബത്തിൽ 332 ൽ ജനിച്ചു. ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു. എങ്കിലും വിവാഹം കഴിച്ചത് ടാഗാസ്റ്റെ എന്ന പട്ടണത്തിലെ…
വിക്ടർ മാർപാപ്പയുടെ പിൻഗാമിയായാണ് സെഫിറിന്സ്. അദ്ദേഹം റോമക്കാരൻ തന്നെയായിരുന്നു. സേവേര്സ് ചക്രവർത്തിയുടെ പീഡനം ആരംഭിച്ച 202 ആം ആണ്ടിൽത്തന്നെയാണ് ഈ മാർപാപ്പ ഭരണമേറ്റതു. 9 വർഷത്തേക്ക് നീണ്ടുനിന്ന…
Sign in to your account