പൗരോഹിത്യ ശുശ്രൂഷയിൽ ഭരണനിർവഹണം ആത്മരക്ഷ യെക്കാൾ പ്രാഥമ്യം വഹിക്കുന്ന അവസ്ഥ വളരെ അപകടകരമാണ്. തമ്പുരാന്റെ കണ്ണിൽ ഭരണമല്ല ആത്മരക്ഷ ആണ് ഏറ്റവും പ്രധാനം. ഭരണനിർവഹണവും നിർമ്മാണവും അഹത്തിന്റെയും ഇഹത്തിന്റെയും പണത്തിന്റെയും പ്രൗഢി പ്രകാശിപ്പിക്കാൻ സഹായിച്ചേക്കും. ദൈവഹിതപ്രകാരമുള്ളതും ശാശ്വതവുമായത് ഇഹത്തെയും അഹത്തെയും പരിത്യജിച്ച് നിർമ്മലനും, ദരിദ്രനും, മരണത്തോളം അതേ, കുരിശു മരണത്തോളം അനുസരണ വിധേയനുമായ ക്രിസ്തുവിനെ അനുകരിച്ച് മറ്റൊരു ക്രിസ്തുവായ് ജീവിക്കുന്ന ക്രിസ്തുവായി തീരുക എന്നതാണ്. ധനസമാഹരണത്തിൽ ഉള്ളും ഉണ്മയും പണയം വെക്കുന്നവർക്ക് അജപാലന ശുശ്രൂഷ ( പുരോഹിതന്റെ പരമ പ്രധാന ദൗത്യം)എങ്ങനെ കാര്യക്ഷമമായി ഫലപ്രദമായി നിർവഹിക്കാൻ ആവും? വിശ്വാസ പരിവർത്തനത്തിന് വേണ്ടി ഒരു വൈദികൻ എത്ര പ്രാധാന്യം പ്രാഥമ്യം നൽകുന്നുവെന്ന ഓരോ ദിവസവും അജപാലകൻ ആത്മശോധന നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിച്ച ഈശോ ആണ് അവന്റെ മാതൃക. ദൈവാത്മാവ് പ്രവർത്തിക്കുന്ന ഇടങ്ങളിലേ പരിവർത്തനങ്ങൾ സംഭവിക്കുകയുള്ളൂ.…
ജനങ്ങളിൽനിന്ന് വരുന്നവനാണ് പുരോഹിതൻ; തെരഞ്ഞെടുക്കപ്പെട്ടവനു മാണ്. അതുകൊണ്ടു തന്നെ അവരുമായി പലതലങ്ങളിലും ബന്ധപ്പെടേണ്ടി വരും; സഹഭാവം പുലർത്തേണ്ട വരും. എന്നാൽ, അവൻ 'ഇഹ'ത്തിന്റേതല്ലതന്നെ. അതിന്റെ താളലയങ്ങൾക്കു വിധേയപ്പെടാനും…
പ്രസിദ്ധി നേടുക എന്നതും ജനഹൃദയങ്ങളിൽ സ്വാധീനമുള്ളവനാവുക എന്നുള്ളതും രണ്ടും രണ്ടാണ്. ഇത് സവിശേഷമാം വിധം ഒരു പുരോഹിതൻ തിരിച്ചറിയേണ്ട സത്യമാണ്.ആദ്യത്തേത് അങ്ങേയറ്റം അപകടകരമാണ്. രണ്ടാമത്തേത് പുരോഹിത ശുശ്രൂഷയ്ക്ക്…
വിശുദ്ധ കുർബാനയിൽ സമർപ്പിക്കുന്നവയെല്ലാം, ഇപ്രകാരം അർപ്പിക്കപ്പെടുക വഴി കാർമ്മികനായ പുരോഹിതനും വിശുദ്ധികരിക്കപ്പെടുന്നു. വിശ്വം മുഴുവനെയും ഇതര ജീവജാലങ്ങളെയും ബലിയിൽ സത്യസന്ധമായി സമർപ്പിച്ചാൽ, അവയെല്ലാം നിശ്ചയമായും അതിനാൽ തന്നെ…
പുരോഹിതരുടെ പുരോഹിതനായാണ് ദൈവ പുത്രൻ മനുഷ്യനായി അവതരിച്ചത്. ഓരോ പുരോഹിതനും അവിടുത്തെ പാത പിന്തുടരേണ്ടിയിരിക്കുന്നു. അതായത് പുരോഹിതനായിരിക്കെ തന്നെ, അവൻ യഥാർത്ഥ മനുഷ്യനായി വർത്തിക്കുകയും വേണം. ഈശോയുടെ…
ഓരോരുത്തരുടെയും ജീവിതാന്തസ്സിനാവശ്യമായ എല്ലാ അനുഗ്രഹങ്ങളും നൽകും.ഭക്തരുടെ കുടുംബങ്ങളിൽ സമാധാനം ശാന്തി ഇവ ഞാൻ നൽകും.ക്ലേശങ്ങളിൽ ആശ്വാസം നൽകും.എല്ലാ പ്രവർത്തനങ്ങളിലും സമൃദ്ധമായ അനുഗ്രഹം ഉണ്ടാകും.പാപികൾക്ക് എന്റെ അനന്തകാരുണ്യത്തിന്റെ വറ്റാത്ത…
പഴയ നിയമ പുരോഹിതർ തങ്ങളിൽ നിന്ന് അന്യമായ കാളക്കുട്ടിയെ ആട്ടിൻ കുഞ്ഞിനെയോ ചങ്ങാലി പക്ഷിയെയോ ഏതെങ്കിലും ധാന്യം ഒക്കെയാണ് ബലിയർപ്പിക്കുന്നത്. എന്നാൽ ക്രിസ്തുവിന്റെ പുരോഹിതൻ തന്നെ തന്നെയാണ്…
വിശുദ്ധ കുർബാനയുടെ അനുഷ്ഠാനത്തിൽ, എല്ലായിടത്തും ഒരുപോലെ അനുവർത്തിക്കുന്ന ഒന്നാണ് അപ്പം മുറിക്കൽ. ലോകത്തൊരിടത്തും ഒരിക്കലും ഇതിന് മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. മനുഷ്യ പാപങ്ങളാൽ കുത്തി തുറക്കപ്പെട്ട, നുറുക്കപെട്ട, ഈശോയുടെ…
അൾത്താരയിൽ ബലിയർപ്പിക്കുന്ന പുരോഹിതനു സന്തതസഹചാരികളായി പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവുമുണ്ട്. അവന്റെ തുടർന്നുള്ള അജപാലന ശുശ്രൂഷ കളിലും അവർ സഹായത്തിനുണ്ട്. ഈശോയ്ക്ക് അവർ എപ്രകാരം താങ്ങും തണലുമായിരുന്നോ…
ദിവ്യബലിയിൽ തന്നെത്തന്നെ പരിശുദ്ധ ത്രിത്വത്തിനു വിശിഷ്യാ ഈശോയ്ക്ക് സ്വയം സമർപ്പിക്കുന്ന പുരോഹിതൻ, പറയാതെ പറയുന്നത്, തമ്പുരാനെ എന്റെ ആത്മ ശരീരങ്ങൾ, ബലിയായി സ്വീകരിച്ചാലും. എന്റെ രക്തവും…. തീർച്ചയായും,…
ഓരോ ബലിയും നിത്യജീവന്റെ പ്രതീകാത്മക അനുഭവം തന്നെയാണ്. അത് അനുഭവിക്കുന്നവർ കൂടുതൽ ആഴത്തിൽ തമ്മിൽ തമ്മിൽ അതിലേറെ മിശിഹായും ചേർക്കുകയാണ്. മിശിഹായും ആയി എന്ന് പറയുമ്പോൾ അടിവരയിട്ടു…
പരമ പിതാവിന്റെ ആജ്ഞക്കു പരിപൂർണ്ണമായി സ്വയം വിധേയനായാണ് ഈശോ സ്വർഗ്ഗത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായതു. ഇവിടെ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന്, സ്വർഗ്ഗപിതാവിന് എല്ലാ മക്കളുടെയും…
നീതിമാനെയും ദുഷ്ടനെയും താരതമ്യം ചെയ്യുക ജ്ഞാനസാഹിത്യത്തിൽ സാധാരണമാണ്. സുഭാഷിതങ്ങൾ അങ്ങെനെയൊരു ഗ്രന്ഥമാണല്ലോ. നമ്മൾ ധ്യാനവിഷയമാക്കുന്നത് (സുഭാ.28:13,14)തിരുവാക്യങ്ങളാണ്. ഈ അധ്യായത്തിലെ ഒന്നാമത്തെ വാക്യം തന്നെ ഈ താതമ്യം വ്യക്തമാക്കുന്നുണ്ട്.…
അനുതാപം പ്രകടമാക്കി ഏറ്റുപറയുന്ന ഏഴു സങ്കീർത്തങ്ങളിൽ (6 ,32 , 38, 51, 102, 130, 143 ) ഒന്നായ 51 സങ്കീർത്തനം ഈ ഗണത്തിൽ ഒന്നാം…
കൂദാശ കർമ്മത്തിനു ശേഷം അനുസ്മരണ പ്രാർത്ഥനയിൽ സഭ, ഈശോയുടെ പീഡാനുഭവം, മരണം, ഉത്ഥാനം, മഹത്വപൂര്ണമായ പുനരാഗമനം ഇവയെല്ലാം അനുസ്മരിച്ചു നന്ദിയും സ്തുതിയും ബഹുമാനവും ആരാധനയും സമർപ്പിക്കും. ഒപ്പം…
പുരോഹിതൻ കുർബാനയിൽ, അപ്പവും വീഞ്ഞും പിതാവിന് കാഴ്ചവച്ചു, ആശീർവദിച്ചു, അവയുടെ മേൽ കൂദാശ വചനങ്ങൾ ഉച്ചരിക്കുന്ന നിമിഷം അവ ഈശോയുടെ തിരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്നു. ഓരോ കുർബനയിലും…
കൃതജ്ഞത പ്രകാശന പ്രാർത്ഥനയും കൂദാശ കർമവും അടങ്ങുന്ന സ്തോത്രയാഗ പ്രാർത്ഥന കുർബാനയുടെ ഹൃദയവും അത്യുച്ചകോടിയുമാണ്. ക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിൽ, പിതാവിന്, അവിടുത്തെ സകല പ്രവർത്തികളുടെയും അതായത്, സൃഷ്ഠി, വീണ്ടെടുപ്പ്,…
ആദിമ സഭയുടെ (1 C) കുര്ബാനയെക്കുറിച്ചു അപ്പോസ്തോല പ്രവർത്തനങ്ങളിൽ ആദ്യം കാണുന്ന പരാമർശം 2:46 ലാണ്. "അവര്‍ ഏക മനസ്‌സോടെ താത്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും…
തന്റെ പ്രവർത്തികളും വാക്കുകളും 'തന്റെ പ്രത്യാഗമനം വരെ' ആവർത്തിക്കണമെന്നു മിശിഹാ കൽപ്പിച്ചു. ഈശോയെയും അവിടുത്തെ ചെയ്തികളെയും ഓർക്കാൻ മാത്രമല്ല, ഈശോയുടെ ഈ കല്പന നമ്മെ കടപ്പെടുത്തുന്നത്. അപ്പോസ്തോലന്മാരും…
കർത്താവു തനിക്കുള്ളവരെ സ്നേഹിച്ചു. അവസാനം വരെ സ്നേഹിച്ചു. ഈ ലോകം വിട്ടു പിതാവിന്റെ പക്കലേക്കു പോകാനുള്ള സമയമായപ്പോൾ, അന്ത്യത്താഴ സമയത്തു ഈശോ തന്റെ പ്രിയ ശിഷ്യരുടെ പാദങ്ങൾ…
ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം ശിഷ്യരിൽ മിക്കവർക്കും ഉൾക്കൊള്ളാനായില്ല. അവർ പറഞ്ഞു "ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കുവാൻ ആർക്കു കഴിയും?..." ഇതിനു ശേഷം അവന്റെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ…
Sign in to your account