1. നാഥനെ നിരന്തരം പ്രകീർത്തിക്കുക കർത്താവു കാണിച്ച കാരുണ്യം വലുതാണെന്നും മർത്യരായ തങ്ങളിൽ അവിടുത്തെ സ്‌നേഹം ഉദയം ചെയ്‌തെന്നും ജനം നന്ദിയോടെ അനുസ്മരിക്കുന്നു. തുടർന്നു കർത്താവിന്റെ ദാനങ്ങളെപ്രതി അവിടുത്തേക്കു സ്തുതി അർപ്പിക്കുന്നു. ''കനിവോടെ കടങ്ങൾ പൊറുക്കുന്നവനേ'' എന്ന് അഭിസംബോധന ചെയ്ത്, ഉന്നതങ്ങളിൽ നിന്നുള്ള ദാനം വാഴ്ത്തപ്പെട്ടതാകട്ടെ എന്നും ജനം ആശംസിക്കുന്നു. ദൈവമായ കർത്താവിനു കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ, അവിടുത്തെ കരുണയാൽ തങ്ങളെല്ലാവരും യോഗ്യരാകട്ടെ എന്നും അവർ ആശംസാരൂപത്തിൽ പ്രാർത്ഥിക്കുന്നു. നാഥനായ അവിടുത്തെ എല്ലാ സമയവും പ്രകീർത്തിക്കാനുള്ള കൃപ യാചിച്ചുകൊണ്ടു ഈ സുദീർഘമായ പ്രാർത്ഥന അവസാനിപ്പിക്കുന്നു. 2. മനോവിശ്വാസത്തോടെ അവിടുത്തെ എതിരേല്ക്കാൻ ഇവിടെ സാധാരണ ദിവസങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥന കൂടുതൽ സംക്ഷിപ്തമാണ്. തങ്ങൾ വിശ്വാസപൂർവ്വം സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ തങ്ങളുടെ കടങ്ങളുടെ പൊറുതിക്കു കാരണമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഈശോമിശിഹായിൽ വിശ്വസിച്ച സകലരുടെയും കറകളും കടങ്ങളും അവിടുത്തെ തിരുശ്ശരീരരക്തങ്ങളാൽ നിർമ്മാജനം…
ബലിയും (കാൽവരിയിൽ ഈശോ അർപ്പിച്ച ബലി ) വിരുന്നും (പിതാവായ ദൈവം തന്റെ തിരുക്കുമാരന്റെ തിരു ശരീര രക്തങ്ങൾ ഭക്ഷണപാനീയങ്ങളായി വിളമ്പുന്ന സ്വർഗ്ഗീയ വിരുന്ന് - കൂദാശ…
കാൻസറിന് ഒരു ചികിത്സ ആണല്ലോ റേഡിയേഷൻ. ഇക്കഴിഞ്ഞ ദിവസം ഒരു വൈദികൻ ശാലോമിൽ പ്രസംഗിച്ചപ്പോൾ അദ്ദേഹം Eucharistic Radiation എന്നൊരു പ്രയോഗം നടത്തി. അത് വളരെ ഹൃദയസ്പർശിയും …
നിത്യ രക്ഷയ്ക്ക് നീതികരണം അത്യാവശ്യമാണെന്ന് നമ്മൾ കണ്ടു. നീതി കരണം സംഭവിക്കുന്നത് എങ്ങനെ എന്നും കണ്ടു. ഈ നീതികരണം നഷ്ടപ്പെടുത്തുന്നവയാണ് വിശ്വാസത്യാഗം നവീകരണത്തിനുള്ള അസാധ്യത. അവസാന വിധി…
" എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാർത്ഥ പാനീയമാണ് (യോഹന്നാൻ 6: 55). മനുഷ്യ രക്ഷയ്ക്കുവേണ്ടി കാൽവറിയിൽ മുറിയപെട്ട ഈശോയുടെ തിരുശരീരവും ചിന്ത പെട്ട…
മഹാവിശുദ്ധനും വേദപാരംഗതനും സഭാപിതാവുമായ സെന്റ് അഗസ്റ്റിൻ അതീവ വിനയത്തോടെ ഉദീരണം ചെയ്തു. " ദൈവമേ, നീ എന്നെ നിനക്കായി സൃഷ്ടിച്ചു. നിന്നിൽ മാത്രമേ ഞാൻ സംതൃപ്തി കണ്ടെത്തുകയുള്ളൂ"…
ജോഷ്വാ ജനത്തോട് പറഞ്ഞു :" നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവീൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും" ജോഷ്വ 3 :5 കുടുംബം വിശദീകരിക്കപ്പെട്ടുക- ഇതാണ് ഇന്നിന്റെ വലിയ…
വിശുദ്ധ കുർബാനയിൽ സമർപ്പിക്കുന്നവയെല്ലാം, ഇപ്രകാരം അർപ്പിക്കപ്പെടുക വഴി കാർമ്മികനായ പുരോഹിതനും വിശുദ്ധികരിക്കപ്പെടുന്നു. വിശ്വം മുഴുവനെയും ഇതര ജീവജാലങ്ങളെയും ബലിയിൽ സത്യസന്ധമായി സമർപ്പിച്ചാൽ, അവയെല്ലാം നിശ്ചയമായും അതിനാൽ തന്നെ…
ഓരോരുത്തരുടെയും ജീവിതാന്തസ്സിനാവശ്യമായ എല്ലാ അനുഗ്രഹങ്ങളും നൽകും.ഭക്തരുടെ കുടുംബങ്ങളിൽ സമാധാനം ശാന്തി ഇവ ഞാൻ നൽകും.ക്ലേശങ്ങളിൽ ആശ്വാസം നൽകും.എല്ലാ പ്രവർത്തനങ്ങളിലും സമൃദ്ധമായ അനുഗ്രഹം ഉണ്ടാകും.പാപികൾക്ക് എന്റെ അനന്തകാരുണ്യത്തിന്റെ വറ്റാത്ത…
അഹരോന്റെ പൗരോഹിത്യം, ലെവായരുടെ ശുശ്രൂക്ഷ ഇവയൊക്കെ ഈശോയുടെ പൗരോഹിത്യത്തിന്റെ പ്രതിരൂപങ്ങൾ മാത്രം! ഈ പ്രതിരൂപങ്ങളുടെയെല്ലാം പൂർത്തീകരണം ക്രിസ്തുവിന്റെ പൗരോഹിത്യത്തിലാണ്. കാരണം അവിടുന്ന് ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യേയുള്ള ഏക…
ദൈവികജ്ഞാനത്തിന്റെ നിക്ഷേപമാണ് ദിവ്യകാരുണ്യം. ദിവകാരുണ്യഭക്തൻ ജ്ഞാനത്താൽ പൂരിതരായി പ്രകാശിതരാകുന്നു. അവരുടെ ഹൃദയം ദൈവിക സ്നേഹത്താലും ബുദ്ധി ദൈവിക ജ്ഞാനത്തിലും ഇച്ഛാശക്തി ദൈവിക ശക്തിയാലും ആത്മാവ് കൃപാവരത്താലും സർവ്വസമ്പന്നമാകുന്നു.…
ഈശോയുടെ രക്ഷാകരരഹസ്യത്തിൻ്റെ ആഘോഷവും കല്പനപ്രകാരമുള്ള പുനരവതരണവും പരിശുദ്ധ കുർബാന. രക്ഷാകരരഹസ്യത്തിൻ്റെ അനുസ്മരണവും, അവിടുത്തെ രഹസ്യ, പരസ്യജീവിതങ്ങൾ, സഹനമരണരഹസ്യങ്ങൾ, പുനരുത്ഥാനം, പരിശുദ്ധാത്മദാനം, മനുഷ്യവർഗ്ഗത്തിൻ്റെ വീണ്ടെടുപ്പ്- ഇവയെല്ലാം ഇത് ഉൾക്കൊള്ളുന്നു.…
ദൈവസ്നേഹത്തിന്റെ മഹാപ്രവാഹമാണ് പരിശുദ്ധ കുർബാന. ഒരു ദൈവം തന്റെ ജനത്തിന് തന്നെത്തന്നെ മുറിച്ചു വിളമ്പി അവർക്കു "ജീവനും സമൃദ്ധമായ ജീവനും" സമ്മാനിക്കുന്ന അനന്യസംഭവമാണത്. സർവ്വശക്തനായ, സർവ്വജ്ഞാനിയായ സർവ്വേശ്വരന്…
വിശുദ്ധ കുർബാനയുടെ ബലിമാനമാണ് സഭ ഉയർത്തിക്കാട്ടിയിട്ടുള്ളത്. വി. കുർബാനവഴി ബലിയാകാനും ബലിയേകാനുമുള്ള ദൗത്യമാണ് ഈ ഭൂമിയിൽ സഭയ്ക്കുള്ളത്. ക്രിസ്തുവിന്റെ ബലിയിൽ പങ്കുചേരുക വഴി തിരുസ്സഭയും ഒപ്പം സഭാംഗങ്ങളും…
ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ ആത്മസത്തയുമായുള്ള പുതിയ ഗാഢസമ്പർക്കമാണ് ദിവ്യകാരുണ്യത്തിൽ സംഭവിക്കുന്നത്. ദിവ്യകാരുണ്യനാന്തരം ക്രിസ്ത്യാനിയാണ് പുതുയുഗത്തിൽ മുറിക്കപ്പെടുകയും ജീവൻ പകരുകയും ചെയുന്ന ക്രിസ്തുവിന്റെ ശരീരം. വിശുദ്ധ മദർ തെരേസയുടെ…
1. പാപപ്പൊറുതിയും മറ്റ് അനുഗ്രഹങ്ങളും ദിവ്യബലിയിൽ നാം ദൈവത്തെ സ്‌നേഹിക്കുകയും നന്ദിപറയുകയും സ്തുതിക്കുകയും സ്‌തോത്രം ചെയ്യുകയും ആരാധിക്കുകയും മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും വാഴ്ത്തുകയും കീർത്തിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുക മാത്രമല്ല,…
1. എഴുന്നള്ളിപ്പ് (Elevation) ഈശോമിശിഹായെ കരങ്ങളിലെടുത്തുയർത്തിക്കൊണ്ടാണ് കാർമ്മികൻ തൊട്ടുമുമ്പു പരാമർശിച്ച പ്രാർത്ഥന ചൊല്ലുക. പ്രാർത്ഥനയ്ക്കു പ്രത്യുത്തരമെന്നോണം ജനം ''ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു'' എന്ന ദിവ്യനാഥന്റെ…
1. സമാധാനാശംസകൾ ദിവ്യബലിയിൽ കാർമ്മികൻ മൂന്നു പ്രാവശ്യം ആരാധനാ സമൂഹത്തിനു സമാധാനം ആശംസിക്കുന്നുണ്ട്. സുവിശേഷഗ്രന്ഥം ഉപയോഗിച്ചു കാർമ്മികൻ സമൂഹത്തിനു സമാധാനം ആശംസിക്കുന്നതാണ് ഒന്നാമത്തേത്. പരസ്യജീവിതകാലത്ത് അനേകർക്കു സമാധാനം…
1. പ്രാർത്ഥന കാർമ്മികൻ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് റൂഹാക്ഷണ പ്രാർത്ഥന ആരംഭിക്കുന്നു. തുടർന്നു മിശിഹായുടെ ശരീരരക്തങ്ങളിന്മേൽ ''അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവ്വദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ'' എന്നു…
1.കൈകഴുകൽ ശുശ്രൂഷ അടുത്തതായി ദിവ്യരഹസ്യഗീതമാണ്. അതിന്റെ ആരംഭത്തിൽ വൈദികൻ ചൊല്ലുന്ന പ്രാർത്ഥനയും കൈകൾ കഴുകുന്നതും ഏറ്റം അർത്ഥവത്താണ്. ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട ആത്മീയാവസ്ഥയെ സൂചിപ്പിക്കുന്നതും അതിനുവേണ്ടിയുള്ള പ്രാർത്ഥനയുമാണിത്. ''സകലത്തിന്റെയും നാഥനായ…
1.കൈകഴുകൽ ശുശ്രൂഷ അടുത്തതായി ദിവ്യരഹസ്യഗീതമാണ്. അതിന്റെ ആരംഭത്തിൽ വൈദികൻ ചൊല്ലുന്ന പ്രാർത്ഥനയും കൈകൾ കഴുകുന്നതും ഏറ്റം അർത്ഥവത്താണ്. ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട ആത്മീയാവസ്ഥയെ സൂചിപ്പിക്കുന്നതും അതിനുവേണ്ടിയുള്ള പ്രാർത്ഥനയുമാണിത്. ''സകലത്തിന്റെയും നാഥനായ…
Sign in to your account