കൂദാശകളും സഹനങ്ങളും വിശുദ്ധീകരണോപാധികൾ

Fr Joseph Vattakalam
4 Min Read

നിത്യ രക്ഷയ്ക്ക് നീതികരണം അത്യാവശ്യമാണെന്ന് നമ്മൾ കണ്ടു. നീതി കരണം സംഭവിക്കുന്നത് എങ്ങനെ എന്നും കണ്ടു. ഈ നീതികരണം നഷ്ടപ്പെടുത്തുന്നവയാണ് വിശ്വാസത്യാഗം നവീകരണത്തിനുള്ള അസാധ്യത. അവസാന വിധി മാരക പാപത്തിൽ മരിക്കുന്നവർക്കു നിത്യശിക്ഷ വിധി ക്കപ്പെടും ഇവ. (ഹെബ്ര 6:4-8;10:26-31, ഇവ രണ്ടും ഈ വസ്തുതയാണ് വ്യക്തമാക്കുക. മനപ്പൂർവമായി ചെയ്യുന്ന പാപത്തിനു പാപങ്ങൾക്കോ ആണ് നരക ശിക്ഷ വിധിക്കപ്പെട്ടു ക. മരിക്കുന്നവർ ശിക്ഷിക്കപ്പെടും എന്ന സംഖ്യയുടെ പുസ്തകം സൂചിപ്പിക്കുന്ന 15 :31.

നിരീക്ഷണത്തിനും വിശുദ്ധീകരണത്തിനും ഉള്ള വഴികൾ ആണ് കൂദാശകൾ. പരമ പരിശുദ്ധയായ പരാപരന്റെ മുമ്പിൽ നിൽക്കുന്നത് നീ തികരണ വിശുദ്ധീകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ശിഷ്യരെ പൂർണ്ണ വിശുദ്ധിയിലേക്ക് നയിക്കുന്നതിന് ഈശോ അവരുടെ പാദങ്ങൾ കഴുകിയത് (യോഹന്നാൻ 13 :6 -8 ). പൂർണ്ണ വിശുദ്ധീകരണം കൂദാശകളുടെ സ്വീകരണത്തിലൂടെ കൈവരുന്നു. ഈശോയുടെ തിരുരക്ത മാണ് ഒരുവന് പരിപൂർണ്ണ വിശുദ്ധീകരണം നൽകുക. അന്യത്ര സൂചിപ്പിച്ചതുപോലെ മാമോദീസയും കുമ്പസാരവും സ്വീകർത്താവിനെ തിരുരക്ത പ്രക്ഷാളനത്തിലൂടെ, കഴുകലി ലൂടെ വിശുദ്ധീകരിക്കുന്നു. കൂദാശ എന്ന സുറിയാനി പദത്തിന്റെ അർത്ഥം തന്നെ ‘വിശുദ്ധീകരിക്കുന്നത് ‘എന്നാണ്. ഇത്തരുണത്തിൽ എഫേ. 5 :26 വളരെ പ്രസക്തമാകുന്നു. നമ്മെ വിശുദ്ധീകരിക്കുന്നതിന് ഈശോ നമ്മെ ജലം കൊണ്ട് കഴുകി  ( മാമോദിസ) വചനത്താൽ വെണ്മ ഉള്ളതാക്കി. ഇതു നമ്മെ കറ യോ ചുളിവോ മറ്റു കുറവുകൾ ഒന്നും ഇല്ലാതെ മഹത്വം പൂർണമായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും…..വേണ്ടിയാണ് “.

 നമ്മൾ എപ്പോഴും വിശുദ്ധരായിരിക്കുന്നതിന് ഈശോ തന്നെയാണ് തന്റെ രക്തംകൊണ്ട് നമ്മളെ കഴുകി വിശുദ്ധീകരിക്കുന്നത്.

വിശുദ്ധ കുർബാന ആണ് നമ്മെ വിശുദ്ധീകരിക്കുന്ന പരമോന്നത കൂദാശ. ദിവ്യനാഥൻ വ്യക്തമായി പറയുന്നു :” സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പം ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരം തന്നെയാണ്…. നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുന്നവനു നിത്യ ജീവനുണ്ട്…. എന്റെ ശരീരം യഥാർത്ഥ  ഭക്ഷണമാണ്. എന്റെ രക്തം യഥാർത്ഥ പാനീയവും ആണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു…. എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും. ഈ അപ്പം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും”( യോഹന്നാൻ 6 :51- 58 ) അതെ ഈശോയെ യോഗ്യതയോടെ ഭക്ഷിക്കുന്നവർ ഈശോ യുമായി ഒന്നിക്കുന്നു. Thus day by daily. They are the Body of Christ.

എന്റെ ശരീരം കൊണ്ട് എനിക്ക് എന്നെ മാത്രമേ സ്നേഹിക്കാൻ ആവൂ. ” ആത്മാവാണ് ജീവൻ നൽകുന്നത്. ( ഈശോ നമ്മിലും നാം ഈശോയിലും ആയിരിക്കുന്ന അവസ്ഥ. ഈ അവസരം ഉളവാക്കാൻ പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകം നമുക്ക് ആവശ്യമുണ്ട്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. ഈശോയിൽ ലയിച്ചുചേരാൻ ഇപ്പോഴത്തെ നമ്മുടെ ശരീരം നമുക്ക് ആവശ്യമില്ല. ശരീരം പലപ്പോഴും തടസ്സം ആവുകയും ചെയ്യും. എന്നാൽ അവസാന ദിവസത്തിൽ ശരീരങ്ങൾ ഉയർപ്പിക്കപ്പെട്ട് അതത് ആത്മാക്കളോട് ചേരും. ഇവിടെ ശരീരം നമ്മുടെ ആത്മാവിന്റെ ആലയം.

” ഭൗമികകൂടാരം” മാത്രമാണ്. പുനരുത്ഥാനത്തിൽ ആത്മശരീരങ്ങൾ ഒന്നിച്ചേ മതിയാവൂ. ഇവയൊക്കെ വിശ്വാസ സത്യങ്ങളും ആണ്. ആ ശരീരം മഹതീ കരിക്കപ്പെട്ട ശരീരമായിരിക്കും. അതിന്  ആശ്രയത്വം,ദീപ്തി, ലഘുത്വം, തുടങ്ങിയ സവിശേഷതകളും ഉണ്ടായിരിക്കും.

വിശുദ്ധ കുർബാന സ്വീകരിക്കുന്ന അയാൾ ഈശോ ആകുന്നു ;ആകണം. ഇതിന് മർമ്മപ്രധാനമായ ഒരു പ്രക്രിയ നമ്മിൽ നടക്കണം- അതായത് നമ്മിലെ പഴയ മനുഷ്യൻ നമ്മൾ മരിക്കുമ്പോൾ ആണ് ഈശോ എന്നിൽ ജനിക്കുന്നത്. സ്നാപകന്റെ ഭാഷയിൽ  അവൻ വളരുകയും ഞാൻ കുറയുകയും

വേണം “(യോഹ.3:30). പൗലോസിന്റെ വാക്കുകളും ചേർത്തു വായിക്കാം.” ഞാൻ മിശിഹാ യോട് കൂടെ ക്രൂശിതൻ ആയിരിക്കുന്നു ഇനിമേൽ ഞാനല്ല ജീവിക്കുന്നത്. അതായത് മിശിഹാ ആണ് എന്നിൽ ജീവിക്കുന്നത് (ഗലാ.2:20). ഇനി പൗലോസ് ജീവിക്കുക ഈശോമിശിഹായിൽ ആണ് ; താൻ അവിടുത്തേക്ക് സ്വന്തമാണ്. ഈശോ പൗലോസിനും സ്വന്തം. മാമോദിസ യിൽ വിശ്വാസി, പാപത്തിന് മരിക്കുകയും മിശിഹാ യോടു കൂടി  ഉയിർക്കു കയും ആണ്. മാമോദീസയുടെ ലക്ഷ്യം തന്നെ മിശിഹായും ആയുള്ള ഐക്യം ആണല്ലോ. പരിശുദ്ധാത്മാവ്വഴിയാണ് ഇവ യൊക്കെ സംഭവിക്കുക എന്ന് നേരത്തെസൂചിപ്പിച്ചിട്ടുണ്ട്. മശിഹാ സംഭവത്തിൽ ഉള്ള പരിപൂർണ്ണമായ ഭാഗഭാഗിത്വം ആണ് മാമോദിസായിൽ സാക്ഷാത്കരിക്കപ്പെടുക. അതിനാൽ (റോമാ 6 :1- 14 ) മാമ്മോദീസ സ്വീകരിച്ചവരെല്ലാം മിശിഹായോട് ഐക്യപെട്ടവരാണ്. അതായത് മാമോദീസായിലൂടെ മിശിഹായുടെ മരണം, സംസ്കാരം, പുനരുത്ഥാനം, ഇവ സ്വർഗത്തിലെ പങ്കാളികളാക്കു ന്നു.

ഈശോയോടൊപ്പം ഞാൻ പാപത്തിന് മരിച്ചെങ്കിലേ ഈശോ എന്നിൽ ജനിക്കൂ. അപ്രകാരം ഈശോ എന്നിൽ ജനിച്ചു വസിച്ചെങ്കിലേ എനിക്ക് 24 മണിക്കൂറും സ്നേഹിക്കാൻ സാധിക്കൂ. കാരണം ദൈവം സ്നേഹമാണെന്നതു തന്നെ.

കൂദാശകൾ മാത്രമല്ല സഹനങ്ങളും നമ്മെ വിശുദ്ധീ കരിക്കും.  ഇങ്ങനെയാണ് ഞാൻ വിശുദ്ധീകരിക്കപ്പെടുക.വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക്‌ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.

നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക്‌ അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക്‌ അഭിമാനിക്കാം.

മാത്രമല്ല, നമ്മുടെ കഷ്‌ടതകളിലും നാം അഭിമാനിക്കുന്നു.

എന്തെന്നാല്‍, കഷ്‌ടത സഹനശീല വും, സഹനശീലം ആത്‌മധൈര്യവും, ആത്‌മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.

പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.

റോമാ 5 : 1-5

നീതി കരണത്തിന്റെ ഫല മായ അനുരഞ്ജനം, യുഗാന്ത്യ പ്രത്യാശ,എന്നീ വിഷയങ്ങളെക്കുറിച്ച് വിശ്വാസികളെ പ്രബുദ്ധരാകുക എന്നതാണ് പൗലോസ്ഈ വചനങ്ങളിലൂടെ ശ്രമിക്കുക. നീതീകരണം വിശ്വാസം വഴിയാണ് കൈവരിക എന്ന ശ്ലീഹായുടെ അടിസ്ഥാന വിശ്വാസപ്രമാണം 3 :27 –

4 :25 വരെയുള്ള ഭാഗത്ത് പ്രഖ്യാപിച്ചിട്ടുണ്ട്

Share This Article
error: Content is protected !!