ഇന്ന് തിരുമണിക്കൂർ ആരാധനസമയത്ത്, ആത്മീയജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കാൻ കനിവുണ്ടാകണമെന്നു ഞാൻ ഈശോനാഥനോടു അപേക്ഷിച്ചു. ഈശോ എന്നോട് പറഞ്ഞു, എന്റെ മകളെ, ഞാൻ നിന്നോട് പറയുന്ന വചനകൾക്കു അനുസൃതമായി വിശ്വസ്തതയോടെ ജീവിക്കുക. നിനക്ക് വളരെ വിലപ്പെട്ടതായി തോന്നിയാലും ബാഹ്യമായ കാര്യങ്ങൾക്കു വലിയ മൂല്യം കല്പിക്കരുത്. നീ നിന്നെത്തന്നെ ഉപേക്ഷിച്ചിട്ട്, എപ്പോഴും എന്നോടൊത്തു വസിക്കുക. നീ സ്വന്തമായി ഒന്നും ചെയ്യാതെ എല്ലാം എന്നെ ഭരമേല്പിച്ചിട്ട്, ആത്മാവിൽ എപ്പോഴും പൂർണ്ണസ്വാതന്ത്ര്യം അനുഭവിക്കുക. ഏതെങ്കിലും ഒരു സാഹചര്യമോ സംഭവമോ നിന്നെ അസ്വസ്ഥയാക്കാതിരിക്കട്ടെ. ആളുകളുടെ അഭിപ്രായത്തിനു ഒട്ടും പ്രാധാന്യം കൊടുക്കേണ്ട. എല്ലാവരും അവർക്കിഷ്ടമുള്ളതുപോലെ നിന്നെ വിധിക്കട്ടെ. നിന്നെ അതൊട്ടും ബാധിക്കുകയില്ല. നീ നിന്നെത്തന്നെ ന്യായീകരിക്കേണ്ട. നിനക്ക് ഏറ്റവും ആവശ്യമുള്ള വസ്തുപോലും, ഒരാൾ ചോദിച്ചാൽ ആ നിമിഷംതന്നെ, അവർക്കു നൽകുക. എന്നോട് ആലോചിക്കാതെ നീ ഒന്നും ആവശ്യപ്പെടരുത്. നിനക്ക് ന്യായമായി അർഹതപ്പെട്ട ബഹുമാനം, സൽപ്പേര് എല്ലാം…
"എന്റെ പാപങ്ങളിൽ നിന്ന് മുഖം തിരിക്കണമേ! എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ!" (സങ്കി. 51:9). പാപം ചെയ്ത ദാവീദിന്റെ കരുണയ്ക്കുവേണ്ടിയുള്ള യാചനയാണിത്. 'ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയവൻ' ഇതാ മഹാ…
എല്ലാ വൈദികർക്കും രണ്ടാണ് അമ്മമാർ. ഒന്ന് ശരീരത്തിൽ; അടുത്തത് ആത്മാവിൽ. തനിക്ക് ജന്മം നൽകിയ( ശാരീരിക) അമ്മയോട് ഒരു വൈദികനുള്ള അടുപ്പവും ഉടപ്പവും അന്യമാണ്. തികച്ചും സ്വാഭാവികമായ…
സഹോദരരേ, ഞാന്‍ പ്രസംഗി ച്ചസുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാന്‍ അറിയിക്കുന്നു. എന്തെന്നാല്‍, മനുഷ്യനില്‍ നിന്നല്ല ഞാന്‍ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്‌തുവിന്റെ വെളിപാടിലൂടെയാണ്…
ദൈവജനത്തിന് നേതൃത്വം നൽകുന്നവരുടെ വിശുദ്ധിയും ദൈവഭയവും ജനത്തിന് രക്ഷയാകുന്നു. ശാന്തത നിലനിന്നിരുന്ന കാലമാണ് പ്രധാന പുരോഹിതനായിരുന്ന ഓനിയാസിന്റെ കാലം. എന്നാൽ അക്കാലത്തു തന്നെ ഒരു പ്രതിസന്ധിയും നാട്ടിൽ…
വിശ്വാസികൾക്ക് ആത്മാവിനു സാന്ത്വനമാണ് ഓരോ പുരോഹിതനും. പാപമോചനം നൽകുന്നതോടൊപ്പം അവർക്ക് പ്രത്യാശയും സമാധാനവും നൽകുവാൻ അവൻ അവിശ്രമം പരിശ്രമിക്കുന്നു. അവരെ ദൈവത്തിനുവേണ്ടി നേടാൻ ശ്രമിക്കുമ്പോൾ, സമർപ്പണം ചെയ്യുമ്പോൾ,…
മനുഷ്യന്റെ ദുഃഖ ദുരിതങ്ങളുടെയും, പാപ പീഡനങ്ങളുടെയും, ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആ ദുരിതങ്ങളിൽ നിന്നും പാപങ്ങളിൽനിന്നും അവന് മോചനം ലഭിക്കുംവരെ ഈശോ ജനമധ്യേ ജീവിച്ചു. ഇവ പൂർണമാകുന്നത് വരെ…
ദൈവപുത്രൻ മനുഷ്യനായി അവതരിച്ചത് രക്ഷയുടെ ബലി ആയതാണ് ലോകത്തിനുള്ള മഹാത്ഭുതം. അങ്ങനെ പൗരോഹിത്യത്തിന് ഇതാ പര്യന്തം ഇല്ലാത്ത ഒരു ആത്മീയ പാത വെട്ടി തുറക്കപ്പെട്ടു. പൗരോഹിത്യവും ബലിയും…
ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് അനന്യത ബലിയർപ്പകനും ബലി വസ്തുവും ഒരാൾ തന്നെയാണ് എന്നതാണ്. ബലിയർപ്പകനും മരിച്ചാലേ ബലി വസ്തുവായി രൂപാന്തരപ്പെടൂ. ദൈവവും മനുഷ്യനും ആയതുകൊണ്ട് അവിടുന്ന് ഒരിക്കൽ മാത്രം…
ഓരോ പുരോഹിതനും ( ഓരോ ക്രൈസ്തവനും) ദൈവത്തിന്റെ ആലയം ആണ്. പരിശുദ്ധ ത്രിത്വം അവനിൽ വസിക്കുന്നു. സത്തയിൽ സമന്മാരായി പിതാവും പുത്രനും പരിശുദ്ധാത്മാവും അവന്റെ അന്തരാത്മാവിൽ അധിവസിക്കുന്നു.…
മനുഷ്യനായി ഭൂമിയിൽ ജനിച്ചെങ്കിലും ജീവിക്കുക എന്നതായിരുന്നില്ല മിശിഹായുടെ ജനന നിയോഗം. മരിക്കാൻ ആണ് അവിടുന്ന് ജനിച്ചത്. തന്റെ സഹന മരണോത്ഥാനങ്ങൾ വഴി മാനവരാശിക്ക് മുഴുവൻ നിത്യരക്ഷ നൽകി…
(തുടർച്ച...) അടിത്തറ ബലവത്താണ് മൊത്തത്തിൽ ഉണ്ടായിട്ടുള്ള മാറ്റത്തിൽ പവിത്രമായതു പലതും നഷ്ട്ടപെട്ടു. അത് തിരിച്ചുപിടിക്കാൻ കുടുംബങ്ങൾക്ക് കഴിഞ്ഞാൽ ദൈവവിളിയിൽ വലിയ മാറ്റം ഉണ്ടാകും. കേരള സമൂഹം സമർപ്പിതരുടെ…
സമർപ്പിത ജീവിതം മുൻപൊരിക്കലും ഇല്ലാത്തവിധത്തിൽ ഈ കാലഘട്ടങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പുരോഹിതരും സന്യസ്തരുമൊക്കെ മാധ്യമങ്ങളിലൂടെയും അല്ലാതെയും പരിഹസിക്കപെടുന്നു. സനാതനമായ മൂല്യസങ്കല്പങ്ങളെയാണ് അതുവഴി ഉടച്ചുകളയുന്നതെന്ന കാര്യം പലരും ചിന്തിക്കുന്നില്ല.…
ആൽഡോണാ ലീഷേട്ടസിന്റെ കൂടെ താമസിച്ചിരുന്ന കാലഘട്ടത്തിൽ വളരെയേറെ ബുദ്ധിമുട്ടുകളിലൂടെ ഞാൻ കടന്നുപോകേണ്ടിവന്നു. എന്നാൽ നല്ല ദൈവം തന്റെ വൻകൃപകൾ സമൃദ്ധമായി എന്നിൽ വര്ഷിച്ചുകൊണ്ടിരുന്നു. ദൈവത്തിനുവേണ്ടിയുള്ള വലിയ ദാഹം…
വാർസോയിലെത്തിയ ഞാൻ ഒരു മഠത്തിനു വേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ ഏതെല്ലാം സന്ന്യാസഭവനങ്ങളെ ഞാൻ സമീപിച്ചുവോ അവയെല്ലാംതന്നെ എന്നെ തിരസ്ക്കരിച്ചു. ദുഃഖം എന്റെ ഹൃദയത്തെ ഗ്രസിച്ചു. ഞാൻ എന്റെ…
ഭദ്രാസന ദേവാലയത്തിലെ പ്രാർത്ഥന കഴിഞ്ഞു ഞാൻ എഴുന്നേറ്റു. എന്റെ അന്തരാത്മാവിൽ സംഭവിച്ച കാര്യങ്ങൾ എനിക്ക് സാധിക്കുംവിധം എന്റെ സഹോദരിയെ ധരിപ്പിച്ചു. എന്റെ മാതാപിതാക്കളോട് യാത്ര ചോദിക്കാൻ അവളെ…
'എന്റെ അന്തരാത്മാവിലേക്കു ഒഴുകിയിറങ്ങിയ ദൈവകരുണ' എന്ന തന്റെ ഡയറികുറിപ്പികളിൽ വി. ഫൗസ്റ്റീന എഴുതുന്നു: "ഏഴുവയസു മുതൽ സന്ന്യാസത്തിലേക്കുള്ള ദൈവവിളിയുടെ കൃപ വളരെ വ്യക്തമായി എനിക്ക് അനുഭവപ്പെട്ടിരുന്നു. ഏഴാമത്തെ…
അർത്ഥികൾ സർവ സ്വതന്ത്രമായി തിരഞ്ഞെടുക്കേണ്ട ജീവിതാന്തസുകളാണ് സന്യാസവും പൗരോഹിത്യവും. ഇതിനു അവരെ സഹായിക്കാനും പരിശീലിപ്പിക്കാനും പരിശീലകർക്കു കഴിയും, കഴിയണം. രണ്ടാം വത്തിക്കാൻ കൌൺസിൽ പിതാക്കന്മാർ പറയുന്നതുപോലെ "തന്റെ…
സന്യാസവിളിയുടെ പ്രാരംഭലക്ഷണങ്ങൾ 1) എളിമ, ഉപവി, ചൊൽവിളി , സദുദ്ദേശ്യം 2) തിരുത്തലുകൾ നല്കപ്പെടുമ്പോൾ ന്യായികരണം കൂടാതെ സ്വീകരിക്കാനുള്ള സന്നദ്ധത. 3) പുണ്യസമ്പാദനത്തിനുള്ള ആഗ്രഹം 4) ലോകം,…
കത്തോലിക്ക സഭാഗാത്രത്തിന്റെ ഹൃദയാന്തർ ഭാഗത്തു നിലകൊള്ളുന്ന ഒരു സ്ഥാപനമാണ് സന്യാസം. ഇതിന്റെ അടിസ്ഥാനം പിതാവായ ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിന്റെ വിളിയാണ്. ക്രിസ്തുവിൽ, ക്രിസ്തുവിലൂടെ, പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിലാണ് ഈ…
ലോകം വച്ചുനീട്ടുന്ന സുഖസൗകര്യങ്ങൾ സംത്യജിക്കുന്നതിനു മധ്യസ്‌ഥമൂല്യമുണ്ട്. സ്വമനസാ സ്വീകരിക്കുന്ന ഇത്തരം ത്യാഗങ്ങൾ ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിക്കുമ്പോൾ വലിയ വിലയുള്ളതായി തീരുന്നു. ആത്മാർത്ഥതയുടെ തികവിൽ ഈശോയ്ക്ക് അർപിതരായിരിക്കുന്ന സമർപ്പിതാത്മാക്കൾ…
Sign in to your account