ഈശോയോടൊപ്പമായിരിക്കുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മനുഷ്യന്റെ ദാഹവും കൊതിയും ഈശോയോടൊപ്പമായിരിക്കാനാണ്. സ്വർഗത്തിൽ നിത്യം പരിശുദ്ധ ത്രീത്വത്തോട് ഒപ്പമായിരിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യാത്മാവ്, ഭൂമിയിൽവച്ചു തന്നെ അതിന്റെ മുന്നാസ്വാദനം നുകരുന്നതല്ലേ ഏറ്റം ആനന്ദസംദായകം? ദൈവസാനിധ്യ സ്മരണ എന്ന് ആത്മീയപിതാക്കൾ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാറുണ്ട്. ഇത് ആത്മീയതയുടെ അകക്കാമ്പായി അവർ കണക്കാക്കുന്നുമുണ്ട്. ക്രിസ്ത്യാനുകരണകർത്താവ് അര്ഥശങ്കയ്ക്കിടമില്ലാത്ത വിധം പ്രസ്താവിക്കുന്നു: "ആത്മീയതയുടെ പൂര്ണതയെന്നത് പുണ്യങ്ങളുടെ സമൃദ്ധിയല്ല. ദൈവത്തിന്റെ (പരിശുദ്ധത്രീത്വത്തിന്റെ) കൂട്ടായിമയിലായിരിക്കുന്നതാണ്. നമ്മുടെ ഓരോ പ്രവർത്തിയും ഈശോമിശിഹായിലാണ് നാം ചെയ്യുന്നതെങ്കിൽ ശരീരത്തിന്റെ പ്രവർത്തികളുൾപ്പെടെ എല്ലാം ആത്മീയമാണ് (അന്തോയോക്കിയയിലെ വി. ഇഗ്നെഷിയുസ്). എല്ലാം ഈശോയോടൊപ്പവും ഈശോയിലും ചെയ്യുന്നതാണ് ആധ്യാത്മിക ജീവിതത്തിന്റെ മർമ്മം. ഈശോ നമ്മോടുകൂടെ ഉള്ളപ്പോൾ, എല്ലാം ശുഭമായിരിക്കും; എല്ലാം അനായാസവും. അപ്പോൾ യാതൊരു ശത്രുവിനും നമ്മെ ദ്രോഹിക്കാനാവില്ല. ഈശോ സ്വന്തമായവന് എല്ലാമുണ്ട്. കാരണം അവിടുന്ന് പരമ നന്മയാണ്. ആര് ഈശോയിലും ഈശോ ആരിലും വസിക്കുന്നുവോ…
അനുസരണം എന്ന പുണ്യത്തോടുള്ള വിശ്വസ്തത ദൈവത്തെ പ്രസാദിപ്പിക്കുന്നു. നമ്മുടെ ശക്തിക്കതീതമായി ദൈവം നമ്മെ പരീക്ഷിക്കുകയില്ല. പരീക്ഷണഘട്ടങ്ങളിൽ ദൈവത്തോടുള്ള വിശ്വസ്തതയിൽ നിലനിന്നാൽ മതി. ദൈവം സ്നേഹം തന്നെ ആയതിനാലും…
" എന്നാൽ ഞാൻ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ ദൈവം എന്നെ പ്രത്യേകം തെരെഞ്ഞെടുത്തു. തന്റെ കൃപയാൽ അവിടുന്ന് എന്നെ വിടുവിച്ചു" (ഗലാ. 1:15). പൗലോസിനെ സംബന്ധിച്ചു…
പ്രപഞ്ചത്തെയും ചരിത്രത്തെയും നയിക്കുന്നത് ദൈവമാണ്. ഈ സത്യമാണ് ഏശയ്യാ 48 :1 -11 അവതരിപ്പിക്കുക. ഒന്നാം അദ്ധ്യായം മുതൽ പ്രവാചകൻ പ്രവചിച്ചതും പ്രഖ്യാപിച്ചതും പഠിപ്പിച്ചതും ഇവിടെ അവൻ…
ദൈവത്തെ അറിയുന്നവരുടെ ഈ അറിവ് അവരുടെ ആത്മാവിനെ ആകർഷിക്കുന്നു. അവിടുത്തോടുള്ള സ്നേഹത്താൽ ആത്മാവിനെ എരിയിക്കുന്നു. ഈ അറിവ്,ആത്മാവിന് അതിന്റെ അവസ്ഥ വെളിപ്പെടുത്തി കൊടുക്കുന്നു. ക്രമേണ ആത്മാവ് അതിന്റെ…
അനന്തം,അജ്ഞാതം, അവർണ്ണനീയം - അങ്ങനെയാണ് ദൈവത്തിന്റെ പ്രവർത്തികൾ. ദൈവം തന്റെ പദ്ധതികൾ നടപ്പാക്കാൻ ആരെ വേണമെങ്കിലും തെരഞ്ഞെടുക്കും. പേർഷ്യൻ രാജാവായ സൈറസിനെ ഇസ്രായേലിന്റെ ഭാഗധേയം നിശ്ചയിക്കുന്നതിന് നിയോഗിക്കുന്നത്…
44ആം അധ്യായത്തെ മൂന്നായി തരം തിരിക്കാം 1.44:1-8 കർത്താവ് മാത്രം ദൈവം. 2)44:9-20 വിഗ്രഹാരാധനയ്ക്കെതിരെ 3)44:2-28 ചരിത്രത്തിന്റെ നാഥനായ ദൈവം.. 1) കർത്താവ് മാത്രം ദൈവം :…
ഏശയ്യായുടെ ഗ്രന്ഥത്തിനു പഴയനിയമത്തിലും,പുതിയ നിയമത്തിലും, സ്വാധീനമുണ്ട്. ഏശയ്യയുടെ പ്രവചനങ്ങളും സങ്കീർത്തനങ്ങൾ ആയിരുന്നു ഖുമ്രാൻ സമൂഹത്തിന്റെ പ്രാർത്ഥനയുടെയും പഠനത്തിന്റെയും മുഖ്യ ഗ്രന്ഥം. പുതിയ നിയമത്തിലെ ഏറ്റവും അധികം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്…
രക്ഷപ്രാപിക്കാൻ അത്യന്താപേക്ഷിതമായ കാര്യം ഉത്ഥിതനായ ഈശോയിൽ അവിടുത്തെ പിതാവിൽ, പരിശുദ്ധാത്മാവിൽ വിശ്വസിച്ചു മാമോദിസ സ്വീകരിക്കുകയാണ്. ബൈബിളിന്റെ കേന്ദ്ര വാക്യങ്ങൾ നമുക്ക് അറിയാം :" തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ…
നമ്മുടെ സഹനങ്ങൾ,പ്രതികൂല സാഹചര്യങ്ങൾ, എളിമപ്പെടുത്തലുകൾ, തിരസ്കരണങ്ങൾ, തകർച്ചകൾ, സംശയങ്ങൾ പോലും ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ അഗ്നിയെ ജ്വലിപ്പിക്കുന്ന ചുള്ളികൾ ആവട്ടെ. നമ്മുടെ നല്ല പരിശ്രമങ്ങൾക്കും സത്പ്രവർത്തികൾക്കും പ്രതിഫലം…
അനുസരണത്തിലൂടെ അനുഗ്രഹങ്ങൾ പ്രാപിക്കാനുള്ള ആറ് വ്യവസ്ഥകൾ നാം കഴിഞ്ഞധ്യാനത്തിൽ കണ്ടു. 7) കളപ്പുരയിലും പ്രയത്നങ്ങളിലും കർത്താവ് അനുഗ്രഹം വർഷിക്കും. വാഗ്ദത്ത ഭൂമിയിൽ (കാനാൻ) അനുഗ്രഹങ്ങൾ വർഷിക്കപ്പെടും. 9)…
നാം പരിചിന്തിച്ചതു പുറപ്പാട് 15:26ന്റെ പശ്ചാത്തലത്തിലായിരുന്നു. ആ വചനം അവസാനിക്കുന്നത് "നിന്നെ സുഖപ്പെടുത്തുന്ന കർത്താവ് ഞാനാണ് " എന്ന അവസ്മരണീയമായ പ്രസ്താവനയോടെയാണ്. അതിന്റെ ആദ്യഭാഗം നമുക്ക് വ്യക്തമാക്കി…
ഈജിപ്തിൽ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേൽ മക്കളെ ദൈവം മോശയുടെ നേതൃത്വത്തിൽ അനേകം അത്ഭുത പ്രവർത്തനങ്ങളിലൂടെ മോചിപ്പിച്ച് തന്റെ മല(സീനായ് )യിലേക്ക് നയിച്ചതിന്റെ ചരിത്രമാണ് പുറപ്പാട് പുസ്തകത്തിലെ പ്രഥമഭാഗത്ത്…
നോഹയുടെ കാലം( ഉൽപ്പത്തി 6,7,8)വലിയ അവിശ്വസ്തതയുടെയും സമാനതകളില്ലാത്ത തിന്മയുടെയും കാലമായിരുന്നു. " ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചിരിക്കുന്നു എന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും ദുഷിച്ചത് മാത്രമാണെന്നും…
അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്‌ദ്രന്‍ പ്രകാശം തരുകയില്ല. നക്‌ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്‌തികള്‍ ഇളകുകയും ചെയ്യും. അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്‌ഷപ്പെടും;…
മോശ ദൈവത്തോടൊപ്പം മലയിൽ കുറെ ദിവസം ചിലവഴിച്ചു. ആ ഇടവേളയിൽ ജനം കയർത്തു. തങ്ങൾക്കു ആരാധിക്കാൻ സ്വർണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കികൊടുക്കാൻ അഹറോനെ നിർബന്ധിച്ചു. ജനത്തിന്റെ നിരന്തരമായ…
"കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന്…
ക്രിസ്‌ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്‌ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്‌ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ. 1 പത്രോസ് 4 :…
കാരുണ്യവാനും കൃപാലുവുമായ ദൈവം മനുഷ്യമക്കളെ ആശ്വസിപ്പിക്കുന്നു. നിങ്ങളെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ ( പിതാവിൽ )വിശ്വസിക്കുവിൻ. നമ്മുടെ ഹൃദയം ഈശോയുടെ തിരുഹൃദയം പോലെ ആയാൽ, അപ്പോൾ ജീവജലം…
യെശ. 30:19-26 ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും.…
സീയോൻ പുത്രിയുടെ, ജെറുസലേമിന്റെ ശോച്യാവസ്ഥ കണ്ട് അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ അണപൊട്ടി ഒഴുകുന്നു. സിയോൻ മക്കൾ പ്രത്യേകിച്ച് സ്ത്രീകളും കുഞ്ഞുങ്ങളും തളർന്നു വീഴുന്ന ദൃശ്യങ്ങളാണ് നിരീക്ഷകനെ…
Sign in to your account