സമയം പുരോഹിതൻ ശിശുവിന്റെ നാമകരണം നടത്താനായി പേരാരാഞ്ഞു. അപ്പോൾ പരിശുദ്ധ അമ്മ തന്റെ ഭർത്താവിനോടുള്ള ആദരവും മൂലം വിശുദ്ധ യൗസേപ്പിനോട് പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. ദിവ്യ പൈതലിന്റെ മധുര നാമം ആദ്യം പരിശുദ്ധഅമ്മയുടെ അധരത്തിലൂടെ ലോകം അറിയണമെന്ന് വി. യൗസേപ്പ് നിശ്ചയിച്ചു. അങ്ങനെ ദൈവീക ഇടപെടൽ പ്രകാരം അവർ രണ്ടുപേരും കൂടി ഒരേസമയത്ത് ഒന്നിച്ച് ഇങ്ങനെ പറഞ്ഞു :
” യേശു എന്നാണ് അവന്റെ നാമം “
പുരോഹിതൻ ഇങ്ങനെ മറുപടി പറഞ്ഞു:” മാതാപിതാക്കൾ ഐക്യ കണ്ഠേനെ ഇപ്രകാരം പറഞ്ഞിരിക്കുന്നു. ഇവർ ശിശുവിന് നൽകിയ പേര് ഏറ്റം മഹത്വമുള്ളതാണ് “. തുടർന്ന് ഈ പേര് മറ്റു ശിശുക്കളുടെ പേരുകൾക്കൊപ്പം പേരിടിൽ രേഖപ്പെടുത്തി. ഇത് എഴുതുന്ന വേളയിൽ പുരോഹിതന്റെ ഉള്ളിൽ വലിയൊരു വൈകാരിക ചലനം ഉണ്ടാവുകയും അത് അയാളുടെ കണ്ണുകൾ ഈറനണിയും ചെയ്തു. തനിക്ക് വിവരിക്കാനാവാത്ത ഈ വികാരം എന്തെന്ന ആശ്ചര്യത്തോടെ അദ്ദേഹം ഇപ്രകാരം പറഞ്ഞു :
” ഈ ശിശു ദൈവത്തിന്റെ അത്യുന്നത പ്രവാചകരിൽ ഒരാൾ ആയി മാറും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇവന്റെ വളർച്ചയിൽ പ്രത്യേകം ശ്രദ്ധിക്കുവിൻ. നിങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിക്കാൻ എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് നിങ്ങളെന്നെ അറിയിക്കുകയും ചെയ്യുവിൻ “.
പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പും പുരോഹിതന് ഹൃദയപൂർവ്വം നന്ദി അർപ്പിക്കുകയും ഏതാനും മെഴുകുതിരികളും മറ്റും ചില വസ്തുക്കളും അയാൾക്ക് സമ്മാനമായി കൊടുത്തു വിടുകയും ചെയ്തു.
അവർ ശിശുവിനോടൊപ്പം തനിച്ചായപ്പോൾ ഛേദനാചാര രഹസ്യത്തെ വീണ്ടും ആഘോഷിച്ചു. യേശുവിന്റെ മധുര നാമത്തെ പറ്റി അവർ വീണ്ടും വീണ്ടും പറയുകയും കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് സന്തോഷാശ്രുക്കൾ പൊഴിക്കുകയും ചെയ്തു. സ്വർഗവാസികൾക്ക് മാത്രം പ്രത്യേകമായി ലഭിക്കുന്ന വിശുദ്ധ രഹസ്യം ജ്ഞാനം അവർക്ക് ആഴത്തിൽ വെളിപ്പെടുത്തപ്പെട്ടു. പരിശുദ്ധ അമ്മ വേദന അകറ്റാനും ആശ്വാസം പകരാനും ആയി ഉപയോഗിക്കുന്ന ലേപനങ്ങൾ ദിവ്യ പൈതലിനെ പൂശുകയും വേദന തീരുവോളം അവനെ സ്വകരങ്ങളിൽ തന്നെ വഹിച്ചുകൊണ്ട് സമയം കഴിക്കുകയും ചെയ്തു. അമ്മയുടെ സ്നേഹത്തിന്റെ ആഴം അളക്കാൻ മനുഷ്യബുദ്ധിക്ക് ആവില്ല. എന്തെന്നാൽ അവളുടെ സ്വാഭാവികമായ സ്നേഹം ഭൂമിയിലെ മറ്റേതൊരു മാതാവിന്റെ യും സ്നേഹത്തിന് അപ്പുറത്താണ്.അവളുടെ അതി സ്വാഭാവിക സ്നേഹം ആകട്ടെ മാലാഖമാരുടെയും സ്വർഗ്ഗത്തിലെ വിശുദ്ധരുടേയും സ്നേഹത്തിന് ഉപരിയാണ്