സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ (മത്താ. 5 : 48 ). എല്ലാ പൂർണ്ണതയുടെയും മാതൃകയും ദിവ്യഗുരുവുമായ ക്രിസ്തുനാഥന്റെ വിശുദ്ധിയിൽ പങ്കുചേരാനുള്ള അഹ്വാനമാണ് ക്രിസ്തീയവിളി.
പിതാവായ ദൈവം തനിക്കിഷ്ടമുള്ളവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരായിത്തീരാൻ പ്രത്യേകമായി വിളിക്കുന്നു. (മാർക്കോ. 3 :13 ). സവിശേഷമായ ദൗത്യനിർവ്വഹണത്തിനുള്ള ഈ പ്രത്യേകവിളി ദൈവത്തിനുമാത്രം നൽകാൻ സാധിക്കുന്ന സ്വതന്ത്ര ദാനമാണ്. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം ഇനീ പരസ്യവൃത്തങ്ങളിലൂടെ തങ്ങളെത്തന്നെ സമർപ്പിക്കുവാൻ വേണ്ട പ്രസാദവരവും താൻ തിരഞ്ഞെടുത്തവർക്ക് അവിടുന്ന് നൽകുന്നു. ഏകാന്തതയിലും, നിശ്ശബ്ദതയിലും ദൈവവചനം ശ്രവിച്ചുകൊണ്ട് പ്രാർത്ഥനയിലധിഷ്ഠിതമായജീവിതത്തിലൂടെ അവർ സഹോദരങ്ങൾക്ക് ശുശ്രൂഷ ചെയ്യുന്നു. അതുവഴി സന്യാസജീവിതത്തിലൂടെ സാക്ഷാൽക്കരിക്കപ്പെടേണ്ട ദൈവമഹത്വം, സമർപ്പിതവ്യക്തിയുടെ ആനന്ദം, ലോകത്തിന്റെ രക്ഷ എന്നിവ പ്രാപിക്കുവാൻ അവർ യത്നിക്കുന്നു.
സന്യാസം സ്വർഗ്ഗീയ പറുദീസയുടെ മുന്നാസ്വാദനം:
മാഡത്തിന്റെ വാതിൽ എനിക്കായി തുറക്കപ്പെട്ടു- 1925 ഓഗസ്റ്റ് ഒന്നാം തീയതി, വൈകിട്ട്, മാലാഖമാരുടെ രാഞ്ജിയുടെ തിരുനാളിന്റെ തലേദിവസമായിരുന്നു അത്. ഞാൻ അതീവ സന്തോഷവതിയായിരുന്നു; പറുദീസയിലേക്കു പ്രവേശിച്ച പ്രതീതിയാണ് എനിക്ക് അനുഭവപ്പെട്ടത്. നന്ദിപ്രകടനത്തിന്റെ ഒരു പ്രാർത്ഥന എന്റെ ഹൃദയത്തിൽനിന്നു അലയടിച്ചുയർന്നുകൊണ്ടിരുന്നു. (ഡയറി:17 )
സന്യസ്തർ ലോകത്തെ പ്രകാശിപ്പിക്കുന്നവർ
അന്ധകാരം നിറഞ്ഞ ഈ ലോകത്തിൽ പ്രകാശം പരത്തുന്ന എന്റെ കൈയിലെ വിളക്കുകളാണ് തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കൾ. രാത്രിയെ നക്ഷത്രങ്ങൾ പ്രഭാപൂരിതമാക്കുന്നതുപോലെ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കൾ ഭൂമിയെ പ്രകാശിതമാക്കുന്നു. ഒരു ആത്മാവ് വിശുദ്ധിയിൽ എത്രമാത്രം പൂർണ്ണത പ്രാപിക്കുന്നുവോ അത്രമാത്രം അതിന്റെ പ്രകാശം ശക്തിയുള്ളതും വിദൂരവ്യാപ്തിയുള്ളതുമാകുന്നു . ഈ ആത്മാക്കൾ സമീപസ്ഥരിൽനിന്നു പോലും മറയ്ക്കപ്പെട്ടവരും അറിയപ്പെടാത്തവരുമാണെങ്കിലും അവരുടെ വിശുദ്ധി ലോകത്തിലെ വിദൂരസ്ഥലങ്ങളിലുള്ള ആത്മാക്കളിൽപ്പോലും പ്രതിഫലിക്കുന്നു. (ഡയറി: 554 )
ലോകത്തെ താങ്ങി നിർത്തുന്നവർ
മനുഷ്യവർഗ്ഗത്തോടുള്ള തന്റെ കോപത്തെക്കുറിച്ച് ദൈവം ഇന്നെനിക്ക് അറിവ് നൽകി. മനുഷ്യവർഗ്ഗം പാപത്താൽ തങ്ങളുടെ ദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയാണ്. എന്നാൽ, ലോകം നിലനിൽക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കൾ നിമിത്തമാണ്; അതായത് സന്ന്യാസസമൂഹങ്ങൾ വഴി. സന്ന്യാസസമൂഹങ്ങൾ ഇല്ലാത്ത ലോകത്തിനു ഹാ കഷ്ടം! (ഡയറി: 1434 ). നാല്പതു നോമ്പിന് മുമ്പുള്ള ആഘോഷപരിപാടികളുടെ അവസാനത്തെ രണ്ടു ദിവസവും പാപത്താലും കഠിനശിക്ഷയാലും മൂടപ്പെട്ടതുപോലെ എനിക്ക് അനുഭവപ്പെട്ടു. ഈ ദിവസങ്ങളിൽ ലോകം മുഴവൻ ചെയ്യുന്ന പാപത്തെക്കുറിച്ചുള്ള അറിവ് ഒരു നിമിഷത്തേക്ക് ദൈവം എനിക്ക് നൽകി. ദൈവത്തിന്റെ അളവറ്റ കരുണയുടെ ആഴം അറിഞ്ഞിരുന്നുവെങ്കിലും ഭയത്താൽ ഞാൻ ബോധരഹിതയായി. മനുഷ്യകുലം നിലനിൽക്കുവാൻ ദൈവം അനുവദിക്കുന്നതിൽ എനിക്കത്ഭുതം തോന്നി. മനുഷ്യവംശത്തെ തങ്ങിനിർത്തുന്നത് ആരെണെന്നു ദൈവം എനിക്ക് മനസ്സിലാക്കിത്തന്നു. അത് അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളാണ്. തിരഞ്ഞെടുക്കപ്പെട്ട ഈ ആത്മാക്കളുടെ എണ്ണം പൂർത്തിയാകുമ്പോൾ ലോകാവസാനമാകും. (ഡയറി: 926 )
മണവാളനോട് സാദൃശരാകാൻ വിളിക്കപ്പെട്ടവർ
നമ്മുടെ സഹോദരരോട് ക്ഷമിക്കുമ്പോഴാണ് നാം ദൈവത്തോട് ഏറ്റം അനുരൂപറാകുന്നത്. ദൈവം സ്നേഹമാണ്, നന്മയാണ്; കരുണയാണ്…
എല്ലാ ആത്മാക്കളും, പ്രത്യേകിച്ച് എല്ലാ സന്ന്യാസസമൂഹങ്ങളിലെ ആത്മാക്കളും എന്റെ കരുണയെ പ്രതിഫലിപ്പിക്കണം. എന്റെ ഹൃദയം എല്ലാവരോടുമുള്ള അനുകമ്പയാലും കരുണയാലും നിറഞ്ഞൊഴുകുന്നു. എന്റെ പ്രിയതമയുടെ ഹൃദയം എന്റെ ഹൃദയത്തിനു സദൃശമായിരിക്കണം. ആത്മാക്കളോടുള്ള എന്റെ കരുണയുടെ ഉറവ അവരുടെ ഹൃദയത്തിൽനിന്നു ഉത്ഭവിക്കണം; അല്ലെങ്കിൽ അവളെ ഞാൻ എന്റേതായി അംഗീകരിക്കുകയില്ല. (ഡയറി : 1148 ).
ദൈവശിക്ഷയെ തടഞ്ഞുനിർത്തുന്നവർ
ഇന്ന്, ഞാനീ വാക്കുകൾ കേട്ട്: എന്റെ മകളെ, എന്റെ ഹൃദയത്തിന്റെ ആനന്ദമേ, വളരെ സന്തോഷത്തോടെയാണ് ഞാൻ നിന്റെ ആത്മാവിനെ നോക്കികാണുന്നത്. നീ കാരണം മാത്രമാണ് ഞാൻ അനേകം കൃപകൾ വർഷിക്കുന്നത്. നീ മൂലം മാത്രമാണ് എന്റെ ശിക്ഷകൾ പിൻവലിക്കുകകൂടി ചെയ്യുന്നത്. എന്റെ നീതിയെ ന്യായീകരിക്കുന്ന ശിക്ഷകൾ നടപ്പിലാക്കാനാവാതെ നീ എന്നെ തടയുന്നു. നിന്റെ സ്നേഹംകൊണ്ട് എന്റെ കാര്യങ്ങളെ നീ ബന്ധിക്കുന്നു