എന്റെ കുഞ്ഞേ, അവിടുത്തെ കൊച്ചു സുഹൃത്താകാൻ ദൈവം നിന്നെ വിളിക്കുകയാണ്. നിനക്ക് പ്രത്യുത്തരിക്കാൻ സാധിക്കാനായി പ്രാർത്ഥിക്കുക. നീയുമായുള്ള എന്റെ കൊച്ചു സല്ലാപത്തിൽ വളരാൻ ഞാൻ നിന്നെ സഹായിക്കുന്നുണ്ട്. എന്നെയും ദൈവത്തെയുംകുറിച്ചുള്ള ഒരു പുതിയ അവബോധത്തിലേക്കു നിന്റെ ജീവിതം ഉയിർത്തപ്പെട്ടതായി നിനക്ക് തോന്നുന്നില്ലേ? എന്റെ കുഞ്ഞേ, പ്രാർത്ഥിക്കുക. വിരസതയോ മറ്റു അസ്വസ്ഥതകളോ നിന്നെ എന്നിൽനിന്ന് അകറ്റാൻ ഒരിക്കലും നീ അനുവദിക്കരുതേ.
വളരെ സവിശേഷമായ വിധത്തിൽ ഞാൻ നിന്നോടുകൂടെയുണ്ട്. ഈ ചിന്തകൾ എന്നോടുകൂടെ ആയിരിക്കാൻ ഞാൻ നിന്നെ ക്ഷണിക്കുന്നു. അങ്ങനെ നീ എന്നോട് ചേർന്ന് നിൽക്കുകയും എന്നോട് പ്രെത്യുത്തരിക്കുകയും ചെയുക. അവയിലൂടെ ഞാൻ നിനക്ക് കൃപകൾ നൽകുന്നു.