പ്രിയ കുഞ്ഞേ, നീ അത്ഭുതപ്പെട്ടുപോയി. അതെ! വളരെ വൈകിയാണ് ഞാനിന്നും നിന്നോട് സംസാരിക്കുന്നതു. ഓരോ ദിവസത്തെയും കൊച്ചു കൊച്ചു ആകുലതകൾ എന്റെ പക്കൽ കൊണ്ടുവരിക. തന്റെ സ്നേഹപൂർവമായ പരിപാലനയ്ക്കും നിനക്ക് ആശ്വാസം പകരം എന്നെ അനുവദിക്കുന്നതിനെപ്രതിയും എന്റെ മകന് നന്ദി പറയുക. പ്രാർത്ഥിക്കുക. ഞാനല്ലേ എപ്പോഴും നിന്നോട് ചോദിക്കുന്നത്? എന്നെക്കൂടാതെ മറ്റാരെങ്കിലും നിനക്ക് ആവശ്യമുണ്ടോ? നിന്നെ ഞാൻ എന്റെ വിശുദ്ധമായ മേലങ്കിക്കുള്ളിൽ കരുതലോടെ മറച്ചിരിക്കുകയാണല്ലോ? എന്നോട് ചേർന്നിരിക്കുന്നിടമല്ലേ ഏറ്റവും മാധുര്യമേറിയതു? ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. സമാധാനം! സമാധാനം! സമാധാനം!
എന്റെ പ്രിയപ്പെട്ട കുഞ്ഞേ, നീ എന്റെ സന്ദേശങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നതുപോലെ, എന്റെ സ്നേഹസാമീപ്യം അറിയുന്നതുപോലെ, എന്റെ അനേകം എളിയ മക്കൾ, ഈ സന്ദേശങ്ങൾ വായിക്കുന്നതിൽ സന്തോഷം കണ്ടെത്തും.